കാലിത്തൊഴുത്തിന് 23.98 ലക്ഷം; ചാണകക്കുഴിക്ക് 4.40 ലക്ഷം; ലിഫ്റ്റിന് 17 ലക്ഷം; മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ നിർമാണച്ചെലവുകൾ

Last Updated:

2021 മുതല്‍ 2023 വരെ മാത്രം ആകെ 1,80,81,000 രൂപയുടെ നിര്‍മാണ പ്രവൃത്തികളാണ് ക്ലിഫ് ഹൗസില്‍ നടത്തിയിട്ടുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ തുക ചെലവാക്കിയത് സുരക്ഷാ ഗാർഡിന്റെ റൂമിന്റെ നിര്‍മാണത്തിനാണ്. 98 ലക്ഷം രൂപ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ വളപ്പില്‍ കാലിത്തൊഴുത്തിനു വേണ്ടി ചെലവാക്കിയത് 23.98 ലക്ഷം രൂപ. ചാണകക്കുഴിക്ക് വേണ്ടി 4.40 ലക്ഷം രൂപ ചെലവാക്കിയെന്നും കണക്കുകൾ. നിയമസഭയില്‍ ടി സിദ്ദിഖ് എംഎൽഎയുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് കണക്കുകൾ വെളിപ്പെടുത്തിയത്.
ഈ സർക്കാരിന്റെ കാലത്ത് ക്ലിഫ് ഹൗസില്‍ പൊതുമരാമത്ത് വകുപ്പ് നടത്തിയ പ്രവൃത്തികളുടെ വിശദാംശങ്ങളാണ് ടി സിദ്ദിഖ് ആവശ്യപ്പെട്ടത്. 14 പൂര്‍ത്തിയായ പ്രവൃത്തികളുടെ കണക്കാണ് മന്ത്രി ഇപ്പോൾ നിയമസഭയെ അറിയിച്ചിരിക്കുന്നത്.
2021 മുതല്‍ 2023 വരെ മാത്രം ആകെ 1,80,81,000 രൂപയുടെ നിര്‍മാണ പ്രവൃത്തികളാണ് ക്ലിഫ് ഹൗസില്‍ നടത്തിയിട്ടുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ തുക ചെലവാക്കിയത് സുരക്ഷാ ഗാർഡിന്റെ റൂമിന്റെ നിര്‍മാണത്തിനാണ്. 98 ലക്ഷം രൂപ. ലിഫ്റ്റ് സ്ഥാപിക്കാനായി 17 ലക്ഷവും ക്ലിഫ്ഹൗസിലെ പൈപ്പ് ലൈന്‍ മാറ്റിസ്ഥാപിക്കാൻ 5.65 ലക്ഷവും ചെലവാക്കി.
advertisement
രണ്ടുതവണയായി ശുചിമുറിയുടെ അറ്റകുറ്റപ്പണിക്കായി 2.95 ലക്ഷം രൂപയാണ് ചെലവിട്ടത്. പെയിന്റിങ്ങിന് 12 ലക്ഷം രൂപയും വിനിയോഗിച്ചു. ബാക്കിയുള്ള പ്രവൃത്തികൾക്കായി ടെണ്ടര്‍ നടപടികള്‍ തുടരുകയാണ്. പൂര്‍ത്തിയായ പ്രവൃത്തികളില്‍ ഏറ്റവും കൂടുതല്‍ തുകയുടെ കരാര്‍ ലഭിച്ചത് ഊരാളുങ്കലിനാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാലിത്തൊഴുത്തിന് 23.98 ലക്ഷം; ചാണകക്കുഴിക്ക് 4.40 ലക്ഷം; ലിഫ്റ്റിന് 17 ലക്ഷം; മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ നിർമാണച്ചെലവുകൾ
Next Article
advertisement
നൈറ്റ് ഡ്യൂട്ടിക്കിടെ പീഡിപ്പിക്കാൻ ശ്രമിച്ചു;സെക്ഷൻ ഓഫീസര്‍ക്കെതിരേ വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ പരാതി
നൈറ്റ് ഡ്യൂട്ടിക്കിടെ പീഡിപ്പിക്കാൻ ശ്രമിച്ചു;സെക്ഷൻ ഓഫീസര്‍ക്കെതിരേ വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ പരാതി
  • വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസർ പീഡന ശ്രമം ചെറുക്കാൻ ഓഫീസിൽ നിന്ന് ഇറങ്ങി ഓടിയെന്ന് റിപ്പോർട്ട്.

  • സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസറായ രതീഷ് കുമാറിനെതിരെ പീഡന ശ്രമത്തിന് പരാതി നൽകി.

  • വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസർ പടിഞ്ഞാറത്തറ പോലീസിലും പരാതി നൽകിയിട്ടുണ്ട്.

View All
advertisement