കുറ്റ്യാടിയിലെ വനഭൂമി അഭിരാമി പ്ലാന്റേഷന് കൈമാറുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറി; പ്രത്യേകസമിതി പിരിച്ചുവിടുമെന്ന് മന്ത്രി

Last Updated:

കുറ്റ്യാടിയിലെ നിക്ഷിപ്ത വനഭൂമി സ്വകാര്യ ഉടമയ്ക്ക് വിട്ടു നല്‍കിയാല്‍ സംസ്ഥാനത്ത് ഇതേ സ്വഭാവമുള്ള മറ്റ് പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളുടെ പേരിലും ഇതേ ആവശ്യം ഉയരുമെന്നായിരുന്നു ആശങ്ക.

കോഴിക്കോട്: കുറ്റ്യാടിയിലെ 219 ഏക്കര്‍ വനഭൂമി അഭിരാമി പ്ലാന്റേഷന് കൈമാറുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറി. തിരുവനന്തപുത്ത് വനം മന്ത്രി കെ. രാജു വിളിച്ചു ചേര്‍ത്ത ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. കാവിലുംപാറ വില്ലേജിലെ മീമ്പറ്റ മലവാരത്തിലെ പരിസ്ഥിതി ദുര്‍ബല പ്രദേശമായ ഭൂമി കൈമാറാന്‍ അഞ്ചംഗസമിതി രൂപീകരിച്ചിരുന്നു. സമിതിയെ പിരിച്ചു വിടുമെന്ന് മന്ത്രി യോഗത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു.
വനഭൂമി കൈമാറ്റവുമായി മുന്നോട്ടു പോകില്ലെന്ന് മന്ത്രി യോഗത്തില്‍ വ്യക്തമാക്കുകയായിരുന്നു. മീമ്പറ്റ മലവാരത്തില്‍ 219 ഏക്കര്‍ വനഭൂമി സ്വകാര്യ വ്യക്തിക്ക് കൈമാറാന്‍ നീക്കം നടക്കുന്നെന്ന വാർത്ത ന്യൂസ് 18 കേരളയാണ് പുറത്തു വിട്ടത്. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാറിന്റെ പിന്‍മാറ്റം.
You may also like:'പാതി നഗ്നരായി പൂജാരിമാർ നിൽക്കുമ്പോൾ ഭക്തർ എന്തിന് മാന്യമായി വസ്ത്രം ധരിക്കണം' - തൃപ്തി ദേശായി [NEWS]Virat Kohli Anushka Sharma | 'പ്രിയപ്പെട്ട കോലി, സ്വന്തം ഭാര്യയോട് ഈ ക്രൂരത വേണ്ടായിരുന്നു' [NEWS] Shocking Murder | 2500 രൂപ കടം വാങ്ങിയതിനെ ചൊല്ലി തർക്കം; സുഹൃത്തിനെ 17കാരൻ കൊലപ്പെടുത്തി [NEWS]
പരിസ്ഥിതി പ്രാധാന്യമുള്ളതല്ലെന്ന വാദമുയര്‍ത്തിയാണ് ഈ നിക്ഷിപ്ത വനഭൂമി സ്വകാര്യവ്യക്തിക്ക് പതിച്ചു നല്‍കാന്‍ നടപടി തുടങ്ങിയത്. എന്നാല്‍, പരിസ്ഥിതി ദുര്‍ബല പ്രദേശമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2000ത്തില്‍ കോടതിയുടെ അനുമതിയോടെയാണ് വനം വകുപ്പ് ഏറ്റെടുത്തതായിരുന്നു ഈ ഭൂമി.
advertisement
മീമ്പറ്റയില്‍ നിലത്ത് വെയില്‍ വീഴാത്ത 219 ഏക്കര്‍ ഭൂമിയാണിത്. വയനാട്ടിലെ മഴക്കാടുകളുടെ ഭാഗമാണ് ഈ ഭൂമി. ചെങ്കുത്തായ മലയില്‍ ഘോരവനങ്ങള്‍ക്ക് നടുവിലാണ് ഈ പ്രദേശം. കാട്ടുമൃഗങ്ങളുടെ വിഹാരകേന്ദ്രം. അഭിരാമി പ്ലാന്റേഷന്റെ  കൈവശമായിരുന്ന ഈ ഭൂമി വര്‍ഷങ്ങള്‍ നീണ്ടു നിന്ന നിയമപോരാട്ടത്തിനൊടുവിലാണ് 2000ത്തില്‍  പിടിച്ചെടുത്തത്.
നിക്ഷിപ്ത വനഭൂമിയാണ് വീണ്ടും പഴയ ഉടമകൾക്ക് തന്നെ തിരികെ നല്‍കാന്‍ നടപടി തുടങ്ങിയിരിക്കുന്നത്. പുതിയ കോടതി വിധിയുടേയോ മറ്റേതെങ്കിലും അനുമതിയോടെയോ അടിസ്ഥാനത്തിലല്ല ഈ നീക്കം. പ്ലാന്റേഷന്‍ ഉടമ വനംമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കൈമാറ്റത്തിന് നീക്കം തുടങ്ങിയത്. വനഭൂമി തിരികെ നല്‍കുന്നതിനുള്ള സാധ്യത പരിശോധിക്കാന്‍ പ്ലാന്റേഷന്‍ ഉടമയും വനംവകുപ്പ് ഉദ്യോഗസ്ഥരുമടങ്ങുന്ന അഞ്ചംഗ സമിതി രൂപീകരിച്ചായിരുന്നു നീക്കം.
advertisement
കുറ്റ്യാടിയിലെ നിക്ഷിപ്ത വനഭൂമി സ്വകാര്യ ഉടമയ്ക്ക് വിട്ടു നല്‍കിയാല്‍ സംസ്ഥാനത്ത് ഇതേ സ്വഭാവമുള്ള മറ്റ് പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളുടെ പേരിലും ഇതേ ആവശ്യം ഉയരുമെന്നായിരുന്നു ആശങ്ക. എന്നാല്‍ വനമന്ത്രി ഇടപെട്ട് ഈ തീരുമാനം മരവിപ്പിക്കുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കുറ്റ്യാടിയിലെ വനഭൂമി അഭിരാമി പ്ലാന്റേഷന് കൈമാറുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറി; പ്രത്യേകസമിതി പിരിച്ചുവിടുമെന്ന് മന്ത്രി
Next Article
advertisement
ഹിജാബ് വിവാദം; പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഹിജാബ് വിവാദം; പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
  • പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

  • പള്ളുരുത്തി ഡോൺ പബ്ലിക് സ്കൂളിൽ എട്ടാം ക്ലാസിൽ ചേർന്നതായി പിതാവ് അറിയിച്ചു.

  • ഹിജാബ് വിവാദത്തെ തുടർന്ന് സെന്‍റ് റീത്താസ് സ്‌കൂളിൽ നിന്നും ടിസി വാങ്ങി.

View All
advertisement