• HOME
  • »
  • NEWS
  • »
  • kerala
  • »
  • സിപിഎമ്മിനെ രക്ഷിക്കാനുള്ള ബിജെപി ജില്ലാ നേതൃത്വത്തിന്റെ വിപ്പ് തന്ത്രം പാളി; മുതലമടയിൽ സ്വതന്ത്ര അംഗം പ്രസിഡണ്ട്

സിപിഎമ്മിനെ രക്ഷിക്കാനുള്ള ബിജെപി ജില്ലാ നേതൃത്വത്തിന്റെ വിപ്പ് തന്ത്രം പാളി; മുതലമടയിൽ സ്വതന്ത്ര അംഗം പ്രസിഡണ്ട്

പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിൽക്കണമെന്നായിരുന്നു ബിജെപി ജില്ലാ നേതൃത്വം മൂന്ന് പഞ്ചായത്ത് അംഗങ്ങൾക്ക് നൽകിയ വിപ്പ്

  • Share this:

    പാലക്കാട്: മുതലമട പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെ ജയിപ്പിക്കാൻ ബി ജെ പി ജില്ലാ നേതൃത്വം നൽകിയ വിപ്പ് തന്ത്രം അമ്പേ പാളി. പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിൽക്കണമെന്നായിരുന്നു ബിജെപി ജില്ലാ നേതൃത്വം മൂന്ന് പഞ്ചായത്ത് അംഗങ്ങൾക്ക് നൽകിയ വിപ്പ്. എന്നാൽ ബിജെപിയിൽ ഭാരവാഹിത്വമുള്ള  രണ്ടു പേർ വിട്ടു നിൽക്കുകയും വനിതാ അംഗം രാധ വോട്ടെടുപ്പിൽ പങ്കെടുക്കുകയും ചെയ്തതോടെയാണ് സിപിഎമ്മിലെ ചിലരെ സഹായിക്കാൻ  ബി ജെ പി ജില്ലാ നേതൃത്വം ഒരുക്കിയ  തന്ത്രം പാളിയത്.
    Also Read- ‘പഴയ വിജയൻ ആയിരുന്നെങ്കിൽ നേരത്തെ മറുപടി പറയുമായിരുന്നു’; പ്രതിപക്ഷനേതാവിനോട് മുഖ്യമന്ത്രി

    അവിശ്വാസ പ്രമേയത്തിൽ പരാജയപ്പെട്ട മുൻ പ്രസിഡണ്ട് ബേബി സുധ തന്നെയാണ് പുതിയ അധ്യക്ഷ സ്ഥാനത്തേക്ക് സിപിഎമ്മിനു വേണ്ടി മത്സരിച്ചത്. സിപിഎമ്മിന് എട്ട് അംഗങ്ങളാണ് മുതലമട പഞ്ചായത്തിൽ ഉള്ളത്. കോൺഗ്രസിന് ആറും, ബി ജെ പി ക്ക് മൂന്നും രണ്ട് സ്വതന്ത്ര അംഗങ്ങളുമാണ് പ്രതിപക്ഷത്തുള്ളത്. സ്വതന്ത്ര അംഗമായ കൽപനാദേവിയാണ് ബേബി സുധക്കെതിരെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചത്.

    Also Read- ‘പഴയ വിജയനെയും പുതിയ വിജയനെയും പേടിയില്ല’; മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷനേതാവ്

    ഇതിനിടെയാണ് മൂന്ന്  ബി ജെ പി അംഗങ്ങളോട് വോട്ടെടുപ്പിൽ നിന്നും വിട്ടു നിൽക്കാൻ ആവശ്യപ്പെട്ട് ജില്ലാ നേതൃത്വം വീണ്ടും വിപ്പ് നൽകിയത്. ഇവർ വിട്ടു നിന്നാൽ എട്ടംഗങ്ങളുള്ള സിപിഎമ്മിന് ജയിക്കാൻ സാധ്യത തെളിയും. അവിശ്വാസ വോട്ടെടുപ്പിനും ബിജെപി വിപ്പ് നൽകിയെങ്കിലും അംഗങ്ങൾ വിപ്പ് ലംഘിച്ച് സിപിഎമ്മിനെതിരെ വോട്ട് ചെയ്തിരുന്നു. അന്ന് ജില്ലാ നേതൃത്വം നാണംക്കെട്ടിട്ടും വീണ്ടും വിപ്പുമായി വന്നത് സിപിഎമ്മിനെ സഹായിക്കാനാണെന്നാണ് ആരോപണം.

    എന്തായാലും പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ സിപിമ്മിലെ ബേബി സുധക്ക് എട്ടും കൽപ്പന ദേവി ഒൻപതും വോട്ട് ലഭിച്ചു.  ബി ജെ പി അംഗമായ രാധയുടെ വോട്ടാണ് നിർണായകമായത്. പാർട്ടിയിൽ മറ്റ് ഭാരവാഹിത്വമൊന്നും ഇവർക്കില്ലാത്തതിനാൽ അയോഗ്യയാക്കാനുള്ള നടപടിയിലേക്ക് ബിജെപി നേതൃത്വം കടക്കുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്. ജില്ലാ ഭാരവാഹിയായിരുന്ന ജി പ്രദീപ്കുമാർ, സതീഷ് എന്നിവർ വിട്ടു നിന്നു. ബി ജെ പി  ജില്ലാ നേതൃത്വത്തിന്റെ നിലപാടിൽ കടുത്ത എതിർപ്പാണ് പ്രാദേശിക നേതൃത്വത്തിനുള്ളത്.

    Published by:Naseeba TC
    First published: