അഞ്ച് വയസുകാരന് പൊതു വഴിയിൽ ബൈക്ക് പരിശീലനം; പിതാവിന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്തു MVD
- Published by:user_49
Last Updated:
അഞ്ച് വയസ്സുള്ള കുട്ടിയെ മോട്ടോർ സൈക്കിൾ പഠിപ്പിക്കുന്ന വിഡിയോ ദൃശ്യം സഹിതം നൽകിയ പരാതിയെ തുടർന്നാണ് നടപടി
പെരിന്തൽമണ്ണ: അഞ്ച് വയസ്സുള്ള കുട്ടിയെ കൊണ്ട് മോട്ടോർ സൈക്കിൾ ഡ്രൈവിങ് പരിശീലനം നടത്തിയ രക്ഷിതാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ഡിസംബർ 31ന് രാവിലെ മണ്ണാർക്കാട്-പെരിന്തൽമണ്ണ റൂട്ടിൽ കാപ്പ് മുതൽ തേലക്കാട് വരെ ചെറിയ കുട്ടിയെ മോട്ടോർ സൈക്കിൾ ഹാൻഡിൽ നിയന്ത്രിക്കാൻ പഠിപ്പിക്കുന്ന വിഡിയോ ദൃശ്യം സഹിതം നൽകിയ പരാതിയെ തുടർന്നാണ് നടപടി.
തേലക്കാട് സ്വദേശി അബ്ദുൽ മജീദിൻെറ ഡ്രൈവിങ് ലൈസൻസാണ് ഒരു വർഷത്തേക്ക് പെരിന്തൽമണ്ണ ജോയൻറ് ആർ.ടി.ഒ സി.യു. മുജീബ് സസ്പെൻഡ് ചെയ്തത്. പെരിന്തൽമണ്ണ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിനോയ് വർഗീസിന് കിട്ടിയ പരാതിയിൽ ജോയൻറ് ആർ.ടി.ഒയുടെ നിർദേശ പ്രകാരം വിഡിയോ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാണ് നടപടി.
വാഹനം ഓടിച്ചത് തേലക്കാട് സ്വദേശി അബ്ദുൽ മജീദാണെന്നും ഉപയോഗിച്ചിരുന്ന വാഹനം കെ.എൽ. 53 എഫ് 785 നമ്പർ ബുള്ളറ്റ് മോട്ടോർ സൈക്കിളാണെന്നും കണ്ടെത്തി. ഡ്രൈവർക്കെതിരെ നടപടി എടുക്കണമെന്നും ശുപാർശ സമർപ്പിച്ചു. ഇതുപ്രകാരം അബ്ദുൽ മജീദിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. കൂടെ ഉണ്ടായിരുന്നത് മകനാണെന്ന് സമ്മതിച്ചതിനെ തുടർന്ന് ലൈസൻസ് റദ്ദാക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 02, 2021 4:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അഞ്ച് വയസുകാരന് പൊതു വഴിയിൽ ബൈക്ക് പരിശീലനം; പിതാവിന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്തു MVD