കോഴിക്കോട്: കുറ്റ്യാടിയിലെ അഭിരാമി പ്ലാന്റേഷന് വനഭൂമി കൈമാറാനുള്ള നീക്കം എതിര്‍ത്ത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പ്രതികാര നടപടിയെന്ന് ആരോപണം. അഡിഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പ്രദീപ് കുമാറിനെ പരിസ്ഥിതി ദുര്‍ബല പ്രദേശത്തിന്റെ(ഇഎഫ്എല്‍) കസ്റ്റോഡിയന്‍ സ്ഥാനത്ത് നിന്ന് നീക്കി. ഒന്നരവര്‍ഷമായി പ്രദീപ്കുമാര്‍ ഇഎഫ്എല്‍ കസ്റ്റോഡിയനായിരുന്നു.
വനഭൂമി കൈമാറ്റത്തിന് സര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിച്ചത് സംബന്ധിച്ച് പ്രദീപ് കുമാർ നിയമോപദേശം തേടിയിരുന്നു. അഭിരാമി പ്ലാന്റേഷന് കൈമാറാന്‍ നീക്കം നടന്ന വനഭൂമിയില്‍ ന്യൂസ് 18 സംഘം പ്രവേശിച്ചതിനാണ് കുറ്റ്യാടി റെയ്ഞ്ച് ഓഫീസര്‍ നീതുവിനെ സ്ഥലം മാറ്റിയത്. വാളയര്‍ ഫോറസ്റ്റ് പരിശീലനകേന്ദ്രത്തിലേക്കാണ് നീതുവിനെ മാറ്റിയത്. ഈ മാസം 11ന് നീതു വാളയറില്‍ ജോലിയില്‍ പ്രവേശിക്കണം.
വനഭൂമി കൈമാറ്റനീക്കം വിവാദമായതോടെ വകുപ്പ് മന്ത്രി കെ രാജു ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. ഭൂമികൈമാറ്റ നീക്കം മരവിപ്പിച്ചെങ്കിലും പ്രദീപ് കുമാറിനും നീതുവിനുമെതിരെ നടപടിയുണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് പ്രതികാര നടപടിയുണ്ടായാല്‍ സര്‍ക്കാറിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നതിനാലാണ് വൈകിയത്.
You may also like:കുറ്റ്യാടിയിലെ വനഭൂമി അഭിരാമി പ്ലാന്റേഷന് കൈമാറുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി; പ്രത്യേകസമിതി പിരിച്ചുവിടുമെന്ന് മന്ത്രികോഴിക്കോട് കുറ്റ്യാടി റേഞ്ചില്‍ മീമ്പറ്റിയില്‍ നിലത്ത് വെയില് വീഴാത്ത 219 ഏക്കര്‍ ഭൂമിയാണ്. വയനാട്ടിലെ മഴക്കാടുകളുടെ ഭാഗമാണ് ഈ ഭൂമി. ചെങ്കുത്തായമലയില്‍ നിഭിഢവനങ്ങള്‍ക്ക് നടുവിലാണ് ഈ പ്രദേശം. കാട്ടുമൃഗങ്ങളുടെ വിഹാരകേന്ദ്രം. അഭിരാമി പ്ളാന്റേഷന്റെ കൈവശമായിരുന്ന ഈ ഭൂമി വര്‍ഷങ്ങള്‍ നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിലാണ് 2000ത്തില്‍ പിടിച്ചെടുത്ത് നിക്ഷിപ്ത വനമാക്കിയത്. ഇത് അഭിരാമി പ്ലാന്റേഷന് കൈമാറാനായിരുന്നു നീക്കം.
പരിസ്ഥിതി ദുര്‍ബല പ്രദേശമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയാണ് മീമ്പറ്റിയിലേത്. കോടതി വിധിയും സര്‍ക്കാരിന് അനുകൂലമായിരുന്നു. അങ്ങനെ ഏറ്റെടുത്ത ഭൂമിയാണ് വീണ്ടും പഴയ ഉടമകള്‍ക്കതന്നെ തിരികെ നല്കാന് നടപടി തുടങ്ങിയത്. പുതിയ കോടതി വിധിയുടേയോ മറ്റേതെങ്കിലും അനുമതിയോടെയോ അടിസ്ഥാനത്തിലായിരുന്നില്ല ഈ നീക്കം. പ്ലാന്റേഷന് ഉടമ വനംമന്ത്രിക്ക് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ്.
വനഭൂമി തിരികെ നല്‍കുന്നതിനുള്ള സാധ്യത പരിശോധിക്കാന്‍ പ്ളാന്റേഷന് ഉടമയും വനംവകുപ്പ് ഉദ്ദ്യോഗസ്ഥരുമടങ്ങുന്ന നാലംഗ സമിതിക്ക് രൂപം നല്‍കിയിരുന്നു. ഇതിനെ ശക്തമായ എതിര്‍ത്തയാളായിരുന്നു അഡിഷണല്‍ പിസിസിഎഫ് പ്രദീപ് കുമാര്‍.
കുറ്റ്യാടിയിലെ നിക്ഷിപ്ത വനഭൂമി സ്വകാര്യ ഉടമയ്ക്ക് വിട്ടുനില്കിയാല് സംസ്ഥാനത്ത് ഇതേ സ്വഭാവമുള്ള മറ്റ് പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളുടെ പേരിലും ഇതേ ആവശ്യമുയരുമെന്ന ആശങ്കയും ഉന്നത ഉദ്യോഗസ്ഥര്‍ മന്ത്രിയോട് പങ്കുവച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.