വിശ്രമജീവിതം നയിക്കേണ്ട കാലത്ത് ചരിത്രം സൃഷ്ടിക്കുന്നയാളാണ് വെള്ളാപ്പള്ളി; വി എൻ വാസവൻ

Last Updated:

പറയാനുള്ളത് മുഖത്തു നോക്കി പറയാൻ ധൈര്യം കാട്ടുന്നയാളാണ് വെള്ളാപ്പള്ളിയെന്ന് ഹൈബി ഈഡൻ എം പിയും പറഞ്ഞു

News18
News18
വിശ്രമജീവിതം നയിക്കേണ്ട കാലത്ത് ചരിത്രം സൃഷ്ടിക്കുന്നയാളാണ് വെള്ളാപ്പള്ളിയെന്ന് മന്ത്രി വിഎൻ വാസവൻ. കുത്തഴിഞ്ഞ പുസ്തകമായിരുന്ന SNDP യോഗത്തെ വെള്ളാപ്പള്ളി കുത്തിക്കെട്ടി നല്ല പുസ്തകമാക്കിയെന്നും സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിൽ നിർഭയ നിലപാടുകൾ പറയുന്നയാളാണ് വെള്ളപ്പള്ളിയെന്നും മന്ത്രി പറഞ്ഞു.
പള്ളുരുത്തിയിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നൽകിയ സ്വീകരണത്തിലാണ് വെള്ളാപ്പള്ളിയെ പുകഴ്ത്തി മന്ത്രി വി എൻ വാസവൻ സംസാരിച്ചത്.
കൂടാതെ പറയാനുള്ളത് മുഖത്തു നോക്കി പറയാൻ ധൈര്യം കാട്ടുന്നയാളാണ് വെള്ളാപ്പള്ളിയെന്ന് ഹൈബി ഈഡൻ എം പിയും പറഞ്ഞു. അതേസമയം പ്രൊഡക്ഷൻ കൂട്ടിയാണ് മലപ്പുറത്ത് സീറ്റ് കൂട്ടിയതെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
നസ്രാണികൾ നമുക്ക് വെല്ലുവിളിയല്ലെന്നും അവരുടെ പേര് വോട്ടർ പട്ടികയിലുണ്ടെങ്കിലും ആളുകൾ അമേരിക്കയിലും സ്വിറ്റ്സർലന്റിലുമാണെന്നും വെള്ളാപ്പള്ളി നടേശൻ.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിശ്രമജീവിതം നയിക്കേണ്ട കാലത്ത് ചരിത്രം സൃഷ്ടിക്കുന്നയാളാണ് വെള്ളാപ്പള്ളി; വി എൻ വാസവൻ
Next Article
advertisement
'ധർമസ്ഥല കേസിൽ സമർപ്പിച്ച മൊഴികളും തെളിവുകളും കൃത്രിമം'; അന്വേഷണ സംഘത്തിന് മനാഫ് മൊഴി നൽകി
'ധർമസ്ഥല കേസിൽ സമർപ്പിച്ച മൊഴികളും തെളിവുകളും കൃത്രിമം'; അന്വേഷണ സംഘത്തിന് മനാഫ് മൊഴി നൽകി
  • ധർമസ്ഥല കേസിലെ മൊഴികളും തെളിവുകളും കൃത്രിമമാണെന്ന് ലോറി ഡ്രൈവർ മനാഫ്

  • മനാഫിനെതിരെ 299-ാം വകുപ്പ് ചുമത്തി ഉഡുപ്പി ടൗൺ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

  • ചിലർ നടത്തിയ നാടകം കേസിനെ ബാധിക്കുമെന്ന് ആശങ്കയുണ്ടെന്നും മനാഫ്

View All
advertisement