'എല്‍ഡിഎഫിലെ ഉന്നതന്‍ സിപിഎമ്മിലേക്ക് ക്ഷണിച്ചിരുന്നു'; പത്മജ
- Published by:Arun krishna
- news18-malayalam
Last Updated:
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് വിടാന്‍ തീരുമാനമെടുത്തപ്പോള്‍ തന്നെ സിപിഎം പാർട്ടി അംഗമാകാൻ ക്ഷണിച്ചിരുന്നതായി പത്മജ പറഞ്ഞു.
തൃശൂര്‍: എല്‍ഡിഎഫിലെ ഉന്നതനില്‍ നിന്ന് സിപിഎമ്മിലേക്ക് ക്ഷണം ലഭിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി പത്മജ വേണുഗോപാല്‍. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് വിടാന്‍ തീരുമാനമെടുത്തപ്പോള്‍ തന്നെ സിപിഎം പാർട്ടി അംഗമാകാൻ ക്ഷണിച്ചിരുന്നതായി പത്മജ പറഞ്ഞു.
‘തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കാലത്ത് എൽഡിഎഫിലെ ഉന്നതനിൽ നിന്ന് പാർട്ടിയിലേക്ക് ക്ഷണമുണ്ടായിരുന്നു. അത് കോടിയേരിയല്ല. ഉന്നത നേതാക്കളാണ്. പേരു വെളിപ്പെടുത്തില്ല.’–പത്മജ പറഞ്ഞു. കോണ്‍ഗ്രസ് വിട്ട് ബിജെപി അംഗത്വം സ്വീകരിച്ച ശേഷം ആദ്യമായി തൃശൂരിലെത്തിയ പത്മജ, പൂങ്കുന്നം മുരളി മന്ദിരത്തിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
വടകരയില്‍ മത്സരിച്ചാല്‍ മുരളീധരന്‍ ജയിക്കുമായിരുന്നു. എന്തിനാണ് തൃശൂരില്‍ കൊണ്ടുനിര്‍ത്തിയതെന്ന് മനസിലാകുന്നില്ല.തൃശൂരിൽ കാലുവാരാൻ ഒരുപാടു പേരുണ്ട്. തൃശൂരിൽ സുരേഷ് ഗോപി ജയിക്കും. തന്നെ തോൽപിച്ചവര്‍ മുരളീധരന്‍റെ അപ്പുറവും ഇപ്പുറവുമുണ്ട്. ടി.എൻ. പ്രതാപനുൾപ്പെടെയുള്ള നേതാക്കൾക്ക് തന്‍റെ തോല്‍വിയില്‍ പങ്കുണ്ടെന്നും പത്മജ കൂട്ടിച്ചേർത്തു.
advertisement
രണ്ടാം തവണ തൃശൂരിൽ തോൽപിച്ചപ്പോൾ മുതൽ പാർട്ടി വിട്ടുപോകാൻ തീരുമാനിച്ചിരുന്നു. തോൽപിക്കാൻ പ്രവർത്തിച്ച മറ്റാളുകളും ഉണ്ട്. പേരുകൾ ഘട്ടം ഘട്ടമായി വെളിപ്പെടുത്തുമെന്നും പത്മജ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Thrissur,Kerala
First Published :
March 12, 2024 8:43 AM IST