ഇതില്‍ സാമൂഹ്യ പ്രശ്നമുണ്ടെന്നും താഴേത്തട്ടിലുളളവരുടെ സാഹചര്യംകൂടി പരിഗണിക്കണമെന്നും പി.കെ കുഞ്ഞാലിക്കുട്ടി എംപി
kunjalikkutti
Last Updated :
Share this:
മലപ്പുറം: പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്ന കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് മുസ്ലീം ലീഗ്. ഇതില്‍ സാമൂഹ്യ പ്രശ്നമുണ്ടെന്നും താഴേത്തട്ടിലുളളവരുടെ സാഹചര്യംകൂടി പരിഗണിക്കണമെന്നും മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എംപി ആവശ്യപ്പെട്ടു.
സാമ്പത്തിക സംവരണത്തിനെതിരെയും പികെ കുഞ്ഞാലിക്കുട്ടി എംപി രംഗത്തെത്തി. സംസ്ഥാനത്ത് സാമ്പത്തിക സംവരണം നടപ്പാക്കിയത് നിലവിലെ സംവരണ സമുദായത്തിന് ഏറെ ദോഷകരമായ രീതിയിലാണെന്നുപറഞ്ഞ അദ്ദേഹം തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ വരുന്ന 28ന് എറണാകുളത്ത് ചേരുന്ന പിന്നാക്ക വിഭാഗങ്ങളുടെ യോഗം സമരങ്ങള്‍ പ്രഖ്യാപിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
'സംവരണ സമുദായങ്ങള്‍ ഇപ്പോഴും പിന്നാക്ക അവസ്ഥയില്‍ തന്നെയാണ്. അവകാശത്തിന്മേലുളള കടന്നുകടന്നുകയറ്റമാണിത്. സംവരണത്തില്‍ ആശങ്കയുളളത് മുസ്ലീം സംഘടനകള്‍ക്ക് മാത്രമല്ല. അതിനാലാണ് എല്ലാ പിന്നാക്ക സംഘടനകളുമായി ചേര്‍ന്ന് തുടര്‍ നടപടികള്‍ കൈക്കൊളളന്‍ തീരുമാനിച്ചത്' കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സംവരണ പ്രശ്നത്തില്‍ തുടര്‍ നടപടികള്‍ ആലോചിക്കാന്‍ മലപ്പുറത്തു ചേര്‍ന്ന മുസ്ലീം സംഘടനകളുടെ സംയുക്ത യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി.കെ കുഞ്ഞാലിക്കുട്ടി എംപി.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.