advertisement

മലപ്പുറം വണ്ടൂരിൽ പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി; വാഹനത്തിൽ നിന്നിറങ്ങാതെ എ.പി. അനിൽകുമാർ

Last Updated:

സംഘർഷം രൂക്ഷമായതോടെ സ്ഥാനാർത്ഥി വാഹനത്തിൽ നിന്ന് പുറത്തിറങ്ങാതെ സംസാരിച്ചു മടങ്ങി

News18
News18
മലപ്പുറം: വണ്ടൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി എ.പി. അനിൽകുമാറിന്റെ തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ കോൺഗ്രസ് - മുസ്ലിം ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷം. മലപ്പുറം ഉദിരംപൊയിലിലാണ് ഇരുവിഭാഗം പ്രവർത്തകരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. സംഘർഷം രൂക്ഷമായതോടെ സ്ഥാനാർത്ഥി വാഹനത്തിൽ നിന്ന് പുറത്തിറങ്ങാതെ സംസാരിച്ചു മടങ്ങി.
ചോക്കാട് പഞ്ചായത്തിലെ ഉദിരംപൊയിൽ വാർഡിൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി പരാജയപ്പെട്ടിരുന്നു. ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ കാലുവാരിയതാണ് ഈ തോൽവിക്ക് കാരണമെന്നാണ് ലീഗ് പ്രാദേശിക നേതൃത്വത്തിന്റെ ആരോപണം. തോൽവിക്ക് കാരണക്കാരായ കോൺഗ്രസ് പ്രവർത്തകർ എ.പി. അനിൽകുമാറിന്റെ പര്യടന വേദിയിൽ എത്തിയതാണ് ലീഗ് പ്രവർത്തകരെ ചൊടിപ്പിച്ചത്. ഇത് പിന്നീട് വാക്കേറ്റത്തിലേക്കും കൈയാങ്കളിയിലേക്കും നീങ്ങുകയായിരുന്നു.
സംഭവം വിവാദമായതോടെ ഉദിരംപൊയിലിൽ സംഘർഷമുണ്ടായിട്ടില്ലെന്ന വിശദീകരണവുമായി പ്രാദേശിക കോൺഗ്രസ്-ലീഗ് നേതൃത്വങ്ങൾ രംഗത്തെത്തി. പരിപാടിയുടെ സംഘാടനവുമായി ബന്ധപ്പെട്ട ചെറിയ തർക്കങ്ങൾ മാത്രമാണ് ഉണ്ടായതെന്നും തദ്ദേശ തിരഞ്ഞെടുപ്പിലെ വിഷയങ്ങളുമായി ഇതിന് ബന്ധമില്ലെന്നുമാണ് നേതാക്കളുടെ വാദം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പുറം വണ്ടൂരിൽ പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി; വാഹനത്തിൽ നിന്നിറങ്ങാതെ എ.പി. അനിൽകുമാർ
Next Article
advertisement
വിജയ് കന്നിയങ്കത്തിന് രണ്ട് മണ്ഡലങ്ങളിൽ; സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവിട്ട് TVK
വിജയ് കന്നിയങ്കത്തിന് രണ്ട് മണ്ഡലങ്ങളിൽ; സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവിട്ട് TVK
  • നടൻ വിജയ് പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലങ്ങളിൽ നിന്ന് ജനവിധി തേടുന്നു

  • 234 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 23-നാണ്, ടി.വി.കെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി

  • വിജയ് ലഹരിമുക്ത തമിഴ്‌നാട്, വിദ്യാർത്ഥികൾക്ക് വായ്പ, തൊഴിലില്ലായ്മക്കാർക്ക് സഹായം വാഗ്ദാനം ചെയ്തു

View All
advertisement