തീപിടിച്ചപ്പോൾ വീട്ടിൽ മറ്റാരുമില്ലെന്ന് വനജ; തീയണച്ചപ്പോൾ കത്തിക്കരിഞ്ഞ മൃതദേഹം; 25 വർഷം മുൻപും വീട്ടിൽ തീകൊളുത്തി മരണം
- Published by:Rajesh V
- news18-malayalam
Last Updated:
25 വർഷം മുമ്പ് ഈ വീട്ടിൽവച്ച് യുവതി തീകൊളുത്തിയശേഷം കിണറ്റിൽ ചാടി മരിച്ചിരുന്നു
പത്തനംതിട്ട കോന്നി ഇളകൊള്ളൂരിൽ വീടിനു തീപിടിച്ച് യുവാവ് വെന്തുമരിച്ച സംഭവത്തിൽ ദുരൂഹത. ഇളകൊള്ളൂർ ലക്ഷംവീട്ടിൽ സോമന്റെയും വനജയുടെയും മകൻ മഹേഷ് എന്ന് വിളിക്കുന്ന മനോജ് (40) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. വീടിനു തീയിട്ടത് മരിച്ച മനോജാണ് മനോജിന്റെ അമ്മ വനജയാണോയെന്ന് പൊലീസിന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല.
രാത്രി വീടിൽ തീപിടിച്ചപ്പോൾ നാട്ടുകാരെത്തി വനജയെയും സോമനെയും രക്ഷപ്പെടുത്തിയിരുന്നു. തീപടർന്നപ്പോൾ വീട്ടിൽ മറ്റാരും ഇല്ലെന്നാണ് വനജ നാട്ടുകാരോട് പറഞ്ഞത്. എന്നാൽ അഗ്നിരക്ഷാസേനയെത്തി തീയണച്ചപ്പോൾ മനോജിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തുകയായിരുന്നു. വനജയും ഈ സമയം മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം.
ദുരൂഹത ഒഴിയാത്ത വീട്
എട്ടുവർഷം മുമ്പാണ് ഈ വീട്ടിൽ വനജയും ഭർത്താവ് സോമനും മകൻ മനോജും താമസമാക്കിയത്. വനജയുടെ സഹോദരൻ പ്രസാദിന്റേതാണ് കത്തിയ വീട്. 25 വർഷം മുമ്പ് പ്രസാദിന്റെ ഭാര്യ രമ ഈ വീട്ടിൽവച്ച് തീകൊളുത്തിയശേഷം കിണറ്റിൽ ചാടി മരിച്ചിരുന്നു. ഭാര്യയുടെ മരണത്തോടെ വീടുവിട്ടുപോയ പ്രസാദ് 5 വർഷം മുമ്പ് തൂങ്ങിമരിച്ചു.
advertisement
വഴക്ക് പതിവ്
നാട്ടുകാരോട് അധികം അടുപ്പം പുലർത്താത്ത പ്രകൃതമായിരുന്നു മനോജിന്റെതും കുടുംബത്തിന്റേതും. മനോജ് പലജോലികളും മാറി മാറി ചെയ്തിരുന്നു. ഇടയ്ക്ക് പെട്രോൾ പമ്പിലും ഹോട്ടലിലും പണിയെടുത്തിരുന്നു. ഇപ്പോൾ ശബരമലയിലെ ഹോട്ടലിലായിരുന്നു ജോലി. ഇന്നലെയാണ് വീട്ടിലെത്തിയത്. മനോജും മാതാപിതാക്കളും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതും വഴക്കുണ്ടാക്കുന്നതും പതിവായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. നേരത്തെ വനജയുടെ പിതാവിനെ മനോജ് റോഡിലിട്ട് മർദിച്ചിരുന്നെന്നും നാട്ടുകാർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Pathanamthitta,Kerala
First Published :
April 20, 2025 1:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തീപിടിച്ചപ്പോൾ വീട്ടിൽ മറ്റാരുമില്ലെന്ന് വനജ; തീയണച്ചപ്പോൾ കത്തിക്കരിഞ്ഞ മൃതദേഹം; 25 വർഷം മുൻപും വീട്ടിൽ തീകൊളുത്തി മരണം