HOME /NEWS /Kerala / KSRTC ഡ്രൈവര്‍മാര്‍ സൂക്ഷിക്കുക; നിങ്ങള്‍ നിരീക്ഷണത്തിലാണ്

KSRTC ഡ്രൈവര്‍മാര്‍ സൂക്ഷിക്കുക; നിങ്ങള്‍ നിരീക്ഷണത്തിലാണ്

കെഎസ്ആർടിസി

കെഎസ്ആർടിസി

ഡ്രൈവര്‍മാരുടെ ട്രെയിനര്‍മാര്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കെഎസ്ആര്‍ടിസി എം.ഡി പുറത്തിറക്കി.

  • Share this:

    ശമ്പളം കൃത്യമായി നല്‍കുന്നില്ലെങ്കിലും ജോലിക്കും നിയന്ത്രണങ്ങള്‍ക്കുമൊന്നും കുറവില്ലെന്ന പരാതിയിലാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍. ഡ്രൈവര്‍മാരുടെ ജോലി കര്‍ശനമായി നിരീക്ഷിക്കാനും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനുമുള്ള തീരുമാനമാണ് കോര്‍പ്പറേഷന്‍ കൈക്കൊണ്ടത്. ഇതിനായി നിലവിലുള്ള സംവിധാനം ശക്തമാക്കി. ഡ്രൈവര്‍മാരുടെ ട്രെയിനര്‍മാര്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കെഎസ്ആര്‍ടിസി എം.ഡി പുറത്തിറക്കി.

    അപകടങ്ങള്‍ കുറയ്ക്കുക, ഇന്ധനക്ഷമത വര്‍ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് മാര്‍ഗനിര്‍ദ്ദേശത്തിന്റെ കാതല്‍.

    പരിശീലനത്തിനായി നിയോഗിക്കുന്ന ദിവസങ്ങള്‍ ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും ലൈന്‍ ബസുകളില്‍ പരിശോധന നടത്തണം. ദിവസം കുറഞ്ഞത് 15 ബസിലെങ്കിലും പരിശോധന വേണം. ബസുകളില്‍ യാത്ര ചെയ്യുമ്പോള്‍ ഡ്രൈവിംഗ് നിരീക്ഷിക്കുക അല്ലാതെ ഡ്രൈവര്‍മാരെ ഉപദേശിക്കാന്‍ ശ്രമിക്കരുത്. കഴിയുന്നതും ഡ്രൈവര്‍മാര്‍ അറിയാതെ വേണം ഡ്രൈവിംഗ് സ്വഭാവരീതികള്‍ നിരീക്ഷിക്കേണ്ടതെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.

    ഡ്രൈവര്‍മാര്‍ക്ക് അഭിമാനക്ഷതമുണ്ടാക്കുന്ന തരത്തില്‍ പെരുമാറരുത്. ഡ്രൈവിംഗ് സമയത്ത് മൊബൈല്‍ ഫോണും ഇയര്‍ഫോണും ഉപയോഗിക്കുക, പുകവലിക്കുക, വെള്ളം കുടിക്കുക, അപകടകരമായ രീതിയില്‍ ഡ്രൈവിംഗ് നടത്തുക, ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് വാഹനമോടിക്കുക, പുറത്തേക്ക് തുപ്പുക തുടങ്ങിയ ശീലങ്ങള്‍ ഉണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കേണ്ടത്.

    ഇതിന് പുറമെ ക്ലച്ച് അമര്‍ത്തിവച്ച് വാഹനമോടിക്കുന്നതും കൃത്യമായി ഗിയര്‍ മാറ്റാത്തതും അടക്കം നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും ഇനംതിരിച്ച് മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.

    ഇന്ധനക്ഷമത കൂട്ടാന്‍ നേരത്തെ ഡ്രൈവര്‍മാര്‍ക്ക് കെഎസ്ആര്‍ടിസി മാര്‍ഗനിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പുറമെയാണ് ട്രെയിനര്‍മാരെ ഉപയോഗിച്ച് ഡ്രൈവിംഗ് രീതികള്‍ നിരീക്ഷിക്കുന്നത്. സ്ഥിരമായി തെറ്റുകള്‍ വരുത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് മാനേജ്‌മെന്റിന്റെ തീരുമാനം.

    First published:

    Tags: Kerala state rtc, Ksrtc, KSRTC Drivers, Warning for KSRTC