ഇന്റർഫേസ് /വാർത്ത /Kerala / കഥാകൃത്തും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു

കഥാകൃത്തും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു

ആശുപത്രിയിൽ നിന്നു വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു

ആശുപത്രിയിൽ നിന്നു വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു

ആശുപത്രിയിൽ നിന്നു വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Chennai [Madras]
  • Share this:

ചെന്നൈ: മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ്.ജയേഷ് (39)അന്തരിച്ചു. പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജയേഷ് ആശുപത്രിയിൽ നിന്നു വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്ന് രാവിലെ ഏഴ് മണിയോടെ ആണ് അന്ത്യം.

ഗുരുതരാവസ്ഥയിലായിരുന്ന ജയേഷിന് മികച്ച ചികിത്സാ ഉറപ്പാക്കാൻ സുഹൃത്തുക്കൾ പണം സമാഹരിച്ചു വരുന്നതിനിടെയാണ് വേർപാട്. മായക്കടൽ, ഒരിടത്തൊരു ലൈൻമാൻ, ക്ല, പരാജിതരുടെ രാത്രി എന്നീ കഥാസമാഹാരങ്ങള്‍‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തമിഴിലെ പ്രധാന എഴുത്തുകാരായ ചാരുനിവേദിത, പെരുമാൾ മുരുകൻ എന്നിവരുടെ രചനകൾ മലയാളത്തിലേക്കു വിവർത്തനം ചെയ്തതും ജയേഷ് ആണ്. പാലക്കാട്‌ സ്വദേശിയാണ്. സംസ്കാരം പിന്നീട്.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

First published:

Tags: Obit, Obit news