Extremists | പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയും തീവ്രവാദ സംഘടനകൾ: കേരളാ ഹൈക്കോടതി
- Published by:Anuraj GR
- news18-malayalam
Last Updated:
പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജിയിൽ വാദം കേൾക്കുമ്പോഴാണ് കോടതി ഇക്കാര്യം പറഞ്ഞത്...
പോപ്പുലർ ഫ്രണ്ടും(Popular Front of India) എസ്ഡിപിഐയും(SDPI) എന്നിവ തീവ്രവാദ സംഘടനകളാണെന്ന കാര്യത്തിൽ സംശയമില്ലെന്ന് കേരളാ ഹൈക്കോടതി. പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ (Sanjith Murder Case) സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി. സഞ്ജിത്തിന്റെ ഭാര്യ എസ് അർഷിക (S Arshika) സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. തീവ്ര സംഘടനകൾ ആണെങ്കിലും ഇവ നിരോധിക്കപ്പെട്ടിട്ടില്ലെന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടി.
അർഷിക സമർപ്പിച്ച ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസ് കെ ഹരിപാൽ ആണ് ഇരു സംഘടനകളെക്കുറിച്ചും നിരീക്ഷണം നടത്തിയത്. എലപ്പുള്ളിയിലെ ആർഎസ്എസ് തേനാരി മണ്ഡലത്തിന്റെ സെക്രട്ടറിയായിരുന്നു സഞ്ജിത്ത് എന്നും തീവ്രസംഘടനകളായ പിഎഫ്ഐയും എസ്ഡിപിഐയും തന്റെ ഭർത്താവിനെ നോട്ടമിട്ടിരുന്നെന്നും അർഷിത ഹർജിയിൽ പറഞ്ഞു. തീവ്രവാദ ഗ്രൂപ്പുകൾക്ക് എതിരായിരുന്ന സഞ്ജിത്ത് സമുദായങ്ങൾക്കിടയിൽ സമാധാനം നിലനിർത്താൻ ശ്രമിച്ച ആളാണ്. മറ്റ് സമുദായങ്ങളിൽ നിന്നുള്ള ആളുകളെ ഭീഷണിപ്പെടുത്തിയും നിർബന്ധിച്ചുമാണ് എസ്ഡിപിഐയും പിഎഫ്‌ഐയും ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്യുന്നതെന്നും അർഷിത ചൂണ്ടിക്കാട്ടി. എസ്‌ഡിപിഐയും പിഎഫ്‌ഐയും വലിയ ഗൂഢാലോചകൾ നടത്തിയാണ് സഞ്ജിത്തിനെ കൊന്നത്. എന്നാൽ അന്വേഷണ ഏജൻസി ശരിയായ രീതിയലല്ല കേസ് അന്വേഷിച്ചതെന്നും അർഷിത പറഞ്ഞു.
advertisement
പ്രതികൾ എസ്ഡിപിഐ പ്രവർത്തകരാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എസ്ഡിപിഐ പ്രവർത്തകനെ ആക്രമിച്ചതിനുള്ള പ്രതികാരമായാണ് സഞ്ജിത്തിനെ കൊന്നത്. പ്രതികൾ നടത്തിയ ഗൂഢാലോചന പുറത്തു വന്നെന്നും കൊലപാതകികളെ തിരിച്ചറിഞ്ഞെന്നും പോലീസ് പറഞ്ഞതായി ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. കേസിലെ മുഖ്യ പ്രതികളെ പിടികൂടിയതായി കോടതി അറിയിച്ചു. നിശ്ചിത കാലയളവിനുള്ളിൽ അന്തിമ റിപ്പോർട്ട് ഹാജരാക്കിയതിനാൽ പ്രതികൾക്ക് ജാമ്യവും ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ, കുറ്റവാളികളെ സംരക്ഷിക്കുന്നതിൽ അന്വേഷണ ഏജൻസിക്ക് പ്രത്യേക താൽപര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും കോടതി പറഞ്ഞു.
advertisement
സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യ സൂത്രധാരന്‍ ഏഴു ദിവസങ്ങൾക്കു മുൻപാണ് അറസ്റ്റിലായത്. ആലത്തൂര്‍ സര്‍ക്കാര്‍ എല്‍ പി സ്‌കൂള്‍ അധ്യാപകനും പോപ്പുലര്‍ ഫ്രണ്ട് ആലത്തൂര്‍ ഡിവിഷണല്‍ പ്രസിഡന്റായ ബാവ മാസ്റ്ററാണ് അറസ്റ്റിലായത്. അഞ്ചു മാസമായി ഒളിവിലായിരുന്നു.തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്നാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്.
advertisement
ആര്‍എസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിനെ രാഷ്ട്രീയ വിരോധം വെച്ച്, നവംബര്‍ 15നു രാവിലെ ഒന്‍പതിനു കിനാശ്ശേരി മമ്പ്രത്തിനു സമീപം കാറിലെത്തിയ 5 പേര്‍ വെട്ടിക്കൊലപ്പെടുത്തിയെന്നാണു കേസ്. ഭാര്യയോടൊപ്പം ബൈക്കില്‍ സഞ്ചരിയ്ക്കുമ്പോഴായിരുന്നു വാഹനം തടഞ്ഞു നിര്‍ത്തി സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകം ആസൂത്രണം ചെയ്തതും ഗൂഡാലോചന നടത്തിയതും ബാവയുടെ നേതൃത്വത്തിലാണെന്ന് പോലീസ് പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 13, 2022 11:51 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Extremists | പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയും തീവ്രവാദ സംഘടനകൾ: കേരളാ ഹൈക്കോടതി