'ദുഷ്പ്രചരണങ്ങളാൽ നായരും എന്‍എസ്എസും തളരില്ല'; ദേശാഭിമാനി ലേഖനത്തിനെതിരെ ജി.സുകുമാരന്‍ നായര്‍
- Published by:Arun krishna
- news18-malayalam
Last Updated:
മന്നത്തിനെ അന്നും ഇന്നും വർഗീയ വാദിയെന്ന് വിശേഷിപ്പിച്ച പാർട്ടിയാണ് മന്നത്തിനെതിരായ പ്രചാരണത്തിനു പിന്നിലെന്നും സുകുമാരന്‍ നായര്‍ സിപിഎമ്മിനെതിരെ ഒളിയമ്പെയ്തു.
നായര്‍ സര്‍വീസ് സൊസൈറ്റി സ്ഥാപകന്‍ മന്നത്തു പത്മനാഭനെതിരെ ദേശാഭിമാനി പ്രസിദ്ധീകരിച്ച ലേഖനത്തിനെതിരെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരൻ നായർ. മന്നത്ത് പത്മനാഭന്‍ വിമോചന സമരത്തിൽ പങ്കെടുത്തുത്തത് ജനാധിപത്യം സംരക്ഷിക്കാനെന്ന് ജി.സുകുമാരൻ നായർ പറഞ്ഞു. മന്നത്തിനെ അന്നും ഇന്നും വർഗീയ വാദിയെന്ന് വിശേഷിപ്പിച്ച പാർട്ടിയാണ് മന്നത്തിനെതിരായ പ്രചാരണത്തിനു പിന്നിലെന്നും സുകുമാരന്‍ നായര്‍ സിപിഎമ്മിനെതിരെ ഒളിയമ്പെയ്തു.
ദുഷ്പ്രചരണങ്ങളിൽ നായരും എൻ എസ് എസും തളരില്ലെന്നും ഏതറ്റം വരെ പോകാനും മടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വോട്ട് ബാങ്കിന്‍റെ പേരിൽ സവർണ - അവർണ ചേരിതിരിവുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മന്നത്ത് പത്മനാഭന്‍ ജീവിച്ചിരുന്നതിനാൽ നായർ സമുദായം രക്ഷപ്പെട്ടെന്നും മന്നം സമാധി യോഗത്തിൽ നടത്തിയ പ്രസംഗത്തിൽ സുകുമാരന്‍ നായര്‍ പറഞ്ഞു. 'അറിവിൽ ഊന്നിയ പരിഷ്കർത്താവ്' എന്ന പേരിൽ ഡോ കെ എസ് രവികുമാറിന്‍റെ ലേഖനം ദേശഭിമാനി പ്രസിദ്ധീകരിച്ചതിനെതിരായാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി രംഗത്തുവന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
February 25, 2024 4:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ദുഷ്പ്രചരണങ്ങളാൽ നായരും എന്‍എസ്എസും തളരില്ല'; ദേശാഭിമാനി ലേഖനത്തിനെതിരെ ജി.സുകുമാരന്‍ നായര്‍


