സുന്ദരമീ ബന്ധം! ഇ.കെ നായനാരുടെ ഭാര്യ ശാരദാ ടീച്ചറെ സന്ദർശിച്ച് പത്മജാ വേണുഗോപാൽ
- Published by:Sneha Reghu
- news18-malayalam
Last Updated:
ശാരദ ആന്റിയുടെ സ്നേഹവും വാത്സല്യവും ലഭിക്കാൻ ഇനിയും ഭാഗ്യമുണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചെന്ന് പത്മജ വേണുഗോപാൽ കുറിച്ചു
മുൻമുഖ്യമന്ത്രിയും സിപിഎം നേതാവുമായിരുന്ന ഇ കെ നായനാരുടെ ഭാര്യ ശാരദ ടീച്ചറിനെ സന്ദർശിച്ച് പത്മജ വേണുഗോപാൽ. ശാരദ ആന്റിയുടെ സ്നേഹവും വാത്സല്യവും ലഭിക്കാൻ ഇനിയും ഭാഗ്യമുണ്ടാകട്ടെ എന്നാണ് പ്രാർത്ഥിച്ചതെന്ന് പത്മജ വേണുഗോപാൽ പറഞ്ഞു. ഫെയ്സ് ബുക്കിലൂടെയായിരുന്നു കുറിപ്പ് പങ്കുവച്ചത്.
'ബന്ധങ്ങൾ എത്ര സുന്ദരം! എന്റെ അമ്മയുടെ അടുത്ത സുഹൃത്തായ ശാരദ ആന്റിയെ ഇന്ന് കണ്ണൂർ വീട്ടിൽ പോയി കണ്ടു. ആ സ്നേഹവും വാത്സല്യവും ലഭിക്കാൻ ഇനിയും ഭാഗ്യമുണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് അവിടെ നിന്ന് ഇറങ്ങി.'- പത്മജ വേണുഗോപാൽ ഫെയ്സ്ബുക്കിൽ കുറിച്ചു. ശാരദ ടീച്ചറോടൊപ്പം നിൽക്കുന്ന ചിത്രങ്ങളും പത്മജ വേണുഗോപാൽ ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ഡിസംബർ ഏഴിനായിരുന്നു ശാരദ ടീച്ചറിന്റെ നവതി ആഘോഷിച്ചത്. നാല് തലമുറയ്ക്കൊപ്പമുള്ള ശാരദ ടീച്ചറുടെ ജന്മദിന ആഘോഷത്തിൽ രാ്ഷ്ട്രീയ സാംസ്കാരിക മേഖലയിൽ നിന്നുള്ളവർ പങ്കെടുത്തിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപി നവതി ആഘോഷത്തിൽ പങ്കെടുക്കാൻ അന്നെത്തിയത് ഏറെ ശ്രദ്ധനേടിയിരുന്നു.
advertisement
താന്‍ ഈ വേദിയില്‍ നില്‍ക്കുന്നത് രാഷ്ട്രീയ പ്രവര്‍ത്തകനോ മന്ത്രിയോ സിനിമാ നടനോ ആയിട്ടല്ലെന്നും ശാരദാമ്മയുടെ മൂത്തമകനായിട്ടാണെന്ന് ശാരദടീച്ചറുടെ തൊണ്ണൂറാം പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തുകൊണ്ട് സുരേഷ് ഗോപി അന്ന് പറഞ്ഞിരുന്നു.സ്പീക്കർ എ എൻ ഷംസീർ, സിപിഎം നേതാവ് ഇ പി ജയരാജൻ, ബിജെപി നേതാവ് സി കെ പത്മനാഭൻ, ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ തുടങ്ങിയവർ അന്ന് ചടങ്ങിൽ പങ്കെടുത്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
January 27, 2025 10:57 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സുന്ദരമീ ബന്ധം! ഇ.കെ നായനാരുടെ ഭാര്യ ശാരദാ ടീച്ചറെ സന്ദർശിച്ച് പത്മജാ വേണുഗോപാൽ