'യുവാക്കൾ കേരളം വിടുന്നു, സര്‍ക്കാര്‍ ഇടപെടണം' മുഖ്യമന്ത്രിയെ വേദിയിലിരുത്തി മാര്‍ ജോസഫ് പെരുന്തോട്ടത്തിന്‍റെ വിമര്‍ശനം
- Published by:Arun krishna
- news18-malayalam
Last Updated:
ദൈവത്തിന്റെ നാട്ടിൽ ജീവിതം വിജയിപ്പിക്കാൻ കഴിയില്ലെന്നു പലർക്കും തോന്നലുണ്ടെന്ന് ആർച്ച്ബിഷപ്പ് ജോസഫ് പെരുന്തോട്ടം പറഞ്ഞു.
തിരുവനന്തപുരം: യുവാക്കൾ കേരളം വിടുന്നുവെന്ന് ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം. ഇത് സീറോ മലബാർ സഭയുടെ മാത്രം പ്രശ്നമല്ല, യുവജനങ്ങളുടെ പ്രശ്നമാണെന്നും അതിൽ സർക്കാർ ഇടപെടലുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ വേദിയിലിരുത്തിയായിരുന്നു പെരുന്തോട്ടത്തിന്റെ വാക്കുകൾ.
ദൈവത്തിന്റെ നാട്ടിൽ ജീവിതം വിജയിപ്പിക്കാൻ കഴിയില്ലെന്നു പലർക്കും തോന്നലുണ്ടെന്ന് ആർച്ച്ബിഷപ്പ് ജോസഫ് പെരുന്തോട്ടം പറഞ്ഞു. ഇവിടെനിന്നു രക്ഷപെടാൻ എവിടെയെങ്കിലും പോകണമെന്ന തോന്നലുണ്ട്. ഇത് സഭയുടെ മാത്രം പ്രശ്നമല്ല, യുവജനങ്ങളുടെ പ്രശ്നമാണ്. ഇവിടെ ജീവിച്ചു വിജയിക്കാൻ കഴിയുന്ന സാഹചര്യമുണ്ട് എന്നു ബോധ്യപ്പെടുത്തണം. അതിനു സർക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും ജോസഫ് പെരുന്തോട്ടം പറഞ്ഞു.
ജോസഫ് പെരുന്തോട്ടത്തെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തുവന്നു. ബിഷപ്പ് ഉന്നയിച്ച വിഷയം ലാഘവത്തോടെ കാണാൻ കഴിയില്ല. പ്രായമായവരുടെ നാടായി കേരളം മാറുമോ എന്ന് ഉത്കണ്ഠ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
advertisement
ലോകം വലിയ മാറ്റങ്ങൾക്ക് വിധേയമാകുന്നുവെന്നും അതിനനുസരിച്ചുള്ള മാറ്റങ്ങൾ സംഭവിക്കുന്നുവെന്നും മുഖ്യമന്ത്രി പണറായി വിജയൻ പറഞ്ഞു. ലോകത്തെ മനസിലാക്കിയാണ് പുതിയ കാലത്ത് കുഞ്ഞുങ്ങൾ വളരുന്നത്. ഇന്ന സ്ഥലത്ത് പോകണം പഠിക്കണം എന്ന് കുട്ടികൾ തന്നെ തീരുമാനിക്കുന്നുണ്ട്. അവരെയെങ്ങനെ ഇവിടെ നിലനിർത്താം എന്നാണ് സർക്കാർ നോക്കുന്നതെന്നും ഇക്കാര്യത്തിൽ വൈകാതെ മാറ്റമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് പൗരസമിതിയുടെ നേതൃത്വത്തിൽ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിന് നൽകിയ സ്വീകരണപരിപാടിയിലായിരുന്നു യുവാക്കളുടെ പലായനത്തെക്കുറിച്ചുളള ആശങ്കകൾ ചർച്ചയായത്
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
January 22, 2024 9:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'യുവാക്കൾ കേരളം വിടുന്നു, സര്‍ക്കാര്‍ ഇടപെടണം' മുഖ്യമന്ത്രിയെ വേദിയിലിരുത്തി മാര്‍ ജോസഫ് പെരുന്തോട്ടത്തിന്‍റെ വിമര്‍ശനം