'സന്തോഷവും അഭിമാനവും; ഈ കിരീടത്തിന് ലാൽ ശരിക്കും അർഹൻ'; മമ്മൂട്ടി

Last Updated:

ദാദാസാഹേബ് ഫാൽക്കെ അവാർഡ് ഒരു നടന് മാത്രമല്ല, സിനിമയിൽ ജീവിക്കുകയും അത് ശ്വസിക്കുകയും ചെയ്ത ഒരു യഥാർത്ഥ കലാകാരന് ഉള്ളതാണെന്നും മമ്മൂട്ടി

News18
News18
മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചതിന് പിന്നാലെ അഭിനന്ദനമറിയിച്ച് മമ്മൂട്ടി.സന്തോഷവും അഭിമാനവും ഉണ്ടെന്നും ഈ കിരീടത്തിന് ലാൽ ശരിക്കും അർഹനാണെന്നും മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.
സഹപ്രവർത്തകനെക്കാളുപരി ഒരു സഹോദരനാണ് എനിക്ക് ലാല്‍. അദ്ദേഹം ഈ അത്ഭുതകരമായ സിനിമാ യാത്ര ആരംഭിച്ചിട്ട് പതിറ്റാണ്ടുകളായി. ദാദാസാഹേബ് ഫാൽക്കെ അവാർഡ് ഒരു നടന് മാത്രമല്ല, സിനിമയിൽ ജീവിക്കുകയും അത് ശ്വസിക്കുകയും ചെയ്ത ഒരു യഥാർത്ഥ കലാകാരന് ഉള്ളതാണ്. ലാൽ, നിങ്ങളെക്കുറിച്ച് വളരെ സന്തോഷവും അഭിമാനവും. നിങ്ങൾ ഈ കിരീടത്തിന് ശരിക്കും അർഹനാണ്- മമ്മൂട്ടി കുറിച്ചു.
ഇന്ത്യൻ സിനിമയിലെ ഏറ്റവും ഉർന്ന ബഹുമതിയാണ് ദാദാസാഹേബ് ഫാൽക്കെ അവാർഡ്.ഇന്ത്യൻ ചലച്ചിത്രമേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾക്കാണ് പുരസ്കാരം. അഭിനയം, സംവിധാനം, നിർമ്മാണം തുടങ്ങി സിനിമയുടെ എല്ലാ മേഖലകളിലും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് മോഹൻലാലിന് പുരസ്കാരം നൽകുന്നതെന്ന് വാർത്താ വിജ്ഞാപന മന്ത്രാലയം അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Film/
'സന്തോഷവും അഭിമാനവും; ഈ കിരീടത്തിന് ലാൽ ശരിക്കും അർഹൻ'; മമ്മൂട്ടി
Next Article
advertisement
Mohanlal 'ഈ യാത്രയിൽ എന്നോടൊപ്പം നടന്ന ഓരോ വ്യക്തിക്കും അവകാശപ്പെട്ടതാണീ ബഹുമതി': മോഹൻലാൽ
Mohanlal 'ഈ യാത്രയിൽ എന്നോടൊപ്പം നടന്ന ഓരോ വ്യക്തിക്കും അവകാശപ്പെട്ടതാണീ ബഹുമതി': മോഹൻലാൽ
  • നിറഞ്ഞ ഹൃദയത്തോടെ അംഗീകാരം ഏറ്റുവാങ്ങുന്നെന്നും മോഹൻലാൽ

  • മോഹൻലാൽ തന്റെ കുടുംബം, സുഹൃത്തുക്കൾ, സഹപ്രവർത്തകർ, പ്രേക്ഷകർ എന്നിവർക്കും ബഹുമതി സമർപ്പിച്ചു.

  • മോഹൻലാലിന്റെ പുരസ്കാര നേട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ നിരവധി പേർ അഭിനന്ദനം അറിയിച്ചു.

View All
advertisement