• HOME
  • »
  • NEWS
  • »
  • kerala
  • »
  • NCP നെടുകെ പിളരും; പുതിയ പാർട്ടിയുണ്ടാക്കി എ.കെ ശശീന്ദ്രൻ ഇടതിനൊപ്പം നിൽക്കും

NCP നെടുകെ പിളരും; പുതിയ പാർട്ടിയുണ്ടാക്കി എ.കെ ശശീന്ദ്രൻ ഇടതിനൊപ്പം നിൽക്കും

എൻസിപി യുഡിഎഫിലേക്കെന്ന് ഉറപ്പായതോടെ മന്ത്രി എ.കെ.ശശീന്ദ്രൻ പുതിയ പാർട്ടിയുണ്ടാക്കാൻ നീക്കം തുടങ്ങി

News18 Malayalam

News18 Malayalam

  • Share this:
    തിരുവനന്തപുരം: എൻസിപി യുഡിഎഫിലേക്കെന്ന് ഉറപ്പായതോടെ മന്ത്രി എ.കെ.ശശീന്ദ്രൻ പുതിയ പാർട്ടിയുണ്ടാക്കാൻ നീക്കം തുടങ്ങി. നിലവിൽ എൻസിപിയുടെ സംസ്ഥാന വൈസ് പ്രസിഡൻ്റായ പി.കെ.രാജനെ പ്രസിഡൻ്റാക്കി പുതിയ പാർട്ടി രൂപീകരിക്കാനാണ് ശ്രമം.

    ശശീന്ദ്രൻറെ എലത്തൂരിനൊപ്പം കുട്ടനാടും ഇടതു മുന്നണി നൽകുമെന്ന് എ.കെ. ശശീന്ദ്രൻ വിഭാഗം ഉറപ്പിക്കുന്നു. ഈ ഉറപ്പിലാണ് തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ.തോമസ് ഉൾപ്പെടെയുള്ളവർ ശശീന്ദ്രനൊപ്പം നിൽക്കുന്നത്. ജില്ലാ കമ്മിറ്റികളെ ഒപ്പം നിർത്താൻ ഇരു വിഭാഗങ്ങളും പരസ്യമായും രഹസ്യമായും യോഗങ്ങളും ചേരുന്നുണ്ട്.

    Also Read 'എൽ.ഡി.എഫിനൊപ്പം നിൽക്കും; നാല് സിറ്റിംഗ് സീറ്റിലും എൻ.സി.പി മത്സരിക്കും': എ.കെ ശശീന്ദ്രൻ

    നിയമസഭാ സമ്മേളനം കഴിഞ്ഞാലുടൻ മുന്നണി വിടാനാണ് എൻസിപി തീരുമാനം. പാലാ സീറ്റ് ജോസ് വിഭാഗത്തിനെന്ന് ഉറപ്പായതോടെയാണ് എൻസിപി നീക്കങ്ങൾ വേഗത്തിലാക്കുന്നത്. പാലാ സീറ്റ് വിട്ടു കൊടുത്ത് ഒരൊത്തു തീർപ്പിനും ഇല്ലെന്ന് നേരത്തേ എൻസിപി വ്യക്തമാക്കിയതാണ്. പാലാ ജോസ് കെ.മാണിക്കു നൽകാൻ ഇടതുമുന്നണി നേതൃത്വത്തിൽ ധാരണയായി കഴിഞ്ഞു. അതു തിരിച്ചറിഞ്ഞാണ് മുന്നണിമാറ്റ ചർച്ചകൾ സജീവമാക്കിയത്.

    യുഡിഎഫിലേക്കുള്ള മാറ്റത്തിന് ദേശീയ അധ്യക്ഷൻ ശരദ് പവാറിൻ്റെ പിന്തുണയും സംസ്ഥാന നേതൃത്വം അവകാശപ്പെടുന്നു. എന്നാൽ മുന്നണി മാറ്റ വാർത്തകൾ ഇരു വിഭാഗവും നിഷേധിക്കുകയാണ്. പിളർപ്പിനു മുൻപ് ശക്തി സമാഹരണത്തിനാണ് ഇരു വിഭാഗങ്ങളുടേയും ശ്രമം.
    Published by:user_49
    First published: