നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • International Women’s Day:'ഞങ്ങക്കെന്നാ വനിതാ ദിനം? അതൊക്കെ വല്യ വല്യ ആളുകളുടെയല്ലേ?' ഒരു കുമരകം കാഴ്ച

  International Women’s Day:'ഞങ്ങക്കെന്നാ വനിതാ ദിനം? അതൊക്കെ വല്യ വല്യ ആളുകളുടെയല്ലേ?' ഒരു കുമരകം കാഴ്ച

  വനിതാ ദിനം ഗ്രാമീണ സ്ത്രീകളെ എങ്ങനെയാണ്  സ്വാധീനിച്ചത് എന്നറിയാൻ പ്രമുഖ ഫോട്ടോഗ്രാഫർ രാജീവ് പ്രസാദ്  നടത്തിയ യാത്രയിലാണ് കോട്ടയം കുമരകം സ്വദേശിയായ വീട്ടമ്മയെ കണ്ടുമുട്ടിയത്

  kottayam kumarakom

  kottayam kumarakom

  • Share this:
   "ഞങ്ങക്കെന്നാ വനിതാ ദിനം.. അതൊക്കെ വല്യ വല്യ ആളുകളുടെയല്ലേ".. വനിതാ ദിനം ഗ്രാമീണ സ്ത്രീകളെ എങ്ങനെയാണ്  സ്വാധീനിച്ചത് എന്നറിയാൻ പ്രമുഖ ഫോട്ടോഗ്രാഫർ രാജീവ് പ്രസാദ്  ഒരു യാത്ര നടത്തി. ഈ യാത്രയിൽ കോട്ടയം കുമരകത്ത് കണ്ട് മുട്ടിയ ഒരു വീട്ടമ്മയുടെ വാക്കുകളാണിത്.

   കടുത്ത ജീവിത യാത്ര തന്നെയാണ് നിഷ്കളങ്കമായ ഈ പ്രതികരണം ആ വീട്ടമ്മയിൽ നിന്ന് ഉയർത്തിയത്. വല്ലപ്പോഴും എത്തുന്ന കുടിവെള്ളത്തിനായി മൈലുകൾ തുഴഞ്ഞാണ് ഇവർ കുമരകത്തെത്തുന്നത്. പുലര്‍ച്ചെ മുതൽ കാത്ത് നിന്ന് ശേഖരിക്കുന്ന വെള്ളവുമായി തിരികെ വീട്ടിലേക്ക് മടക്കം. ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ വനിതയുടെ കഥ രാജീവ് പങ്കു വച്ചിരിക്കുന്നത്.

   Also Read-International Women's Day: കിടക്കയിലെ കാര്യം പെണ്ണ് തുറന്നു പറഞ്ഞാൽ ആകാശമിടിഞ്ഞു വിഴുമോ?

   നാലു കുട്ടികളും ഭർത്താവും അമ്മയും അടങ്ങുന്ന കുടുംബമാണ്. മത്സ്യബന്ധനമാണ് ഭർത്താവിന്റെ തൊഴിൽ. ചില ദിവസം അവരും ഭർത്താവിനൊപ്പം പോകും. വനിതാ ദിനത്തെക്കുറിച്ചുള്ള ചോദ്യത്തിന് ദുഃഖം തെളിയുന്ന ചെറു പുഞ്ചിരിയിൽ വീട്ടമ്മ നൽകിയ മറുപടി തന്നെയാണ് ഏറ്റവും ഹൃദയസ്പര്‍ശി ആയതും. " എന്ത് ദിനം അതൊക്കെ വല്യ വല്യ ആളുകളുടെയല്ലേ " സാറെ പുലർച്ചെ ഞാൻ ഈ വെള്ളം കൊണ്ടുവരാൻ വന്നില്ല എങ്കിൽ എന്റെ വീട്ടിൽ നാളത്തേക്ക് ശുദ്ധ ജലം ഇല്ല പിന്നെ ഞാൻ വന്നില്ല എങ്കിൽ എന്റെ മൂത്ത മകൾ ഇന്ന് ക്ലാസ്സിന് പോകാതെ വെള്ളം ശേഖരിക്കാൻ വരണം അല്ലേൽ പൂലർച്ചെ മീനിന് പോയ ഭർത്താവ് പണിക്ക് പോകാതെ വെള്ളത്തിന് വരണം അതൊണ്ട് ഞങ്ങക്കെന്നാ വനിതാ ദിനം" ഇതായിരുന്നു വാക്കുകള്‍.

   Also Read-സ്ത്രീകളുടെ സ്വയംഭോഗവും വിവാദങ്ങളും: ഡോക്ടർമാർക്ക് പറയാനുള്ളത്

   അന്താരാഷ്ട്ര വനിതാ ദിനം ലോകമെമ്പാടും ആഘോഷിക്കപ്പെടുമ്പോൾ ഇങ്ങനെയും ചില ജീവിതങ്ങളുണ്ട്. എല്ലാ ദിനങ്ങളും സാധാരണ ദിനങ്ങളായി തന്നെ കടന്നു പോകുന്ന ശരിക്കും ആഘോഷിക്കപ്പെടേണ്ട കുറച്ച് വനിതാ ജീവിതങ്ങൾ.

   രാജീവ് പ്രസാദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

   വനിതാ ദിനത്തിന് എന്താണ് ഇത്ര പ്രത്യേക ത അത് ഗ്രാമങ്ങളിലെ വനിതകളെ എങ്ങനെയാണ് സ്വാധീനിച്ചത് എന്നറിയാനാണ് ഞാനും എന്റെ ക്യാനൊൺ ക്യാമറയും കുമരകത്തെ കരിയിൽ ദേശത്തേക്ക് യാത്ര തിരിച്ചത്. 8 മണിയോടെ വെയിലിന്റെ കാഠിന്യം എത്തുന്നതിന് മുമ്പ് അവിടെ എത്തി. വയൽവരമ്പിലൂടെ ഏറെ നടന്നാണ് ഒരു വീട്ടമ്മയെ കണ്ടത്. മൈലുകൾ തുഴഞ്ഞ് കുമരകത്തിനടുത്ത് വരെ എത്തി പുലർച്ചെ മുതൽ കാത്ത് നിന്ന് വല്ലപ്പോഴും എത്തുന്ന കുടിവെള്ളം ശേഖരിച്ച് തിരികെ വീട്ടിലേക്ക് തുഴഞ്ഞു വരുകയാണ് ഈ വിട്ടമ്മ. പേരും മുഖവും പടത്തിൽ ദൃശ്യമാക്കരുത് എന്ന് പറഞ്ഞതിനാൽ ഒഴിവാക്കുന്നു.
   4 കുട്ടികളും ഭർത്താവും അമ്മയും അടങ്ങുന്ന ചെറിയ കുടുംബം മത്സ്യ ബന്ധനമാണ് ഭർത്താവിന്റെ തൊഴിൽ ചില ദിവസം ഭർത്താവിന് ഒപ്പം മീൻ പിടിക്കാൻ പോകാറുണ്ട്. എന്നാൽ3 കുട്ടികളുടെ പഠിത്തവും വീട്ടുകാര്യങ്ങളും തടസ്സം ഉണ്ടാവാത്ത ദിവസങ്ങളിലാണ് ഭർത്താവിനൊപ്പം പോകാറുള്ളത്.
   ഞാൻ വനിതാ ദിനത്തെ കുറിച്ച് ചോദിച്ചറിയാനാണ് എത്തിയത് എന്നറിയിച്ചു.
   ദുഖം തെളിയുന്ന ചെറു ചിരിയോടെ അവർ പറഞ്ഞു " എന്ത് ദിനം അതൊക്കെ വല്യ വല്യ ആളുകളുടെയല്ലേ " സാറെ പുലർച്ചെ ഞാൻ ഈ വെള്ളം കൊണ്ടുവരാൻ വന്നില്ല എങ്കിൽ എന്റെ വീട്ടിൽ നാളത്തേക്ക് ശുദ്ധ ജലം ഇല്ല പിന്നെ ഞാൻ വന്നില്ല എങ്കിൽ എന്റെ മൂത്ത മകൾ ഇന്ന് ക്ലാസ്സിന് പോകാതെ വെള്ളം ശേഖരിക്കാൻ വരണം അല്ലേൽ പൂലർച്ചെ മീനിന് പോയ ഭർത്താവ് പണിക്ക് പോകാതെ വെള്ളത്തിന് വരണം അതൊണ്ട് ഞങ്ങക്കെന്നാ വനിതാ ദിനം.

   പല ദിനങ്ങളും ഇങ്ങനെ ഒന്നും അല്ലാതെ സാധരണക്കാരിൽ സാധരണക്കാർക്ക് എന്നത്തെയും പോലെ ഒരു ദിനമായി അവര് അറിയാതെ തന്നെ കടന്നു പോകും .അടിസ്ഥാന സൗകര്യങ്ങൾ പോലും എത്തിയിട്ടില്ലാത്ത (കുടിവെള്ളമുൾപ്പടെ) പലതും അന്യമായ ഇവരുടെ ജീവിതത്തിലേക്ക് ഒരു തിരഞ്ഞെടുപ്പ് കൂടി വീണ്ടും കടന്നു വരുന്നത് 'വെറുതെയാണേലും ഞാൻ തിരഞ്ഞെടുപ്പ് വരുവല്ലെ ഈ വെള്ളം വീട്ടുപടിക്കൽ എത്താൻ സ്ഥാനാർത്ഥിയോട് ആവശ്യപ്പെടരുതോ എന്ന് ഞാൻ ചോദിച്ചു
   വളരെ പുച്ഛത്തോടെയാണ് ആ വീട്ടമ്മ പറഞ്ഞത് ഇങ്ങ് വരട്ടെ വോട്ടിന് എല്ലാ തിരഞ്ഞെടുപ്പിനും കേട്ടു മടുത്തതാണ് വെള്ളം ഉടനെ എത്തിക്കാം.

   ഈ പ്രാവശ്യം വോട്ടിന് പോവണം എന്നു തന്നെ തിരുമാനിച്ചിട്ടില്ല എന്ന് പറഞ്ഞ് തുഴഞ്ഞ് അകലുമ്പോൾ എന്റെ മനസ്സിലും ഏറെ നേരം കടന്നു വന്നത് 2012ൽ എനിക്ക് നഷ്ടപെട്ട കുടിവെള്ളമാണ്
   ഇന്ന് 2018ൽ എത്തി നിൽക്കുമ്പോൾ ഒരിക്കലും കിട്ടാത്ത കുടിവെള്ളം സ്വപ്നം കാണുന്ന ആ വീട്ടമ്മയെക്കാൾ ഭാഗ്യവാൻ ഞാൻ തന്നെ..

   വനിതാ ദിനമെ
   വാഴക വാഴ്ക

   First published:
   )}