കൊറോണയുടെ മറവില്‍ നിയമവിരുദ്ധ നിയമനം; ആരോപണവുമായി പി.കെ ഫിറോസ്

ജനങ്ങള്‍ ഭീതിയില്‍ നില്‍ക്കുന്ന സമയത്ത് സ്വന്തക്കാരെ തിരുകി കയറ്റാനുള്ള നീക്കങ്ങളാണ് സംസ്ഥാനത്ത് നടന്ന് കൊണ്ടിരിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ല

News18 Malayalam | news18-malayalam
Updated: March 14, 2020, 2:39 PM IST
കൊറോണയുടെ മറവില്‍ നിയമവിരുദ്ധ നിയമനം; ആരോപണവുമായി പി.കെ ഫിറോസ്
പി.കെ ഫിറോസ്
  • Share this:
കോഴിക്കോട്:  സി.പി.എം നേതാവ് കോലിയക്കോട് കൃഷ്ണന്‍ നായരുടെ സഹോദര പുത്രന്‍ ഡി.എസ് നീലകണ്ഠന്റെ നിയമനത്തിരെയുള്ള പഞ്ചായത്ത് ഡയറക്ടറുടെ റിപ്പോര്‍ട്ട് പുറത്തുവിട്ട് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ഇന്‍ഫര്‍മേഷന്‍  കേരള മിഷനില്‍ ടെക്നിക്കല്‍ ഡെപ്യൂട്ടി ഡയറക്ടറായി മണികണ്ഠനെ നിയമിക്കാന്‍ സര്‍ക്കാര്‍ ഉത്തരവില്ലെന്നും വേതന നിര്‍ണ്ണയം സംബന്ധിച്ച് വ്യക്തതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചാണോ നിയമനമെന്ന് സംശയമുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പഞ്ചായത്ത് ഡയറക്ടറുടെ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ച് ഈ മാസം പതിനാറിന് മണികണ്ഠനെ നിയമിക്കാന്‍ തദ്ദേശവകുപ്പ് മന്ത്രി പ്രത്യേക യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ടെന്നും പി.കെ ഫിറോസ് ആരോപിച്ചു.

തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലെ ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ നടന്ന ക്രമവിരുദ്ധമായ നിയമനത്തെ സംബന്ധിച്ച തെളിവുകള്‍ നേരത്തെ ഫിറോസ് പുറത്തുവിട്ടിരുന്നു. ആരോപണം സാധൂകരിക്കുന്ന തളിപ്പറമ്പ എം.എല്‍.എ ജെയിംസ് മാത്യുവിന്റെ ഒരു കത്തും യൂത്ത് ലീഗ് പുറത്ത് വിട്ടിരുന്നു. ആരോപണങ്ങള്‍ നിഷേധിക്കുകയും ആരോപണം ഉന്നയിച്ച ഫിറോസിനെതിരെ സി.പി.എം പരാതി നല്‍കുകയും ചെയ്തു.
BEST PERFORMING STORIES:Breaking :ജനങ്ങൾ വീട്ടിലിരിക്കണമെന്ന് കളക്ടർ; തിരുവനന്തപുരത്ത് കനത്ത ജാഗ്രതാ നിർദേശം [PHOTO]ലിനോയ്ക്ക് കോവിഡ് 19 ഇല്ല; ഒരു ദിവസം മുമ്പ് അറിഞ്ഞിരുന്നെങ്കിൽ അച്ഛനെ അവസാനമായി ഒരു നോക്ക് കാണാമായിരുന്നു [PHOTO]'വിമര്‍ശിക്കാതിരിക്കാന്‍ ഇത് കിംഗ് ജോംഗ് ഉന്നിന്റെ ഉത്തരകൊറിയ അല്ല;' ഷാൻ റഹ്മാന് മറുപടിയുമായി പി സി വിഷ്ണുനാഥ് [NEWS]

എന്നാല്‍ നിയമനത്തിനെതിരെ യൂത്ത് ലീഗ് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കി. തദ്ദേശ സ്വയംഭരണ വകുപ്പിലെ ഇന്റേണല്‍ വിജിലന്‍സ് വിംഗ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടാണ് ഫിറോസ് പുറത്തുവിട്ടത്. യൂത്ത് ലീഗ് ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെക്കുന്ന കണ്ടെത്തലുകളാണ് പുറത്തുവന്നതെന്ന് ഫിറോസ് അവകാശപ്പെട്ടു.

ഇന്‍ഷര്‍മേഷന്‍ കേരള മിഷനില്‍ നിലവില്‍ ഇല്ലാതിരുന്ന ഡെപ്യൂട്ടി ഡയറക്ടര്‍ (ടെക്നിക്കല്‍) എന്ന തസ്തികയില്‍ നിയമനം നടത്തിയെന്നതായിരുന്നു പ്രധാനപ്പെട്ട ആരോപണം. അതോടൊപ്പം ഒരു ലക്ഷം രൂപ ഉയര്‍ന്ന ശമ്പളം നിശ്ചയിക്കുകയും 10 ശതമാനം വാര്‍ഷിക ഇന്‍ക്രിമെന്റ് തീരുമാനിക്കുകയും ചെയ്തിരുന്നു. സ്ഥാപനത്തിലെ മറ്റ് ജീവനക്കാര്‍ക്ക് 2 ശതമാനം ഇന്‍ക്രിമെന്റ് കൊടുക്കുമ്പോളാണ് നീലകണ്ഠന് 10 ശതമാനം ഇന്‍ക്രിമെന്റ് കൊടുക്കാന്‍ തീരുമാനിച്ചത്.അതേസമയം റിപ്പോര്‍ട്ട് മറച്ച് വെച്ചു കൊണ്ട് നീലകണ്ഠനെ പിരിച്ച് വിടുന്നതിന് പകരം കൊറോണയുടെ മറവില്‍ ഇദ്ദേഹത്തെ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളാണ് നടക്കുന്നതായി ഫിറോസ് ആരോപിച്ചു. ഇതിനായി വരുന്ന തിങ്കളാഴ്ച 3മണിക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ ചേമ്പറില്‍ പ്രത്യേക യോഗവും വിളിച്ച് ചേര്‍ത്തിയിട്ടുണ്ട്.

'ജനങ്ങള്‍ ഭീതിയില്‍ നില്‍ക്കുന്ന സമയത്ത് സ്വന്തക്കാരെ തിരുകി കയറ്റാനുള്ള നീക്കങ്ങളാണ് സംസ്ഥാനത്ത് നടന്ന് കൊണ്ടിരിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ല. അടിയന്തിരമായി ഇദ്ദേഹത്തെ പിരിച്ച് വിടാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം'- ഫിറോസ് ആവശ്യപ്പെട്ടു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: March 14, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading