AKG സെന്‍ററിന് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടയാള്‍ കസ്റ്റഡിയില്‍ ; ചോദ്യം ചെയ്യുന്നു
- Published by:Arun krishna
- news18-malayalam
Last Updated:
കാട്ടായികോണത്തെ വാടക വീട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
തിരുവനന്തപുരത്ത് സിപിഎം ആസ്ഥാനമായ എകെജി സെന്‍റിന് നേരെ കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടയാളെ പോലീസ് ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം അന്തിയൂര്‍ കോണം സ്വദേശിയെയാണ് കസ്റ്റഡിയിലെടുത്തത്. എകെജി സെന്‍ററിന് നേരെ അജ്ഞാതന്‍ സ്ഫോടക വസ്തു എറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ടാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. കാട്ടായികോണത്തെ വാടക വീട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
അതേസമയം , എകെജി സെന്‍റിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവം നടന്ന് ഒരു ദിവസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കാര്യമായ വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. സൈബര്‍ സെല്ലിന് കൈമാറിയ ദൃശ്യങ്ങളില്‍ നിന്നും കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങളാക്കി കൂടുതല്‍ പരിശോധനകള്‍ നടത്താനാണ് പോലീസിന്‍റെ ശ്രമം.
വ്യാഴാഴ്ച രാത്രി 11. 25 ഓടുകൂടിയാണ് എകെജി സെന്‍റിന് നേരെ അജ്ഞാതന്‍റെ ആക്രമണമുണ്ടായത്. പ്രധാന ഗെയിറ്റിന് മുന്നിലേക്കാണ് സ്‌ഫോടക വസ്തു എറിഞ്ഞത്.ഇരു ചക്ര വാഹനത്തിൽ എത്തിയ ആളാണ് ആക്രമണം നടത്തിയെതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്തിയിരുന്നു. എകെജി സെന്‍റിന് മുന്‍വശത്തെ മതിലിലേക്കാണ് സ്‌ഫോടക വസ്തു വന്നു വീണത്.
advertisement
'പ്രകോപനം സൃഷ്ടിക്കാനും സമാധാനം തകർക്കാനുമുള്ള ശ്രമം': മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: എ കെ ജി സെൻ്ററിനു നേരെ ഉണ്ടായ ആക്രമണം പ്രകോപനം സൃഷ്ടിക്കാനും സമാധാനം തകർക്കാനുമുള്ള ശ്രമമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവനയിൽ പറഞ്ഞു. കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പൊലീസിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഓഫീസിനു നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. കുറ്റം ചെയ്തവരെയും അവർക്കു പിന്നിലുള്ളവരെയും കണ്ടെത്തുക തന്നെ ചെയ്യും. ഇത്തരം പ്രകോപനങ്ങൾക്ക് വശംവദരാകാത നാട്ടിലെ സമാധാനം സംരക്ഷിക്കാൻ ഉയർന്ന ബോധത്തോടെ മുന്നിൽ നിൽക്കണമെന്ന് മുഴുവൻ ജനങ്ങളോടും അഭ്യർത്ഥിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.
advertisement
മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ പൂർണരൂപം
സി പി ഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെൻ്ററിനു നേരെ ഉണ്ടായ ആക്രമണത്തെ അപലപിക്കുന്നു. കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പൊലീസിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഓഫീസിനു നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. പ്രകോപനം സൃഷ്ടിക്കാനും സമാധാനം തകർക്കാനുമുള്ള ശ്രമമാണിത്. കുറ്റം ചെയ്തവരെയും അവർക്കു പിന്നിലുള്ളവരെയും കണ്ടെത്തുക തന്നെ ചെയ്യും. ഇത്തരം പ്രകോപനങ്ങൾക്ക് വശംവദരാകാത നാട്ടിലെ സമാധാനം സംരക്ഷിക്കാൻ ഉയർന്ന ബോധത്തോടെ മുന്നിൽ നിൽക്കണമെന്ന് മുഴുവൻ ജനങ്ങളോടും അഭ്യർത്ഥിക്കുന്നു.
advertisement
മഹാനായ എ കെ ജിയും അദ്ദേഹത്തിൻ്റെ നാമധേയത്തിലുള്ള ഓഫീസും പുരോഗമന പ്രസ്ഥാനങ്ങളും ജനങ്ങളാകെയും ഹൃദയത്തോടു ചേർത്തു നിർത്തുന്ന വികാരമാണ്. ആ വൈകാരികതയെ കുത്തിനോവിക്കാനാണ് ശ്രമമുണ്ടായിരിക്കുന്നത്. അതിനു പിന്നിലെ ഗൂഢലക്ഷ്യം തിരിച്ചറിഞ്ഞ്, ഒരു പ്രകോപനങ്ങളിലും വീഴാതെ ശ്രദ്ധിക്കണമെന്ന് പാർട്ടിയെയും ഇടതുപക്ഷത്തെയും സ്നേഹിക്കുന്ന എല്ലാവരോടും അഭ്യർത്ഥിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 02, 2022 9:05 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
AKG സെന്‍ററിന് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടയാള്‍ കസ്റ്റഡിയില്‍ ; ചോദ്യം ചെയ്യുന്നു


