'ധർമസ്ഥല കേസിൽ സമർപ്പിച്ച മൊഴികളും തെളിവുകളും കൃത്രിമം'; അന്വേഷണ സംഘത്തിന് മനാഫ് മൊഴി നൽകി

Last Updated:

ചിലർ നടത്തിയ നാടകം കേസിനെ ബാധിക്കുമെന്ന് ആശങ്കയുണ്ടെന്നും മനാഫ്

News18
News18
ധർമസ്ഥല കേസിൽ സമർപ്പിച്ച മൊഴികളും തെളിവുകളും കൃത്രിമമാണെന്ന് ലോറി ഡ്രൈവർ മനാഫ് അന്വേഷണ സംഘത്തിന് മൊഴി നൽകി. ശുചീകരണ തൊഴിലാളി അല്ല മറിച്ച് മറ്റ് രണ്ടുപേരാണ് തലയോട്ടിയെടുത്ത് നൽകിയത്.അവരെക്കുറിച്ചുള്ള വിവരം അന്വേഷണസംഘത്തിന് നൽകി.
ചിലർ നടത്തിയ നാടകം കേസിനെ ബാധിക്കുമെന്ന് ആശങ്കയുണ്ട്.വിശ്വാസ്യത കൂട്ടാൻ ചിലർ വ്യാജ തെളിവുകൾ സൃഷ്ടിച്ചെന്നും സുജാത ഭട്ടിന്റെ മൊഴി വിശ്വാസത്തിൽ എടുത്തതിൽ തനിക്ക് പിശക് പറ്റിയെന്നും തനിക്ക് ആരെയും സംരക്ഷിക്കാൻ ഇല്ലെന്നും മനാഫ് പറഞ്ഞു.പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായ മനാഫ് ഉഡുപ്പി പൊലീസിന് മുന്നിൽ ഹാജരാകാതെയാണ് നാട്ടിലേക്ക് മടങ്ങിയത്.
മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ഭാരതീയ ന്യായ സംഹിതയിലെ 299-ാം വകുപ്പ് ചുമത്തിയാണ് മനാഫിനെതിരെ ഉഡുപ്പി ടൗൺ പൊലീസ് എഫ്‌ഐആർ ഇട്ടിട്ടുള്ളത്.ധർമസ്ഥല, മൂകാംബിക തുടങ്ങി ഹിന്ദു ക്ഷേത്രങ്ങൾക്കെതിരെ പ്രചാരണം നടത്തിയെന്നാണ് എഫ്‌ഐആറിൽ.
advertisement
നിരവധി വീഡിയോകളാണ് ധർമസ്ഥലയിലെ കൂട്ടക്കൊല ആരോപണവുമായി ബന്ധപ്പെട്ട് മനാഫ് പങ്കുവെച്ചത്. കേരളത്തിലെ ആൾക്കാരെ സംഭവത്തെക്കുറിച്ച് അറയിച്ചതാണ് താൻ ചെയ്ത തെറ്റെന്നാണ് മനാഫ് മുൻപ് പറഞ്ഞത്.ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് കോഴിക്കോട് പൊലീസ് കമ്മീഷണറെ കണ്ടെന്നും മനാഫ് പറഞ്ഞിരുന്നു.
ധർമസ്ഥലയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിരവധി പെൺകുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങൾ കുഴിച്ചുമൂടിയിട്ടുണ്ടെന്ന മുൻ ശുചീകരണ തൊഴിലാളി സി എൻ ചിന്നയ്യയുടെ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു വിവാദങ്ങൾ ഉയർന്നത്. കുഴിച്ചിട്ട മൃതദേഹത്തിന്റെ അസ്ഥിയടക്കം പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയായിരുന്നു പരാതി നൽകിയത്. തുടർന്ന് കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു.
advertisement
എന്നാൽ ഹാജരാക്കിയ തെളിവുകൾ വ്യാജമന്നായിരുന്നു അന്വേണ സംഘത്തിന്റെ കണ്ടെത്തൽ. ശുചീതരണത്തൊഴിലാളിയുടെ മൊഴിയിൽ പറഞ്ഞസ്ഥലങ്ങളിൽ കുഴിയെടുത്ത് പരിശോധിച്ചെങ്കിും രണ്ടിടത്തുനിന്ന് മാത്രമാണ് അസ്ഥികൾ ലഭിച്ചത്.ഇതിന് പിന്നാലെ വ്യാജ പരാതി നൽകൽ, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി സി എൻ ചിന്നയ്യയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
'ധർമസ്ഥല കേസിൽ സമർപ്പിച്ച മൊഴികളും തെളിവുകളും കൃത്രിമം'; അന്വേഷണ സംഘത്തിന് മനാഫ് മൊഴി നൽകി
Next Article
advertisement
'ധർമസ്ഥല കേസിൽ സമർപ്പിച്ച മൊഴികളും തെളിവുകളും കൃത്രിമം'; അന്വേഷണ സംഘത്തിന് മനാഫ് മൊഴി നൽകി
'ധർമസ്ഥല കേസിൽ സമർപ്പിച്ച മൊഴികളും തെളിവുകളും കൃത്രിമം'; അന്വേഷണ സംഘത്തിന് മനാഫ് മൊഴി നൽകി
  • ധർമസ്ഥല കേസിലെ മൊഴികളും തെളിവുകളും കൃത്രിമമാണെന്ന് ലോറി ഡ്രൈവർ മനാഫ്

  • മനാഫിനെതിരെ 299-ാം വകുപ്പ് ചുമത്തി ഉഡുപ്പി ടൗൺ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

  • ചിലർ നടത്തിയ നാടകം കേസിനെ ബാധിക്കുമെന്ന് ആശങ്കയുണ്ടെന്നും മനാഫ്

View All
advertisement