Nehru Trophy Boat Race 2023| മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിന് ഇറങ്ങാനായില്ല; വള്ളംകളി മത്സരങ്ങൾക്ക് പതാക ഉയർത്തി മന്ത്രി സജി ചെറിയാൻ
- Published by:Naseeba TC
- news18-malayalam
Last Updated:
മത്സരം ആരംഭിക്കാനിരിക്കേ തുടങ്ങിയ ശക്തമായ മഴ വള്ളംകളിക്ക് വെല്ലുവിളിയാകുമെന്ന് ആശങ്കയുയർത്തിയിരുന്നു
ആലപ്പുഴ: കാത്തിരിപ്പിനൊടുവിൽ 69ാമത് നെഹ്രു ട്രോഫി ജലമേളയ്ക്ക് തുടക്കമായി. മത്സരം ആരംഭിക്കാനിരിക്കേ തുടങ്ങിയ ശക്തമായ മഴ വള്ളംകളിക്ക് വെല്ലുവിളിയാകുമെന്ന് ആശങ്കയുയർത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ, മോശം കാലാവസ്ഥയെ തുടർന്ന് മുഖ്യമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്ററിന് ഇറങ്ങാനായില്ല. തുടർന്ന് മന്ത്രി സജി ചെറിയാനാണ് ഉദ്ഘാടനം നിർവഹിച്ചത്.
19 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ എഴുപത്തിരണ്ട് കളിവള്ളങ്ങളാണ് ഇത്തവണ പങ്കെടുക്കുന്നത്. അഞ്ച് ഹീറ്റ്സുകളിലായി അണിനിരക്കുന്നവയിൽ ആദ്യമെത്തുന്ന നാലെണ്ണമാണ് കലാശത്തുഴയ്ക്ക് ഇറങ്ങുക. ഇതര സംസ്ഥാന തുഴച്ചിലുകാരും ഇത്തവണ ചുണ്ടൻ വള്ളങ്ങൾ തുഴയാനുണ്ട്.
മത്സരം പുരോഗമിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Alappuzha,Kerala
First Published :
August 12, 2023 3:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Nehru Trophy Boat Race 2023| മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിന് ഇറങ്ങാനായില്ല; വള്ളംകളി മത്സരങ്ങൾക്ക് പതാക ഉയർത്തി മന്ത്രി സജി ചെറിയാൻ