ധന്‍ബാദ്-ആലപ്പുഴ ട്രെയിനിന്റെ ടോയ്ലറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

Last Updated:

എസ് 3 കോച്ചിലെ ടോയ്ലറ്റില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്

News18
News18
ആലപ്പുഴ: ട്രെയിനിലെ ശുചിമുറിയിൽ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ധന്‍ബാദ്-ആലപ്പുഴ എക്സ്പ്രസ്സ് ട്രെയിനിന്റെ ശൂചിമുറിയിൽ നിന്നാണ് ചവറ്റുകുട്ടയിൽ ഉപേക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ട്രെയിൻ ധൻബാദിൽ നിന്ന് ആലപ്പുഴ സ്റ്റേഷനിൽ എത്തിയത്. എസ് 3 കോച്ചിലെ ശുചിമുറിയിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. 17 സെന്റീമിറ്റർ നീളമുള്ള നവജാത ശിശുവിന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.
ട്രെയിനിൽ ആർപിഎഫ് സംഘം പരിശോധന നടത്തിയിരുന്നു. ഇതിനിടിയിലാണ് മൃതദേഹം കണ്ടെത്തുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു.
Summary: A newborn baby’s body was found in the restroom of the Dhanbad-Alappuzha Express train. The body was discovered abandoned in the waste bin of the S3 coach restroom.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ധന്‍ബാദ്-ആലപ്പുഴ ട്രെയിനിന്റെ ടോയ്ലറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
Next Article
advertisement
തൃശൂരിൽ അച്ഛനെ വെട്ടിയ യുവാവിൻ്റെ മുറിയിൽ മന്ത്രവാദത്തിൻ്റെ സൂചനകൾ
തൃശൂരിൽ അച്ഛനെ വെട്ടിയ യുവാവിൻ്റെ മുറിയിൽ മന്ത്രവാദത്തിൻ്റെ സൂചനകൾ
  • തൃശൂരിൽ അച്ഛനെ വെട്ടിയ യുവാവിൻ്റെ മുറിയിൽ മന്ത്രവാദത്തിൻ്റെ സൂചനകൾ കണ്ടെത്തി.

  • വിഷ്ണു 40 ദിവസത്തോളമായി ഒറ്റയ്ക്ക് താമസിച്ച് വീട്ടിനകത്ത് ആഭിചാരക്രിയകള്‍ നടത്തിവരികയായിരുന്നു.

  • കരാട്ടെ അടക്കമുള്ള ആയോധനകലകൾ അഭ്യസിച്ചിരുന്നതിനാൽ പ്രതിയെ കീഴ്പ്പെടുത്തുന്നതിൽ പോലീസ് കരുതലോടെ സമീപിച്ചു.

View All
advertisement