COVID 19| ആൾക്കൂട്ടങ്ങളും യാത്രയും ഒഴിവാക്കണമെന്ന് കളക്ടർ; തിരുവനന്തപുരത്ത് ജാഗ്രതാ നിർദേശം
ജില്ലയിലെ ബീച്ചുകളും മാളുകളും അടച്ചിടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ആയുർവേദ മസാജ് സെന്ററുകൾ, ജിംനേഷ്യം തുടങ്ങിയവ പ്രവർത്തിക്കരുതെന്നും നിർദേശം നൽകും.
News18 Malayalam | March 14, 2020, 5:08 PM IST
1/ 7
തിരുവനന്തപുരം: തിരുവനന്തപുരത്ത് കനത്ത ജാഗ്രതാ നിർദേശം. ഫലപ്രദമായ പ്രതിരോധത്തിനായി ആൾക്കൂട്ടങ്ങളും യാത്രയും പരമാവധി ഒഴിവാക്കണമെന്ന് കളക്ടർ .
2/ 7
ജില്ലയിലെ ബീച്ചുകളും മാളുകളും അടച്ചിടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ആയുർവേദ മസാജ് സെന്ററുകൾ, ജിംനേഷ്യം തുടങ്ങിയവ പ്രവർത്തിക്കരുതെന്നും നിർദേശം നൽകും.
3/ 7
ഉത്സവങ്ങളും ആഘോഷങ്ങളും മാറ്റിവയ്ക്കണമെന്നും നിർദേശമുണ്ട്. രോഗലക്ഷണമുള്ളവര്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ടു. പലരും നിരീക്ഷണം പാലിക്കുന്നില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
4/ 7
തിരുവനന്തപുരം ജില്ലയിൽ മൂന്നു പേർക്ക് കോവിഡ് 19 സ്ഥിരികാരിച്ച സാഹചര്യത്തിലാണ് മുൻ കരുതൽ നിർദേശങ്ങൾ നൽകിയിരിക്കുന്നത്. ഇതിൽ ഒരാൾ ഇറ്റാലിയൻ പൗരനാണ്.
5/ 7
വര്‍ക്കലയില്‍ ജാഗ്രത കൂട്ടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വര്‍ക്കലയില്‍ രോഗം സ്ഥിരീകരിച്ച ഇറ്റാലിയന്‍ വിനോദ സഞ്ചാരിയുടെ സമ്പര്‍ക്ക ലിസ്റ്റ് എടുക്കുന്നത് ദുഷ്കരമാണെന്ന് ജില്ലാ കലക്ടർ പറഞ്ഞു.
6/ 7
ഇയാള്‍ നിര്‍ദേശങ്ങള്‍ പാലിച്ചില്ല. 15 ദിവസം ഇയാള്‍ പുറത്ത് ഇടപഴകിയിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന ആളുകളുടെ വിവരങ്ങളും കിട്ടിയിട്ടില്ല. ഉത്സവത്തിന് പോയതും അന്വേഷിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.
7/ 7
ഇയാള്‍ക്ക് ഇംഗ്ലീഷ് അറിയില്ല. ഇറ്റാലിയന്‍ ഭാഷയിലാണ് സംസാരിക്കുന്നത്. അതുകൊണ്ട് ആശയവിനിമയം ബുദ്ധി മുട്ടിലാകുന്നുണ്ടെന്നും കലക്ടർ.