തിരുവനന്തപുരം: പന്തീരാങ്കാവ് യുഎപിഎ കേസില്‍ എന്‍ഐഎ അന്വേഷണം വേണ്ടെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് കത്തയച്ചു. കേസ് സംസ്ഥാന പൊലീസിന് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. പ്രതിപക്ഷത്തിന്റെ കൂടി ആവശ്യം പരിഗണിച്ചാണ് കത്തയച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ബുധനാഴ്ച നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുന്ന വേളയിലാണ് അലനും ത്വാഹയ്ക്കുമെതിരെ യുഎപിഎ ചുമത്തിയ കേസില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ആഭ്യന്തര മന്ത്രാലയത്തിനും കത്തയച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
എന്‍ഐഎ ആക്ടിലെ 7ബി അനുസരിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാണെന്ന് വ്യക്തമാക്കിയാണ് കത്തയച്ചത്. ഇനി ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കുന്ന വേളയില്‍ പ്രതിപക്ഷം ഈ ആവശ്യം ഉന്നയിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ അനുമതിയോടെ യുഎപിഎ കേസുകള്‍ സംസ്ഥാന സര്‍ക്കാരിന് തിരികെ വാങ്ങാമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇക്കാര്യവുമായി അമിത് ഷായുടെ കാലുപിടിക്കണോ എന്നായിരുന്നു പ്രതിപക്ഷത്തോട് മുഖ്യമന്ത്രിയുടെ ചോദ്യം. ഗവര്‍ണറുടെ കാലുപിടിക്കുന്നതിലും ഭേദം അമിത് ഷായുടെ കാല് പിടിക്കുന്നതാണ് നല്ലതെന്ന് പ്രതിപക്ഷ നേതാവ് പരിഹസിക്കുകയും ചെയ്തു. ഈ സംഭവവികാസങ്ങള്‍ ശേഷമാണ് മുഖ്യമന്ത്രി കത്തയച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.