തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസിൽ ബ്രസീല്‍ മുന്‍ പ്രസിഡന്റ് ബോള്‍സനാരോ കുറ്റക്കാരന്‍; 27 വര്‍ഷം തടവ്

Last Updated:

2022 ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും അധികാരത്തില്‍ തുടരാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് വിധി. കേസ് പരിഗണിച്ച അഞ്ചംഗ ബെഞ്ചില്‍ നാല് പേര്‍ ബോള്‍സനാരോ കുറ്റക്കാരനെന്ന് കണ്ടെത്തുകയായിരുന്നു

ജെയിര്‍ ബോള്‍സനാരോ  (Image: Reuters)
ജെയിര്‍ ബോള്‍സനാരോ (Image: Reuters)
ബ്രസീലിയ: ലുല ഡ സില്‍വ വിജയിച്ച ബ്രസീല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മുന്‍ പ്രസിഡന്റ് ജെയിര്‍ ബോള്‍സനാരോയ്ക്ക് 27 വര്‍ഷം തടവ്. ബ്രസീല്‍ സുപ്രീം കോടതിയുടെതാണ് വിധി. ബോള്‍സനാരോ കുറ്റക്കാരനെന്ന് കണ്ടെത്തി മണിക്കൂറുകള്‍ക്കകം പ്രഖ്യാപിച്ച ശിക്ഷാവിധിയില്‍ മുന്‍ പ്രസിഡന്റിന് 27 വര്‍ഷവും മൂന്ന് മാസവുമാണ് തടവ് വിധിച്ചത്. ബോള്‍സനാരോ 2033 വരെ അധികാര സ്ഥാനങ്ങള്‍ വഹിക്കുന്നതില്‍ നിന്നും കോടതി വിലക്കിയിട്ടുണ്ട്.
2022 ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും അധികാരത്തില്‍ തുടരാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് വിധി. കേസ് പരിഗണിച്ച അഞ്ചംഗ ബെഞ്ചില്‍ നാല് പേര്‍ ബോള്‍സനാരോ കുറ്റക്കാരനെന്ന് കണ്ടെത്തുകയായിരുന്നു. ഒരു ജഡ്ജിമാത്രമാണ് ഭിന്ന വിധിയെഴുതിയത്. നിലവില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന ബോള്‍സനാരോ അവസാനവട്ട വിചാരണയില്‍ കോടതിയില്‍ ഹാജരായിരുന്നില്ല.
അതേസമയം, തന്നെ വേട്ടയാടുകയാണെന്ന് വിധിയ്ക്ക് പിന്നാലെ ബോള്‍സനാരോ പ്രതികരിച്ചു. വിധി രാഷ്ട്രീയ പ്രേരിതമാണ്. 2026 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കുക ലക്ഷ്യമിട്ടാണ് പദവികള്‍ വഹിക്കരുത് എന്ന വ്യവസ്ഥ വിധിയില്‍ ഉള്‍പ്പെട്ടതെന്നും അദ്ദേഹം പ്രതികരിച്ചു.
advertisement
ആശ്ചര്യപ്പെടുത്തുന്ന വിധി എന്നാണ് ബോള്‍സനാരോയ്ക്ക് എതിരായ നടപടിയെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചത്. യുഎസില്‍ തനിക്കെതിരെ നടന്ന നീക്കത്തിന് സമാനമാണ് ബ്രസീലില്‍ ഉണ്ടായതെന്നും ട്രംപ് പറയുന്നു. ബോള്‍സോനാരോയ്ക്കെതിരെ കേസെടുത്തതിനുള്ള പ്രതികാരമായാണ് ബ്രസീലിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് 50 ശതമാനം തീരുവ ചുമത്തിയത് എന്നുള്‍പ്പെടെയുള്ള ചര്‍ച്ചകള്‍ക്കിടെയാണ് ട്രംപിന്റെ പ്രതികരണം.
2019 മുതൽ 2023 വരെ ബ്രസീലിന്റെ 38-ാമത് പ്രസിഡന്റായിരുന്നു ബോൾസൊനാരോ. സാവോ പോളോയിലെ ഗ്ലിസെറിയോയിൽ ജനിച്ച ബോൾസോനാരോ 1973ൽ ബ്രസീലിയൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ചു. 1977ൽ മിലിട്ടറി അക്കാദമി ഓഫ് അഗുൽഹാസ് നെഗ്രാസിൽ നിന്ന് ബിരുദം നേടി. പ്രസിഡന്റായി ചുമതലയേറ്റ ആദ്യ മാസങ്ങളിൽ ബോൾസോനാരോ ആഭ്യന്തര കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. തീവ്ര വലതുപക്ഷക്കാരനായ ബോൾസോനാരോയുടെ വീക്ഷണങ്ങളും അഭിപ്രായങ്ങളും ബ്രസീലിൽ പ്രശംസയും വിമർശനവും ഏറ്റുവാങ്ങിയിട്ടുണ്ട്. സ്വവർഗ വിവാഹം, ഗർഭഛിദ്രം എന്നിവയെ അദ്ദേഹം ശക്തമായി എതിർത്തിരുന്നു.
advertisement
Summary: Former Brazilian President Jair Bolsonaro was found guilty in a landmark Supreme Court case involving a 2022 coup attempt and an assassination plot. The court sentenced Bolsonaro to 27 years in prison.
മലയാളം വാർത്തകൾ/ വാർത്ത/World/
തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസിൽ ബ്രസീല്‍ മുന്‍ പ്രസിഡന്റ് ബോള്‍സനാരോ കുറ്റക്കാരന്‍; 27 വര്‍ഷം തടവ്
Next Article
advertisement
തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസിൽ ബ്രസീല്‍ മുന്‍ പ്രസിഡന്റ് ബോള്‍സനാരോ കുറ്റക്കാരന്‍; 27 വര്‍ഷം തടവ്
തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസിൽ ബ്രസീല്‍ മുന്‍ പ്രസിഡന്റ് ബോള്‍സനാരോ കുറ്റക്കാരന്‍; 27 വര്‍ഷം തടവ്
  • ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയിര്‍ ബോള്‍സനാരോയ്ക്ക് 27 വര്‍ഷം തടവ് വിധിച്ചു.

  • 2022 ലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും അധികാരത്തില്‍ തുടരാന്‍ ഗൂഢാലോചന നടത്തിയെന്ന് കണ്ടെത്തി.

  • ബോള്‍സനാരോ 2033 വരെ അധികാര സ്ഥാനങ്ങളില്‍ നിന്ന് വിലക്കിയതായി കോടതി വിധി.

View All
advertisement