കൊച്ചി: മനസിന്‍റെ നന്മ കൊണ്ട് മലയാളത്തിന്‍റെ മനസ് കീഴടക്കിയ നൗഷാദാണ് സോഷ്യൽ മീഡിയയിൽ ഇന്നത്തെ താരം. ഒറ്റ ദിവസം കൊണ്ട് താരമായി മാറിയ വാപ്പയെ കാണാൻ നേരിട്ടെത്തിയ മകൾ ഫർസാന നൗഷാദുമായി ഫേസ്ബുക്ക് ലൈവിൽ എത്തുകയും ചെയ്തു. ഇപ്പോൾ വാപ്പ താരമായതിൽ സത്യത്തിൽ തനിക്ക് അദ്ഭുതമൊന്നും തോന്നുന്നില്ലെന്നും ചെറുപ്പം മുതലേ തങ്ങൾ കാണുന്ന വാപ്പ ഇങ്ങനെ തന്നെയാണെന്നും ഫർസാന പറയുന്നു.
കഴിഞ്ഞദിവസം സംഭവിച്ചതെല്ലാം അപ്രതീക്ഷിതമായിട്ടാണെന്നും എങ്ങനെയാണ് ഇങ്ങനെയൊക്കെ സംഭവിച്ചതെന്ന് അറിയില്ലെന്നും ഫർസാന പറയുന്നു. എന്നാൽ, വാപ്പ പണ്ടുമുതലേ ഇങ്ങനെയാണെന്നും എല്ലാവരെയും സഹായിക്കുമെന്നും വേറെ പ്രശസ്തിക്കോ മറ്റെന്തിനെങ്കിലും വേണ്ടിയോ അല്ല ഇതെല്ലാം ചെയ്യുന്നതെന്നും ഫർസാന പറയുന്നു.
വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
വാപ്പയ്ക്ക് പറയാനുള്ളത് പറയാൻ മകൾ ക്ഷണിക്കുകയും ചെയ്യുന്നുണ്ട്. വാപ്പയ്ക്ക് എന്താണ് പറയാനുള്ളതെന്ന് ചോദിക്കുമ്പോൾ, 'എല്ലാവരും ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുക' എന്നു മാത്രമാണ് തനിക്ക് പറയാനുള്ളതെന്ന് നൗഷാദ് പറയുന്നു. 'എല്ലാവരും കാരുണ്യപ്രവർത്തനം ചെയ്യുക, നമ്മൾ ഇവിടെ നിന്ന് പോകുമ്പോൾ ഒന്നും കൊണ്ടു പോവുകയില്ല, നമ്മുടെ കൈയിലുള്ളതു കൊണ്ട് എല്ലാവരെയും സഹായിക്കുക. ഇത്രയുമാണ് പറയാനുള്ളത്' - ചുരുങ്ങിയ വാക്കുകളിൽ നൗഷാദ് പറഞ്ഞുനിർത്തി. മറ്റുള്ളവരെ സഹായിച്ച് ദൈവത്തിന്‍റെ അനുഗ്രഹം മേടിച്ചെടുക്കുകയെന്നും നൗഷാദ് പറയുന്നു.
എല്ലാവർക്കും ഈദ് മുബാറക് നേരാനും നൗഷാദ് മറന്നില്ല.
സോഷ്യൽ മീഡിയയിൽ താരമായപ്പോൾ തന്നെ നൗഷാദ് അന്തരിച്ചുപോയ മിമിക്രി താരം അബിയെ പോലെയാണെന്ന് ചിലർ പറഞ്ഞിരുന്നു. എന്നാൽ, ഇത് ആദ്യമായി കേൾക്കുന്നതല്ലെന്നും അബിയാണെന്ന് കരുതി നിരവധിയാളുകൾ വാപ്പയോട് വന്ന് സംസാരിച്ചിട്ടുണ്ടെന്നും മകൾ സാക്ഷ്യപ്പെടുത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Noushad Alathur, നൗഷാദ്