Prabhulal Prasannan | 'സ്വപ്നങ്ങള്‍ ബാക്കി'; പ്രഭുലാല്‍ പ്രസന്നന്‍ അന്തരിച്ചു

Last Updated:

മുഖത്തിന്റെ മുക്കാല്‍ഭാഗവും ഒരു ചെവിയും നെഞ്ചും മൂടിയ കറുത്തമറുകും ഒപ്പമുള്ള രോഗാവസ്ഥ സൃഷ്ടിച്ച പ്രതിസന്ധികളെ മറികടന്ന് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയനായ വ്യക്തിയാണ്.

ആലപ്പുഴ: ജീവിതത്തിലെ പല പ്രതിസന്ധി ഘട്ടങ്ങളെയും ചെറുചിരിയോടെ നേരിട്ട പ്രഫുലാൽ പ്രസന്നൻ(25) അന്തരിച്ചു. തൃക്കുന്നപ്പുഴ പല്ലന കൊച്ചുതറ തെക്കതിൽ പ്രസന്നൻ-ബിന്ദു ദമ്പതികളുടെ മകനാണ്. മുഖത്തിന്റെ മുക്കാല്‍ഭാഗവും ഒരു ചെവിയും നെഞ്ചും മൂടിയ കറുത്തമറുകും ഒപ്പമുള്ള രോഗാവസ്ഥ സൃഷ്ടിച്ച പ്രതിസന്ധികളെ മറികടന്ന് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയനായ വ്യക്തിയാണ്.
അർബുദം ബാധിച്ച് ചികിത്സയിൽ കഴിയവേ ഇന്ന് രാവിലെ എട്ട് മണിയോടെയാണ് മരണം. മുഖത്തും വയറ്റിലും നെഞ്ചിലും ആയി വളർന്നു ഇറങ്ങിയ മറുക്‌ പ്രഭു ലാലിൻറെ ശരീരത്തിലെ 80 % ത്തിൽ അധികം ഭാഗവും കവർന്നെടുത്തിരുന്നു.
ചെലവേറിയ ഇമ്മ്യൂണോ തെറാപ്പി ചികിത്സ സുമനസുകളുടെ സഹായത്തോടെ മുന്നോട്ടു പോകുകയായിരുന്നു . പാട്ടുകാരനും ചിത്രകാരനും പ്രഭാഷകനും കൂടിയാണ് പ്രഭുലാൽ.ഇക്കഴിഞ്ഞ മാർച്ചിലാണ് പ്രഭുലാലിന്റെ വലത് തോൾഭാഗത്ത് കാണപ്പെട്ട മുഴ പഴുക്കുകയും അസ്സഹനീയമായ വേദനയാൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
advertisement
തുടർന്ന് വിദഗ്ധ പരിശോധനയിൽ മാലിഗ്നന്റ് മെലോമ എന്ന അപകടകാരിയായ സ്കിൻ കാൻസര്‍ ആണെന്ന് തിരിച്ചറിഞ്ഞത്. കോഴിക്കോട് എം.വി.ആർ കാൻസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അഡ്മിറ്റ്‌ ആയിരുന്നു. തുടർച്ചയായി ആറു മാസം ചികിത്സ നടത്തുവാൻ എല്ലാ ചിലവുകളും കൂടി ഏകദേശം 35 ലക്ഷം രൂപയാണ് ആവശ്യമായിരുന്നത്. നാടിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും വലിയ പിന്തുണയാണ് ചികിത്സക്ക് ലഭിച്ചിരുന്നു. ഇതിനിടെയാണ് പ്രഭുലാലിന്റെ മരണം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Prabhulal Prasannan | 'സ്വപ്നങ്ങള്‍ ബാക്കി'; പ്രഭുലാല്‍ പ്രസന്നന്‍ അന്തരിച്ചു
Next Article
advertisement
മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി ഏഷ്യാനെറ്റിലെ 'മൗനരാഗം'; അഞ്ചു വർഷം കൊണ്ട് 1526 എപ്പിസോഡുകൾ
മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി ഏഷ്യാനെറ്റിലെ 'മൗനരാഗം'; അഞ്ചു വർഷം കൊണ്ട് 1526 എപ്പിസോഡുകൾ
  • ഏഷ്യാനെറ്റിലെ 'മൗനരാഗം' മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി 1526 എപ്പിസോഡുകൾ തികച്ചു.

  • മൗനരാഗം, കിരൺ–കല്യാണി കൂട്ടുകെട്ടിന്റെ പ്രണയവും കുടുംബബന്ധങ്ങളും പ്രേക്ഷക ശ്രദ്ധ നേടി.

  • മൗനരാഗം തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.

View All
advertisement