അമ്മ ശുചീകരണത്തൊഴിലാളി, മാനസിക വെല്ലുവിളിയുള്ള അച്ഛൻ;വ്യാജ അഡ്മിറ്റ് ടിക്കറ്റിലൂടെ ഗ്രീഷ്മ ഇല്ലാതാക്കിയത് വിദ്യാർത്ഥിയുടെ ജീവിതം
- Published by:ASHLI
- news18-malayalam
Last Updated:
മകൻ പരീക്ഷാ സെന്ററിലേക്ക് കയറിയത് മുതൽ കൊന്തയുമായി പ്രാർഥിക്കുകയായിരുന്നു അമ്മ
വ്യാജ അഡ്മിഷൻ ടിക്കറ്റ് നിർമിച്ച് അക്ഷയ സെന്റർ ജീവനക്കാരി ഗ്രീഷ്മ തകർത്തത് ഒരു വിദ്യാർത്ഥിയുടെ പലനാൾ സ്വപ്നവും ജീവിതവും. പത്തനംതിട്ട നീറ്റ് പരീക്ഷയിൽ വ്യാജ ഹാൾടിക്കറ്റുമായി സെന്ററിൽ പിടിക്കപ്പെട്ട വിദ്യാർത്ഥിയുടെ സ്വപ്നം വെറ്റിനറി ഡോക്ടർ ആകണമെന്നാണ്.
മാനസിക വെല്ലുവിളി നേരിടുന്ന അച്ഛനും ശുചീകരണ തൊഴിലാളിയായ അമ്മയും രണ്ടര ലക്ഷത്തോളം രൂപ കടം വാങ്ങിയാണ് വിദ്യാർത്ഥിയെ നീറ്റ് പരീക്ഷ പരിശീലനത്തിന് അയച്ചത്. രണ്ടാം ശ്രമത്തിലെം പരീക്ഷയായിരുന്നു.
എന്നാൽ പരീക്ഷ ഹാളിലേക്ക് നെട്ടോട്ടമോടുമ്പോൾ പോലും തന്നെ കാത്ത് ഇങ്ങനെ ഒരു ചതി ഉണ്ടായിരിക്കുമെന്ന് ആ വിദ്യാർത്ഥി കരുതികാണില്ല. 20 വയസ്സ് മാത്രമാണ് വ്യാജ ഹാൾടിക്കറ്റ് നിർമിച്ച ഗ്രീഷ്മയുടെ പ്രായം.
എന്തിന് വ്യജ ഹാൾ ടിക്കറ്റുണ്ടാക്കി എന്ന ചോദ്യത്തിന് അപേക്ഷിക്കാൻ മറന്നു പോയി എന്നാണ് ഗ്രീഷ്മയുടെ മൊഴി. വിദ്യാർഥി ഹാൾ ടിക്കറ്റ് ആവശ്യപ്പെട്ട് എത്തിയതോടെ മറ്റൊരു വിദ്യാർഥിയുടെ വിവരങ്ങൾ വച്ച് വ്യാജ ഹാൾ ടിക്കറ്റ് നിർമിച്ചു കൊടുക്കുകയായിരുന്നു ഗ്രീഷ്മ.
advertisement
പരീക്ഷ സെന്റർ പത്തനംതിട്ട ആയതിനാൽ അവിടെ വരെ വിദ്യാർഥി പോകുമെന്ന് പ്രതീക്ഷിച്ചില്ല എന്നും ഗ്രീഷ്മയുടെ മൊഴി. അതേസമയം ഹാൾടിക്കറ്റിലെ വഞ്ചന നീറ്റ് പരീക്ഷ ഉദ്യോഗസ്ഥർ കണ്ടെത്തി പിടികൂടിയപ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ലെന്ന് വിദ്യാർത്ഥി പറഞ്ഞു.
മകൻ പരീക്ഷാ സെന്ററിലേക്ക് കയറിയത് മുതൽ കൊന്തയുമായി പ്രാർഥിക്കുകയായിരുന്നു അമ്മ. താനും മകനും നേരിട്ടത് ഇത്ര വലിയ ചതിയായിരുന്നു എന്ന് പൊലീസ് പറഞ്ഞപ്പോഴാണ് മനസ്സിലായതെന്നും അവർ പ്രതികരിച്ചു.
(Summary: Akshaya Center employee Greeshma ruined a student's long-held dream and life by making a fake admission ticket. The student, who was caught at the center with a fake hall ticket in the Pathanamthitta NEET exam, had a dream of becoming a veterinary doctor.His mentally challenged father and his mother, a sanitation worker, borrowed about Rs. 2.5 lakh to send the student to practice for the NEET exam.)
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Kerala
First Published :
May 06, 2025 10:23 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അമ്മ ശുചീകരണത്തൊഴിലാളി, മാനസിക വെല്ലുവിളിയുള്ള അച്ഛൻ;വ്യാജ അഡ്മിറ്റ് ടിക്കറ്റിലൂടെ ഗ്രീഷ്മ ഇല്ലാതാക്കിയത് വിദ്യാർത്ഥിയുടെ ജീവിതം