'മാറാട് കലാപത്തിന് പിന്നിൽ തീവ്രവാദികൾ'; പോപ്പുലർ ഫ്രണ്ടിനെതിരെ പി കെ കുഞ്ഞാലിക്കുട്ടി
- Published by:Arun krishna
- news18-malayalam
Last Updated:
മനുഷ്യരെ കൊല്ലുമെന്ന് കുട്ടികളെ കൊണ്ടുപോലും ഇവർ മുദ്രാവാക്യം വിളിപ്പിക്കുകയാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കോഴിക്കോട്: മാറാട് കൂട്ടക്കൊലയിൽ പോപ്പുലർ ഫ്രണ്ടിനെ പ്രതിക്കൂട്ടിലാക്കി പി കെ കുഞ്ഞാലിക്കുട്ടി. തീവ്രവാദികൾ നടത്തിയ കൂട്ടക്കൊലയുടെ കുറ്റം മുസ്ലിംലീഗിന്റെ ചുമലിൽ വച്ചെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോഴിക്കോട് നാദാപുരത്ത് എം എസ്എഫ് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാറാട് കൂട്ടക്കൊലക്ക് പിന്നിൽ പോപ്പുലര്‍ ഫ്രണ്ടിന്‍റെ മാതൃസംഘടനയായ എന്‍ഡിഎഫ് ആണെന്ന് കുഞ്ഞാലികുട്ടി തുറന്നടിച്ചു. ഇരുട്ടിന്റെ മറവിൽ ഒളിച്ചിരുന്ന് തീവ്രവാദികൾ നടത്തിയ ആക്രമണമാണ് മാറാടുകാരെ അഭയാർഥികളാക്കിയത്. പിന്നീട് കുറ്റം ലീഗിന്റെ ചുമലിൽ വച്ചു.
ലീഗ് സമാധാനപരമായി പ്രവർത്തിക്കുന്ന സംഘടനയാണ്. നാദാപുരത്തുപോലും ലീഗ് തീവ്രനിലപാട് സ്വീകരിച്ചിട്ടില്ല. തീവ്രവാദ സ്വഭാവമുള്ളവരാണ് നാദാപുരത്തും കൊലപാതകങ്ങൾ നടത്തിയത്. മനുഷ്യരെ കൊല്ലുമെന്ന് കുട്ടികളെ കൊണ്ടുപോലും ഇവർ മുദ്രാവാക്യം വിളിപ്പിക്കുകയാണെന്ന് കുഞ്ഞാലികുട്ടി പറഞ്ഞു.
ഭീരുക്കളാണ് മത തീവ്രവാദ നിലപാടിലെത്തിച്ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു. നിരോധനത്തിന് ശേഷം ആദ്യമായാണ് കുഞ്ഞാലികുട്ടി പോപ്പുലര്‍ ഫ്രണ്ടിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 06, 2022 7:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മാറാട് കലാപത്തിന് പിന്നിൽ തീവ്രവാദികൾ'; പോപ്പുലർ ഫ്രണ്ടിനെതിരെ പി കെ കുഞ്ഞാലിക്കുട്ടി