CPM | കെ സുധാകരനെ ജയിലിൽ അടയ്ക്കണം; കെ റെയില്‍ പ്രതിഷേധത്തിൽ രൂക്ഷ വിമർശനവുമായി എം വി ജയരാജൻ

Last Updated:

'ജുഡീഷ്യറിയെ ധിക്കരിച്ച സുധാകരന്‍ തന്നെ പോലെ ജയിലില്‍ പോയി ഗോതമ്പ് ദോശ തിന്നാന്‍ തയ്യാറാകാണം '

കണ്ണൂര്‍: കെ റെയില്‍ (K Rail Survey) പ്രതിഷേധത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സെക്രട്ടറി എംവി ജയരാജന്‍ (mv jayarajan) കെ റെയില്‍ കല്ല് പറിക്കുന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ഉടന്‍ കേസെടുത്ത് ജയിലില്‍ അടയ്ക്കണമെന്ന്  എംവി ജയരാജന്‍ പറഞ്ഞു.
ജുഡീഷ്യറിയെ ധിക്കരിച്ച സുധാകരന്‍ തന്നെ പോലെ ജയിലില്‍ പോയി ഗോതമ്പ് ദോശ തിന്നാന്‍ തയ്യാറാകാണം. കല്ലുപറിക്കാന്‍ നടക്കുന്നത് യൂത്ത് കോണ്‍ഗ്രസ് ചാവേറുകളുമാണ് ഉദ്യോഗസ്ഥരെ കൊല്ലുമെന്ന് സുധാകരന്റെ ചാവേറുകള്‍ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് ഉദ്യോഗസ്ഥര്‍ കല്ലിടല്‍ നിര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ബൂട്ടിട്ട് സമരക്കാരെ ചവിട്ടിയ പൊലീസ് നടപടി തെറ്റായി പോയതായും അദ്ദേഹം പറഞ്ഞു.
CPM | മുസ്ലീം ലീഗിനെ ക്ഷണിച്ച പ്രസ്താവന അനവസരത്തില്‍; ഇ പി ജയരാജന് CPM സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശനം
മുസ്ലീം ലീഗിനെ മുന്നണിയിലേക്കു ക്ഷണിച്ച ഇ.പി.ജയരാജന് സിപിഎം(CPM) സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമര്‍ശനം. പ്രസ്താവന അനവസരത്തിലായെന്നാണ് സെക്രട്ടേറിയറ്റിൻ്റെ നിലപാട്.  മുന്നണി കൺവീനറായ ശേഷം നടത്തിയ ആദ്യ പ്രതികരണത്തിലാണ് ഇ പി ജയരാജൻ(E P Jayarajan) ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ചത്.
advertisement
ഇത് അണികൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്ന് സി പി എം സെക്രട്ടേറിയറ്റ് വിലയിരുത്തി. മുന്നണി വിപുലീകരണമല്ല എല്‍ഡിഎഫിന്റെ അടിയന്തര ലക്ഷ്യം. പാർട്ടിയെ ശക്തിപ്പെടുത്തലും മുന്നണിയെ ഐക്യപ്പെടുത്തലുമാണ്. ഭാവിയില്‍ പ്രതികരണങ്ങള്‍ നടത്തുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും സെക്രട്ടേറിയറ്റ് നിർദേശിച്ചു. എന്നാൽ ഇപിയുടെ പ്രസ്താവന ദുർവ്യാഖ്യാനിക്കുകയായിരുന്നു എന്ന് എം.എ.ബേബി പറഞ്ഞു.
ഇ.പി പറഞ്ഞതിൽ ആശയക്കുഴപ്പമില്ല. മറ്റു പാർട്ടികളിലുള്ള ആളുകളെ എൽ.ഡി.എഫിൽ കൊണ്ടുവരികയാണ് മുന്നണിയുടെ ലക്ഷ്യം.അക്കാര്യത്തിൽ ഇ.പി തന്നെ വിശദീകരണം നല്‍കിയിട്ടുണ്ട്. എല്‍ഡിഎഫ് ഘടകകക്ഷികൾ അസംതൃപ്തിയിലാണെന്ന കാര്യമാണ് ഇ പി ചൂണ്ടിക്കാണിച്ചതെന്നും എം.എ. ബേബി വിശദീകരിച്ചു.
advertisement
എന്നാല്‍ ലീഗിനെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് വിശദീകരിച്ചുകൊണ്ട് ഇപി ജയരാജന്‍ രംഗത്തെത്തി. ലീഗില്ലാതെയാണ് എൽഡിഎഫ് ഭരണത്തിലെത്തിയതും തുടർഭരണം നേടിയതെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫിന്റെ സീറ്റ് നില 91 ൽ നിന്നും 99 ആയി ഉയർന്നു.  എൽഡിഎഫ് നയത്തിൽ ആകൃഷ്ടരായി കൂടുതൽ പേർ വരുന്നുണ്ട്. ഇതിൽ വ്യക്തികളും ഗ്രൂപ്പുകളുമുണ്ട്. അത്തരത്തിൽ എൽഡിഎഫ് വിപുലീകരിക്കപ്പെടും. വർഗീയഭീകരതയ്ക്കും ബിജെപിയുടെ ദുർഭരണത്തിനുമെതിരെ രാജ്യത്ത് വിശാലഐക്യം രൂപപ്പെടുകയാണ്. ആ ഐക്യത്തിന് കേരളം മാതൃകയാണെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
CPM | കെ സുധാകരനെ ജയിലിൽ അടയ്ക്കണം; കെ റെയില്‍ പ്രതിഷേധത്തിൽ രൂക്ഷ വിമർശനവുമായി എം വി ജയരാജൻ
Next Article
advertisement
'ധർമസ്ഥല കേസിൽ സമർപ്പിച്ച മൊഴികളും തെളിവുകളും കൃത്രിമം'; അന്വേഷണ സംഘത്തിന് മനാഫ് മൊഴി നൽകി
'ധർമസ്ഥല കേസിൽ സമർപ്പിച്ച മൊഴികളും തെളിവുകളും കൃത്രിമം'; അന്വേഷണ സംഘത്തിന് മനാഫ് മൊഴി നൽകി
  • ധർമസ്ഥല കേസിലെ മൊഴികളും തെളിവുകളും കൃത്രിമമാണെന്ന് ലോറി ഡ്രൈവർ മനാഫ്

  • മനാഫിനെതിരെ 299-ാം വകുപ്പ് ചുമത്തി ഉഡുപ്പി ടൗൺ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

  • ചിലർ നടത്തിയ നാടകം കേസിനെ ബാധിക്കുമെന്ന് ആശങ്കയുണ്ടെന്നും മനാഫ്

View All
advertisement