ഇടത് തരംഗത്തിൽ തിരിച്ചടി നേരിട്ട് മുസ്ലിം ലീഗ്; 27 സീറ്റുകളിൽ ജയം 15 ഇടത്ത് മാത്രം; 12 മണ്ഡലങ്ങളിൽ തോൽവി
- Published by:Rajesh V
- news18-malayalam
Last Updated:
സിറ്റിംഗ് സീറ്റുകൾ ആയ കുറ്റ്യാടി, കളമശ്ശേരി, കോഴിക്കോട് സൗത്ത്, അഴീക്കോട് എന്നിവ നഷ്ടമായി. പുതുതായി ലഭിച്ച ഒരു സീറ്റിൽ പോലും ജയിക്കാനും ആയില്ല.
മലപ്പുറം: മുസ്ലിം ലീഗിന് തെരഞ്ഞെടുപ്പ് ഫലം നൽകിയത് സമാനതകൾ ഇല്ലാത്ത തിരിച്ചടി. കഴിഞ്ഞ തവണ 24 ൽ 18 സീറ്റ് നേടിയ ലീഗിന് ഇത്തവണ ജനം നൽകിയത് 27 ൽ 15 മാത്രം.
യുഡിഎഫിൻ്റെ എല്ലാ കണക്ക് കൂട്ടലുകളും തെറ്റിച്ച് ആഞ്ഞടിച്ച ഇടത് കൊടുങ്കാറ്റിൽ ലീഗിനും അടി പതറി. ജയിച്ച 15 സീറ്റുകളിൽ 11 ഉം മലപ്പുറത്ത് നിന്ന്. താനൂർ തിരിച്ച് പിടിക്കാൻ കഴിഞ്ഞില്ല എന്നത് അവിടെയും നിരാശ നൽകി.
സിറ്റിംഗ് സീറ്റുകൾ ആയ കുറ്റ്യാടി, കളമശ്ശേരി, കോഴിക്കോട് സൗത്ത്, അഴീക്കോട് എന്നിവ നഷ്ടമായി. പുതുതായി ലഭിച്ച ഒരു സീറ്റിൽ പോലും ജയിക്കാനും ആയില്ല. അവ അടക്കം 12 സീറ്റുകളിൽ തോൽവി അറിഞ്ഞു. കൂത്തുപറമ്പ്, പേരാമ്പ്ര, തിരുവമ്പാടി, കുന്നമംഗലം, കോങ്ങാട്, ഗുരുവായൂർ, പുനലൂർ എന്നിവിടങ്ങളിൽ ലീഗ് തോറ്റു. പലയിടത്തും ലീഗ് കണക്ക് കൂട്ടിയതിലും വലിയ തോൽവി ആണ് സംഭവിച്ചത്. " യുഡിഎഫിന് തിരിച്ചടി ഉണ്ടാകുമ്പോൾ അത് ലീഗിനെയും ബാധിക്കും എന്ന് ഉറപ്പാണ്. ഇപ്പോൾ കൂടുതൽ പറയുന്നില്ല. എന്താണ് സംഭവിച്ചത് എന്ന് നോക്കട്ടെ എന്നിട്ട് വിലയിരുത്താം "- പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
advertisement
Also Read- മുൻമന്ത്രി ആർ ബാലകൃഷ്ണപിള്ള അന്തരിച്ചു
വിജയ ശതമാനം 75 ൽ നിന്നും 55.55 ലേക്ക് കുറഞ്ഞു. കൂടുതൽ സീറ്റുകളിൽ മത്സരിക്കുമ്പോൾ കൂടുതൽ തോൽവി ഉണ്ടാകും എന്നായിരുന്നു കെ പി എ മജീദിൻ്റെ പ്രതികരണം.
പക്ഷേ തോൽവിയുടെ മുഴുവൻ ഉത്തരവാദിത്വം ഇടത് തരംഗത്തിലും യുഡിഎഫ് മുന്നണിയുടെ കൂട്ടുത്തരവാദിത്വത്തിലും വച്ച് കൈ കഴുകാൻ ലീഗ് നേതൃത്വത്തിന് കഴിയില്ല. പി കെ കുഞ്ഞാലിക്കുട്ടി യുടെ എംപി സ്ഥാനം രാജി വെച്ചുള്ള തിരിച്ച് വരവും സ്ഥാനാർഥി നിർണയത്തിലെ അപാകതകളും എല്ലാം വരും ദിവസങ്ങളിൽ ലീഗിനുള്ളിൽ കലാപ കൊടി ഉയർത്തും എന്ന് തീർച്ചയാണ്.
advertisement
ലീഗ് മത്സരിച്ച മലപ്പുറത്തെ 12 മണ്ഡലങ്ങളിലെ ഫലം ഇങ്ങനെ
കൊണ്ടോട്ടി
ടി.വി. ഇബ്രാഹിം (ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്)- 80,597
ഭൂരിപക്ഷം: 17,713,
സുലൈമാന്‍ ഹാജി (എല്‍ഡിഎഫ് )-62,884
ഷീബ ഉണ്ണികൃഷ്ണന്‍ (എന്‍ഡിഎ)-10,723
ഏറനാട്
പി.കെ. ബഷീര്‍ (യു.ഡി.എഫ്)-78,076- ഭൂരിപക്ഷം: 22,546.
കെ.ടി. അബ്ദുറഹ്‌മാൻ (എല്‍.ഡി.എഫ്.)-55,530
അഡ്വ. സി. ദിനേശ് (എന്‍.ഡി.എ)- 6,683
മഞ്ചേരി
അഡ്വ. യു.എ. ലത്തീഫ് (യു.ഡി.എഫ്)-78,836 ഭൂരിപക്ഷം- 14,573
നാസര്‍ ഡിബോണ (എല്‍.ഡി.എഫ്)-64,263 പി.ആര്‍ രശ്മി നാഥ് (എന്‍.ഡി.എ)-11,350
പെരിന്തല്‍മണ്ണ
നജീബ് കാന്തപുരം (യു.ഡി.എഫ്)- 76,530, ഭൂരിപക്ഷം- 38
advertisement
മുഹമ്മദ് മുസ്തഫ. കെ.പി (എല്‍.ഡി.എഫ്)-76492
സുചിത്ര (എന്‍.ഡി.എ)-8021
മങ്കട
മഞ്ഞളാംകുഴി അലി (യു.ഡി.എഫ്)-83,231 ഭൂരിപക്ഷം-6,246
അഡ്വ. ടി.കെ. റഷീദലി (എല്‍.ഡി.എഫ്)-76,985
സജേഷ് എളയില്‍ (എന്‍.ഡി.എ)-6,641
മലപ്പുറം
പി. ഉബൈദുള്ള (യു.ഡി.എഫ്)-93,166, ഭൂരിപക്ഷം:35,208
പാലോളി അബ്ദുറഹ്‌മാന്‍ (എല്‍.ഡി.എഫ്)-57,958
അരീക്കാട് സേതുമാധവന്‍ (എന്‍.ഡി.എ)- 5,883
വേങ്ങര
പി.കെ. കുഞ്ഞാലിക്കുട്ടി (യു.ഡി.എഫ്)-70,193, ഭൂരിപക്ഷം: 30,522
പി. ജിജി (എല്‍.ഡി.എഫ് ) -39,671
പ്രേമന്‍ മാസ്റ്റര്‍ (എന്‍.ഡി.എ)-5,938
വള്ളിക്കുന്ന്
അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ (യു.ഡി.എഫ്)- 71,823, ഭൂരിപക്ഷം: 14,116
പ്രൊഫ. എ.പി. അബ്ദുള്‍ വഹാബ് (എല്‍.ഡി.എഫ്)- 57, 707
advertisement
പീതാംബരന്‍ പാലാട്ട് ( എന്‍.ഡി.എ)- 19, 853
തിരൂരങ്ങാടി
കെ.പി.എ മജീദ് (യു.ഡി.എഫ്)-73,499, ഭൂരിപക്ഷം: 9,578
നിയാസ് പുളിക്കലകത്ത് (എല്‍.ഡി.എഫ്)-63,921
കള്ളിയത്ത് സത്താര്‍ ഹാജി (എന്‍.ഡി.എ)-8,314
താനൂര്‍
വി. അബ്ദുറഹിമാന്‍ (എല്‍.ഡി.എഫ്)-70,704, ഭൂരിപക്ഷം-985
പി.കെ. ഫിറോസ് (യു.ഡി.എഫ്)-69,719
കെ. നാരായണന്‍ മാസ്റ്റര്‍ (എന്‍.ഡി.എ)-10,590
തിരൂര്‍
കുറുക്കോളി മൊയ്തീന്‍ (യു.ഡി.എഫ്)-82,314, ഭൂരിപക്ഷം- 7,214
അഡ്വ. ഗഫൂര്‍ പി. ലില്ലീസ് (എല്‍.ഡി.എഫ്)- 75,100
ഡോ. അബ്ദുള്‍ സലാം. എം (എന്‍.ഡി.എ)-9,097
കോട്ടക്കൽ
പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ (യു.ഡി.എഫ്)-81,700, ഭൂരിപക്ഷം: 16,588
advertisement
എന്‍.എ മുഹമ്മദ്കുട്ടി (എല്‍.ഡി.എഫ്)-65,112
പി.പി ഗണേഷന്‍ (എന്‍.ഡി.എ)- 10,796
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 03, 2021 7:02 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇടത് തരംഗത്തിൽ തിരിച്ചടി നേരിട്ട് മുസ്ലിം ലീഗ്; 27 സീറ്റുകളിൽ ജയം 15 ഇടത്ത് മാത്രം; 12 മണ്ഡലങ്ങളിൽ തോൽവി