തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ യോജിച്ച പ്രതിഷേധത്തിന് വീണ്ടും പ്രതിപക്ഷത്തെ ക്ഷണിച്ച് മുഖ്യമന്ത്രി. ഡല്‍ഹിയില്‍ പോയശേഷമാണ് ചെന്നിത്തല യോജിച്ച പ്രക്ഷോഭത്തെ തള്ളിപ്പറഞ്ഞത്. തനിക്ക് പ്രശ്നമില്ല, പ്രതിപക്ഷ നേതാവിന് എന്തോ സംഭവിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷം യോജിക്കാന്‍ തയാറാകണം. ഒറ്റക്കെട്ടായ പ്രതിഷേധമാണ് വേണ്ടത്. രക്തസാക്ഷി മണ്ഡപത്തിലെ പ്രതിഷേധത്തിനു ശേഷം ഒറ്റക്കെട്ടായ പ്രതിഷേധം ഉണ്ടായില്ല. ഞങ്ങള്‍ തമ്മില്‍ പ്രശ്നമൊന്നുമില്ല. പക്ഷെ യോജിച്ച തീരുമാനമെടുക്കാന്‍ സാധിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
'എനിക്ക് പ്രശ്നമുണ്ടായിട്ടല്ല, പ്രതിപക്ഷ നേതാവിന് എന്തോ പ്രശ്നമുണ്ട്. ദില്ലിയില്‍ പോയ ശേഷം യോജിച്ചുള്ള പ്രക്ഷോഭത്തെ പ്രതിപക്ഷ നേതാവ് തള്ളി പറയുന്ന നിലപാട് സ്വീകരിച്ചു.'- മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തെ ചില ചെറിയ മനസ്സുകള്‍ അതില്‍ നിന്ന് പിന്നോട്ടു പോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.