ആലപ്പുഴ ജില്ലയിൽ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു

Last Updated:

നേരത്തെ പ്രഖ്യാപിച്ചിട്ടുള്ള പൊതു പരീക്ഷകള്‍ക്കു മാറ്റമില്ലെന്ന് ജില്ലാ കളക്ടറുടെ അറിയിപ്പില്‍ പറയുന്നു

ആലപ്പുഴ: മണ്ണാറശാല ആയില്യം പ്രമാണിച്ച് ആലപ്പുഴ ജില്ലയില്‍ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. എന്നാൽ നേരത്തെ പ്രഖ്യാപിച്ചിട്ടുള്ള പൊതു പരീക്ഷകള്‍ക്കു മാറ്റമില്ലെന്ന് ജില്ലാ കളക്ടറുടെ അറിയിപ്പില്‍ പറയുന്നു.
മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രത്തിലെ ആയില്യ ഉത്സവത്തിന് പുണർതം നാളായ ഇന്നു തുടക്കമായി. നാളെ പൂയം തൊഴൽ, 16നാണ് ആയില്യ പൂജയും അനുബന്ധ ചടങ്ങുകളും. ഉത്സവത്തിന് മുന്നോടിയായി തിരുവാതിര നാളായ ഇന്നലെ ക്ഷേത്രത്തിൽ നാഗരാജാവിന് രുദ്രാഭിഷേകവും ഇല്ലത്ത് നിലവറയ്ക്കു സമീപം സർപ്പംപാട്ടുതറയിൽ പ്രത്യേകം തയാറാക്കിയ പന്തലിൽ മഹാരുദ്ര കലശാഭിഷേകവും നടന്നു. ഇന്നു വൈകിട്ട് 3ന് ശ്രീനാഗരാജ പുരസ്കാര സമർപ്പണത്തോടെയാണ് ആയില്യം ഉത്സവം തുടങ്ങുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആലപ്പുഴ ജില്ലയിൽ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു
Next Article
advertisement
അർജൻ്റീന മുതൽ അമേരിക്ക വരെ; സ്വതന്ത്ര പാലസ്തീനെ എതിർത്ത് വോട്ട് ചെയ്ത 10 രാജ്യങ്ങൾ
അർജൻ്റീന മുതൽ അമേരിക്ക വരെ; സ്വതന്ത്ര പാലസ്തീനെ എതിർത്ത് വോട്ട് ചെയ്ത 10 രാജ്യങ്ങൾ
  • അർജന്റീന, അമേരിക്ക ഉൾപ്പെടെ 10 രാജ്യങ്ങൾ സ്വതന്ത്ര പലസ്തീനെ എതിർത്ത് വോട്ട് ചെയ്തു.

  • 142 രാജ്യങ്ങൾ സ്വതന്ത്ര പലസ്തീൻ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു, 12 രാജ്യങ്ങൾ വിട്ടുനിന്നു.

  • ഫ്രാൻസും സൗദി അറേബ്യയും അവതരിപ്പിച്ച പ്രമേയം ഗൾഫ് അറബ് രാജ്യങ്ങൾ ഒറ്റക്കെട്ടായി പിന്തുണച്ചു.

View All
advertisement