ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം യു.ഡി.എഫ്. (UDF) നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി മാണി സി. കാപ്പൻ (Mani C. Kappan). യു.ഡി.എഫ്. നേതൃത്വം തന്നെ സ്ഥിരമായി തഴയുന്നു എന്ന് കാപ്പൻ പാലായിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. യു.ഡി.എഫ്. തന്നോട് എടുക്കുന്ന നിലപാടിനെതിരെ പരാതിയുണ്ട്. ഒരു നേതാവിന് മാത്രമാണ് തന്നോട് വ്യക്തിപരമായ പ്രശ്നം ഉള്ളത്. യുഡിഎഫിനോട് തനിക്ക് നീരസമില്ല.
മുട്ടിൽ മരംമുറി, മാടപ്പള്ളി എന്നിവിടങ്ങളിൽ പോയ യു.ഡി.എഫ്. സംഘത്തിൽ തനിക്ക് ക്ഷണം ലഭിച്ചില്ല. ഇത് തന്നോടുള്ള കൃത്യമായ അവഗണനയുടെ സൂചനയാണ്. പ്രതിപക്ഷ നേതാവിന് ഫോണിൽ വിളിച്ച് വിവരം പറയാമായിരുന്നു. വിഷയം രേഖാമൂലം പ്രതിപക്ഷ നേതാവിനെ അറിയിച്ചിരുന്നു. എന്നാൽ തന്റെ പരാതി അവഗണിക്കുകയാണ് ചെയ്തത് എന്നാണ് മാണി സി. കാപ്പൻ ആരോപിച്ചു.
പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ ഉന്നം വെച്ചാണ് കാപ്പൻ നിലപാട് പറഞ്ഞത് എന്ന് സൂചനയുണ്ട്. അതേസമയം, കെ. സുധാകരനെ വാനോളം പുകഴ്ത്തി സംസാരിക്കാനും മാണി സി. കാപ്പൻ തയ്യാറായി എന്നതും ശ്രദ്ധേയം. സുധാകരൻ നന്നായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. തന്റേതിന് സമാനമായ പരാതി അനൂപ് ജേക്കബിനും ഉണ്ട്. യുഡിഎഫിന് എതിരായ നിലപാട് കടുപ്പിക്കുമ്പോഴും, രാഷ്ട്രീയ മറുകണ്ടം ചാടലിന് താൻ ഇല്ല എന്ന് കൂടി മാണി സി. കാപ്പൻ വ്യക്തമാക്കി.
ഇടതുമുന്നണിയിലേക്ക് താൻ പോകുന്ന കാര്യം പരിഗണനയിലില്ല. യു.ഡി.എഫ്. നേതൃത്വത്തിലുള്ള ചില പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തത് എന്നും കാപ്പൻ.
നേരത്തെ മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പെട്ട് യു.ഡി.എഫ്. സംഘം വയനാട്ടിലേക്ക് പോയപ്പോൾ കാപ്പനെ ക്ഷണിച്ചിരുന്നില്ല. യു.ഡി.എഫ്. നേതൃത്വം തന്നെ അവഗണിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി അന്ന് ഇദ്ദേഹം രംഗത്തുവന്നിരുന്നു.
സതീശനുമായുള്ള അതൃപ്തി കാപ്പൻ തുറന്നു പറയുന്നത് ഇതാദ്യമാണ്. മാണി സി. കാപ്പനെ യു.ഡി.എഫ്. മുന്നണിയിലേക്ക് കൊണ്ടുവന്നത് അന്ന് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ആയിരുന്നു. രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയത് മുതൽ വി.ഡി. സതീശനും ചെന്നിത്തലയും നടത്തുന്ന വ്യക്തിത്വം നീക്കങ്ങൾ ചർച്ചയായിരുന്നു. നേരത്തെ പരാതി നൽകിയിട്ടും സതീശൻ അവഗണിച്ചു എന്നതാണ് കാപ്പനെ ചൊടിപ്പിച്ചത്.
Summary: After a long time Mani C. Kappan raised harsh criticism on the UDF leadership. Addressing a presser in Pala, the MLA said that the leadership itself is constantly rejecting him. Not naming anyone in particular, he said a top leader of the party harbors personal issues with himself and that he has no remorse for UDF
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Mani c kappan, Mani C Kappan Party