Popular Front| 'സംഘപരിവാർ നുണപ്രചരണം'; അഗ്നിരക്ഷാസേന പരിശീലനത്തിൽ പോപ്പുലർ ഫ്രണ്ട്

Last Updated:

രക്ഷാപ്രവർത്തനത്തിന് പരിശീലനം നൽകിയത് ബിജെപി അപരാധമായി കാണുകയാണ്.

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് (Popular Front of India)റസ്ക്യു ആന്റ് റിലീഫ് ടീമിന് ഫയർഫോഴ്സ് പരിശീലനം നൽകിയ സംഭവത്തിൽ വിശദീകരണവുമായി സംഘടന. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട പരിശീലനം നൽകേണ്ട വിഭാഗമാണ് പോലീസും ഫയർഫോഴ്സും((Fire Force). ആ സേവനമാണ് പോപ്പുലർ ഫ്രണ്ടും ഉപയോഗിച്ചതെന്ന് പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ.അബ്ദുൽ സത്താർ പറഞ്ഞു.
വർഗീയ ധ്രുവീകരണത്തിന്റെ ഭാഗമായി സംഘപരിവാർ നുണപ്രചരണം നടത്തുകയാണ്. രക്ഷാപ്രവർത്തനത്തിന് പരിശീലനം നൽകിയത് ബിജെപി അപരാധമായി കാണുകയാണ്. വിദ്വേഷത്തിന്റേയും വെറുപ്പിന്റെയും വക്താക്കൾക്ക് ഇത്തരം സേവനം ഉപയോഗിക്കാൻ കഴിയാത്തതിലുള്ള അമർഷമാണന്നും അബ്ദുൽ സത്താർ പറഞ്ഞു.
ഇന്ന് രാജ്യം നേരിടുന്ന ദുരന്തമാണ് സംഘപരിവാറും ബി.ജെ.പിയും. അവരുടെ പ്രചാരണത്തെ അർഹിക്കുന്ന പുച്ഛത്തോടെ തള്ളുന്നുവെന്നും എ.അബ്ദുൽ സത്താർ വ്യക്തമാക്കി.
advertisement
അതേസമയം, പോപ്പുലര്‍ ഫ്രണ്ടിന് അഗ്നിരക്ഷാസേന പരിശീലനം നല്‍കിയതില്‍ ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് ആഭ്യന്തര സെക്രട്ടറിക്ക് ഫയര്‍ഫോഴ്‌സ് മേധാവി ബി സന്ധ്യ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എറണാകുളം റീജണല്‍ ഫയര്‍ ഓഫീസര്‍, ജില്ലാ ഫയര്‍ ഓഫീസര്‍, ക്ലാസെടുത്ത മൂന്ന് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ നടപടിയുണ്ടാകും.
കഴിഞ്ഞ ദിവസം ആലുവ തോട്ടയ്ക്കാട് പ്രിയദര്‍ശിനി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയിലാണ് അഗ്‌നിശമന സേന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയത്. റെസ്‌ക്യൂ ആന്‍ഡ് റിലീഫ് ടീമിന്റെ ഉദ്ഘാടനമെന്ന തരത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. സംഭവത്തില്‍ അന്വേഷണത്തിന് അഗ്നിശമനസേനാ മേധാവി ബി.സന്ധ്യ ഉത്തരവിട്ടിരുന്നു.
advertisement
അപകടത്തില്‍ നിന്നും ഒരാളെ രക്ഷിക്കുന്നതിനുള്ള വിവിധ രീതികള്‍, അതിനായി ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന വിധം എന്നിവയിലാണ് പ്രവര്‍ത്തകര്‍ക്ക് സേനാംഗങ്ങള്‍ പരിശീലനം നല്‍കിയത്. പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം നല്‍കിയത് ചട്ടലംഘനമെന്ന് കാട്ടി ബിജെപിയടക്കം രംഗത്തു വന്നതോടെയാണ് അന്വേഷണം നടത്താന്‍ അഗ്നിശമനസേനാ മേധാവി ബി സന്ധ്യ ഉത്തരവിട്ടത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Popular Front| 'സംഘപരിവാർ നുണപ്രചരണം'; അഗ്നിരക്ഷാസേന പരിശീലനത്തിൽ പോപ്പുലർ ഫ്രണ്ട്
Next Article
advertisement
News18 Exclusive| ശബരിമല യുവതീപ്രവേശനത്തിൽ അന്നും ഇന്നും സർക്കാർ വിശ്വാസികൾക്കൊപ്പം: മന്ത്രി വാസവൻ ന്യൂസ് 18നോട്
News18 Exclusive| ശബരിമല യുവതീപ്രവേശനത്തിൽ അന്നും ഇന്നും സർക്കാർ വിശ്വാസികൾക്കൊപ്പം: മന്ത്രി വാസവൻ ന്യൂസ് 18നോട്
  • ശബരിമല യുവതീപ്രവേശന വിഷയത്തിൽ സർക്കാർ അന്നും ഇന്നും വിശ്വാസികൾക്കൊപ്പമാണെന്ന് മന്ത്രി വാസവൻ.

  • സുപ്രീംകോടതി വിധിയെ കോൺഗ്രസും ബി ജെ പിയുമാണ് ആദ്യം സ്വാഗതം ചെയ്തത്, പിന്നീട് നിലപാട് മാറ്റി.

  • യുവതീപ്രവേശന വിഷയത്തിൽ സത്യവാങ്മൂലം വരേണ്ട സമയത്ത് ആലോചിച്ച് തീരുമാനിക്കുമെന്ന് മന്ത്രി പറഞ്ഞു.

View All
advertisement