മരണത്തെ ആഘോഷമാക്കിയ 'ചാവുകല്ല്യാണം': കുറഞ്ഞ ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രം IFFK യുടെ അന്തിമ പട്ടികയിൽ
Last Updated:
സിനിമയുടെ പശ്ചാത്തലം മരണാന്തര ചടങ്ങുകൾ നടക്കുന്ന മലബാറിലെ ഒരു വീടാണ്...
ഫാമിലി മൂവി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ശ്രീമതി അജിത ജയചന്ദ്രൻ നിർമിച്ച് വിഷ്ണു ബി ബീന രചനയും സംവിധാനവും ചെയ്ത 'ചാവുകല്ല്യാണം; The Celebration of Death' എന്ന ചലച്ചിത്രം 30-ാമത് IFFK യിൽ മലയാളം സിനിമ ടുഡേ വിഭാഗത്തിൽ അന്തിമ ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നിരവധി സിനിമകളിൽ നിന്നാണ് വളരെ ചുരുങ്ങിയ ബഡ്‌ജറ്റ്റിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ഈ നേട്ടം കൈവരിച്ചത് എന്നത് ശ്രദ്ധേയമാണ്. ജിയോ ബേബി സംവിധാനം ചെയ്യുന്ന എബ്ബ്, രാജേഷ് മാധവൻ്റെ പ്രഥമ സംവിധാന സംരംഭമായ പെണ്ണും പൊറാട്ടും ഉൾപ്പടെ 12 ചിത്രങ്ങളാണ് അവസാന ഘട്ട മത്സരത്തിൽ IFFK ൽ മലയാളം സിനിമ ടുഡേ വിഭാഗത്തിൽ അന്തിമ ഘട്ടത്തിലേക്ക് ഉൾപ്പെട്ടിട്ടുള്ളത്.

മലബാറിലെ ഒരു മരണത്തിനെ ആസ്‌പദമാക്കി ഒരുക്കിയ ചാവുകല്ല്യാണം, തനതായ ഉള്ളടക്കം കൊണ്ടും ആഖ്യാനശൈലി കൊണ്ടും വേറിട്ട് നിൽക്കുന്നു. ലളിതമായ കഥയും, പശ്ചാത്തലവും, കഥാപാത്രങ്ങളും രസകരമായി സങ്കലനം ചെയ്ത ചാവുകല്ല്യാണം ഒരു മോക്യൂമെൻ്ററി മൂവി രൂപേണയാണ് അനിയറപ്രവർത്തകർ രൂപകല്പന ചെയ്തിരിക്കുന്നത്. ശ്രീഹരി രാധാകൃഷ്ണൻ ചായഗ്രഹണം ചെയ്ത്, നിതിൻ ജോർജ് സംഗീതം നിർവഹിച്ച ഈ ചലച്ചിത്രം പൂർണമായും പുതുമുഖങ്ങളെ വെച്ചാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഡിസംബർ പകുതിയോടെ തിരുവനന്തപുരത്ത് ആരംഭിക്കുന്ന 30-ാമത് IFFK യിൽ പ്രദർശിപ്പിക്കുന്ന ചാവുകല്ല്യാണത്തിന്മേലുള്ള പ്രതീക്ഷ വാനോളമാണെന്ന് അഭിനേതാക്കളും അണിയറ പ്രവർത്തകരും പങ്കുവച്ചു. വിഷ്ണു ബി ബീന രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് ചാവുകല്ല്യാണം; The Celebration of Death.
advertisement
പത്ത് വർഷത്തെ ആർമി ജീവിതം മതിയാക്കിയ ശേഷമാണ് വിഷ്ണു ബീന സിനിമയിലേക്ക് എത്തുന്നത്. സിനിമയോടുള്ള അതിയായ ആഗ്രഹം കൊണ്ടെത്തിച്ചത് വിഷ്വൽ മീഡിയയിൽ ബിരുദ വിദ്യാഭ്യാസ യോഗ്യതയിലേക്കാണ്. ചാവുകല്ല്യാണം: The Celebration of Death എന്ന സിനിമയുടെ പശ്ചാത്തലം മരണാന്തര ചടങ്ങുകൾ നടക്കുന്ന മലബാറിലെ ഒരു വീടാണ്. അണിയറ പ്രവർത്തകരിൽ മിക്കവരും കോഴിക്കോട്ടുകാർ ആണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
November 13, 2025 7:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
മരണത്തെ ആഘോഷമാക്കിയ 'ചാവുകല്ല്യാണം': കുറഞ്ഞ ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രം IFFK യുടെ അന്തിമ പട്ടികയിൽ


