കോഴിക്കോട് അമ്മയും കുഞ്ഞും കിണറ്റിൽ മരിച്ചനിലയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാസേന എത്തിയാണ് മൃതദേഹം ആശുപത്രിയിലെക്ക് മാറ്റിയത്
കോഴിക്കോട് ചേമഞ്ചേരിയിൽ അമ്മയേയും കുഞ്ഞിനേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേമഞ്ചേരി തുവ്വക്കോട് പോസ്റ്റാഫീസിനു സമീപം മാവിള്ളി വീട്ടിൽ പ്രജിത്തിൻ്റെ ഭാര്യ ധന്യ(35), ഒന്നര വയസ്സുള്ള മകൾ പ്രാർത്ഥനയുമാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 7 മണിയോടെയാണ് വീട്ടിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.
Also Read- ഡോക്ടറുടെ കൊലപാതകം; പ്രതിയെ പരിശോധിക്കുമ്പോൾ പൊലീസ് മാറിനിൽക്കണമെന്ന ഉത്തരവ് തിരിച്ചടിയായോ?
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാസേന എത്തിയാണ് മൃതദേഹം ആശുപത്രിയിലെക്ക് മാറ്റിയത്. പ്രജിത്ത് വർഷങ്ങളായി യുഎഇയിൽ ഹെൽത്ത് സെൻ്ററിൽ ജോലി ചെയ്ത് വരികയാണ്. മൂത്ത മകൾ കല്യാണി ധന്യയുടെ അമ്മയുടെ വീട്ടിലായിരുന്നു. പ്രജിത്തിൻ്റെ അമ്മക്കൊപ്പമാണ് ധന്യയും മക്കളും താമസം.
Also Read- കൊല്ലം കൊട്ടാരക്കരയില്‍ വൈദ്യപരിശോധനയ്ക്കു വന്ന കുറ്റാരോപിതന്‍റെ കുത്തേറ്റ സർക്കാർ ഡോക്ടര്‍ മരിച്ചു
ചേമഞ്ചേരി കുറ്റിയിൽ ഗംഗാധരൻ നായരുടേയും സുധയുടേയും മകളാണ് ധന്യ. മൃതദേഹങ്ങൾ കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടത്തി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kozhikode,Kerala
First Published :
May 10, 2023 11:58 AM IST