കോഴിക്കോട്: സംസ്ഥാനത്തെ സ്‌കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിജിലന്‍സ് നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത ലക്ഷക്കണക്കിന് രൂപ പിടിച്ചെടുത്തു. വിദ്യാർഥി പ്രവേശനത്തിന് പണം വാങ്ങുന്നുവെന്ന പരാതിയിലായിരുന്നു പരിശോധന. സ്‌കൂള്‍ പ്രവേശനത്തിന് രണ്ടായിരം രൂപ മുതല്‍ ഇരുപതിനായിരം രൂപ വരെ തലവരിപ്പണം വാങ്ങുന്നുവെന്ന് നേരത്തെ ന്യൂസ് 18 വാര്‍ത്ത നല്‍കിയിരുന്നു.
സ്‌കൂള്‍ പ്രവേശനത്തിന് വിദ്യാർഥികളില്‍ നിന്ന് പണം വാങ്ങുന്നുവെന്ന് വ്യാപക പരാതി ഉയര്‍ന്നതോടെയാണ് ഓപ്പറേഷന്‍ ഈഗ്ള്‍ വാച്ച് എന്ന പേരില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത്. 45 സ്‌കൂളുകളിലും 15 വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന.
മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്നും കണക്കില്‍പ്പെടാത്ത ഒരു ലക്ഷം രൂപയും ആലപ്പുഴ ജന്നത്തുല്‍ ഉലമ സ്‌കൂളില്‍ സ്‌കൂളില്‍ നിന്നും പത്ത് ലക്ഷം രൂപയും പിടിച്ചെടുത്തു. എയ്ഡഡ് സ്‌കൂള്‍ അധ്യാപക, അനധ്യാപക നിയമനത്തിന് കൈക്കൂലി നല്‍കുന്നതായും യോഗ്യതയുള്ളവരെ പരിഗണിക്കാതെ നിയമനം നടത്തുന്നതായും വിജിലന്‍സിന് പരാതി ലഭിച്ചിട്ടുണ്ട്. നിയമനത്തിന് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ പണം വാങ്ങുന്നതായും ആക്ഷേപമുണ്ട്. ഇക്കാര്യങ്ങളും പരിശോധിക്കുന്നുണ്ടെന്ന് വിജിലന്‍സ് അറിയിച്ചു.
സ്‌കൂള്‍ പ്രവേശനത്തിന് വിദ്യാർഥികളില്‍ നിന്നും രണ്ടായിരം രൂപ മുതല്‍ ഇരുപത്തിയയ്യായിരം രൂപ വരെ പണം വാങ്ങുന്നതായി നേരത്തെ ന്യൂസ് 18 വാര്‍ത്ത പുറത്തുവിട്ടിരുന്നു. വിഷയത്തില്‍ അന്വേഷിച്ച് നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കുകയും ചെയ്തിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.