മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയേ പിന്തുടർന്നെത്തിയ സംഘം ആക്രമിച്ചു
- Published by:ASHLI
- news18-malayalam
Last Updated:
ഇടുക്കിയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്തു മടങ്ങുമ്പോഴാണ് മർദ്ദനമേറ്റത്
തൊടുപുഴ: മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയക്ക് മർദനം. വാഹനത്തിൽ പിന്തുടർന്നെത്തിയ സംഘമാണ് മർദിച്ചത്.
ശനിയാഴ്ച വൈകിട്ടാണ് സംഭവം. ഇടുക്കിയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്തു മടങ്ങുമ്പോൾ തൊടുപുഴ മങ്ങാട്ടുകവലയിൽ വെച്ചാണ് മർദ്ദനമേറ്റത്. ആരാണ് അക്രമത്തിന് പിന്നിലെന്ന് വ്യക്തമല്ല.
പരിക്കേറ്റ ഷാജനെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. പരിക്കുകൾ ഗുരുതരമല്ല. സംഭവത്തിൽ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് കേസെടുക്കുമെന്ന് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 30, 2025 9:29 PM IST