താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തി. ദേശീയ ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷ പദവിയിലേക്ക് ക്രൈസ്തവ സമുദായത്തെ പരിഗണിക്കണം എന്ന് ആവശ്യപ്പെട്ടതായി ബിഷപ് അറിയിച്ചു.കസ്തൂരിരംഗൻ വിജ്ഞാപനത്തിലെ ആശങ്കകളും കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. കൂടിക്കാഴ്ച പത്തു മിനിറ്റോളം നീണ്ടു. കേന്ദ്രമന്ത്രി വി മുരളീധരനും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ജൂണില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍റെ അന്തിമ വിജ്ഞാപനം പുറത്തിറങ്ങുമ്പോള്‍ അതില്‍ നിന്ന് ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും ഒഴിവാക്കണമെന്നും ആള്‍ നാശവും കൃഷിനാശവും വരുത്തുന്ന കാട്ടുപ്പന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നും ബിഷപ് ആവശ്യപ്പെട്ടു. വന്യജീവി സങ്കേതങ്ങളുടെ അതിര്‍ത്തിക്ക് ഉള്ളില്‍ തന്നെ ബഫര്‍ സോണുകള്‍ നിലനിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വനാതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്ററോളം ജനവാസ കേന്ദ്രങ്ങളെ ബഫര്‍ സോണില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ട് കര്‍ഷകര്‍ക്ക് സ്ഥലത്തിനും മറ്റും വിലകിട്ടാത്ത പ്രശ്നമുണ്ടെന്നും ബിഷപ്പ് പറഞ്ഞു. 22 വന്യജീവിസങ്കേതങ്ങളുടെ അടുത്ത് താമസിക്കുന്നവര്‍ക്ക് സ്വയം കുടിയൊപ്പിക്കപ്പെടുന്ന അവസ്ഥയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദേശീയ ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തെക്ക് ചെറുന്യൂനപക്ഷമായ ക്രൈസ്തവരെയും പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള നിവേദനവും അദ്ദേഹം ജെ.പി നദ്ദയ്ക്ക് കൈമാറി. സഭാ നേതൃത്വം ഉന്നയിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും ക്രൈസ്തവ സമുദായത്തെ വിശ്വാസത്തിലെടുക്കുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ബിജെപി നേതാക്കള്‍ പറഞ്ഞു.
കേരളം ഇസ്ലാമിക തീവ്രവാദത്തിന്റെ വളര്‍ത്തു കേന്ദ്രമായി മാറി; രൂക്ഷ വിമര്‍ശനവുമായി ജെ പി നദ്ദ
കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി(BJP) ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ(J P Nadda). കേരളം ഇസ്ലാമിക തീവ്രവാദത്തെ പുഷ്ടിപ്പെടുത്തുന്ന കേന്ദ്രമായി മാറിയെന്ന് അദ്ദേഹം വിമര്‍ശിച്ചു. പിണറായി വിജയന്‍ സര്‍ക്കാര്‍ എല്ലാവരോടും തുല്യമായി പെരുമാറുന്നു എന്നാണ് ഭാവിക്കുന്നത്. എന്നാല്‍ അവര്‍ ഇസ്ലാമിക ഭീകരവാദികളെ സഹായിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിലെ ജനസമൂഹം അസ്വസ്ഥമാണ്. മതങ്ങളുടെ ജനസംഖ്യയിലുണ്ടാകുന്ന മാറ്റങ്ങള്‍ ജനങ്ങളെ അസ്വസ്ഥരാക്കുന്നു. ക്രിസ്ത്യന്‍ സമൂഹം അതിന്റെ അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ട്. അവര്‍ നാര്‍ക്കോട്ടിക് ജിഹാദിനെപ്പറ്റി പറയുന്നു. അവരുടെ അസ്വസ്ഥത പരിഹരിക്കാന്‍ വേണ്ടിയല്ല പിണറായി വിജയന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ജെപി നദ്ദ പറഞ്ഞു.
സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ധിക്കുന്നത് ചൂണ്ടിക്കാട്ടിയും നദ്ദ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചു. കൂടുതല്‍ കൊലപാതകം മുഖ്യമന്ത്രിയുടെ നാട്ടിലാണെന്നും നദ്ദ ചൂണ്ടിക്കാട്ടി. 2016ല്‍ 55 കൊലപാതകങ്ങള്‍ നടന്നു. അതില്‍ 12ഉം മുഖ്യമന്ത്രി പിണറായി വിജയന്റെ നാടായ കണ്ണൂര്‍ ജില്ലയിലായിരുന്നു.
മൂന്നു വര്‍ഷങ്ങള്‍ക്കിടെ കേരളത്തില്‍ 1019 കൊലപാതകങ്ങള്‍ നടന്നു. 2020ല്‍ 308ഉം, 2021 ല്‍ 336ഉം, 2022ല്‍ 70ഉം അടക്കം എല്ലാം രാഷ്ട്രീയ കൊലപാതകങ്ങളാണെന്നും ശ്രീനിവാസന്റെയും സഞ്ജിത്തിന്റേയും കൊലപാതകങ്ങള്‍ സ്റ്റേറ്റ് സ്‌പോണ്‍സേഡ് ആണെന്നും നദ്ദ കുറ്റപ്പെടുത്തി.
പിണറായി സര്‍ക്കാര്‍ എല്ലാ രംഗത്തും പരാജയപ്പെട്ടു കൊണ്ടിരിക്കുകയാണ്. സ്ത്രീകള്‍ക്ക് നേരെയുള്ള, കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ക്രമസമാധാനം നശിപ്പിച്ച, അഴിമതിയെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാരാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.