പീരുമേട് സബ് ജയിലിലെ ടോയ്ലറ്റിൽ‌ പോക്സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ

Last Updated:

2024ൽ കുമളി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത പോക്സോ കേസിലാണ് കുമാർ അറസ്റ്റിലായത്. തുടർന്ന് റിമാൻഡിൽ കഴിയുകയായിരുന്നു. ഇതുവരെ ജാമ്യത്തിലെടുക്കാൻ ആരും എത്തിയിരുന്നില്ല

keralaprisons.gov.in
keralaprisons.gov.in
തൊടുപുഴ: പീരുമേട് സബ് ജയിലിൽ പോക്സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍. കുമളി സ്വദേശി കുമാർ (35) ആണ് പീരുമേട് സബ് ജയിലിൽ ജീവനൊടുക്കിയത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ ഭക്ഷണം കഴിക്കാൻ സഹതടവുകാർ പുറത്ത് പോയ സമയത്താണ് സംഭവം. അലക്കിയിട്ട തുണി എടുക്കാനെന്ന് പറഞ്ഞ് പോയ കുമാർ ശുചിമുറിയിൽ കയറുപയോഗിച്ച് ജീവനൊടുക്കുകയായിരുന്നു.
2024ൽ കുമളി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത പോക്സോ കേസിലാണ് കുമാർ അറസ്റ്റിലായത്. തുടർന്ന് റിമാൻഡിൽ കഴിയുകയായിരുന്നു. ഇതുവരെ ജാമ്യത്തിലെടുക്കാൻ ആരും എത്തിയിരുന്നില്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡൽഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
advertisement
Summary: A POCSO case accused, Kumar (35), a native of Kumily, was found hanging dead in Peerumedu Sub-Jail. The incident occurred today (Friday) around 9 AM when his fellow inmates had gone out to eat. Kumar, who said he was going to fetch the clothes he had washed, entered the toilet and took his own life using a rope.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പീരുമേട് സബ് ജയിലിലെ ടോയ്ലറ്റിൽ‌ പോക്സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ
Next Article
advertisement
പീരുമേട് സബ് ജയിലിലെ ടോയ്ലറ്റിൽ‌ പോക്സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ
പീരുമേട് സബ് ജയിലിലെ ടോയ്ലറ്റിൽ‌ പോക്സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ
  • കുമളി സ്വദേശി കുമാർ പീരുമേട് സബ് ജയിലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

  • പോക്സോ കേസിൽ 2024ൽ അറസ്റ്റിലായ കുമാർ റിമാൻഡിൽ കഴിയുകയായിരുന്നു.

  • കുമാർ ശുചിമുറിയിൽ കയറുപയോഗിച്ച് ജീവനൊടുക്കുകയായിരുന്നു.

View All
advertisement