മാങ്കൂട്ടത്തിലിനെ അനുകൂലിച്ച് ഇനിയും വിഡിയോ ചെയ്യുമെന്ന് രാഹുല്‍ ഈശ്വര്‍; ലാപ്ടോപ് കസ്റ്റഡിയിലെടുത്തു

Last Updated:

രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച് വിഡിയോ ചെയ്യുന്നത് നിര്‍ത്തില്ലെന്ന് തെളിവെടുപ്പിനിടെ രാഹുല്‍ ഈശ്വര്‍ പറഞ്ഞു

രാഹുൽ ഈശ്വറിനെ തെളിവെടുപ്പിനായി വീട്ടിൽ എത്തിച്ചപ്പോൾ
രാഹുൽ ഈശ്വറിനെ തെളിവെടുപ്പിനായി വീട്ടിൽ എത്തിച്ചപ്പോൾ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയായ ലൈംഗികാതിക്രമ കേസിലെ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറുമായി പോലീസ് തെളിവെടുപ്പ് നടത്തി. ഈശ്വറിനെ തിരുവനന്തപുരം ശ്രീകാര്യം പൗഡിക്കോണത്തെ വീട്ടിൽ എത്തിച്ചായിരുന്നു തെളിവെടുപ്പ്. രാഹുല്‍ ഈശ്വറിന്റെ ലാപ്ടോപ് കസ്റ്റഡിയിലെടുത്തു. രാഹുലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച് വിഡിയോ ചെയ്യുന്നത് നിര്‍ത്തില്ലെന്ന് തെളിവെടുപ്പിനിടെ രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
അതേസമയം, ഒളിവിൽ തുടരുന്ന രാഹുൽ മാങ്കൂട്ടത്തിലിനായി പ്രത്യേക അന്വേഷണ സംഘം തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. പാലക്കാട്ടും തമിഴ്നാട്ടിലും കർണാടകയിലും തിരച്ചിൽ തുടരുകയാണ്. രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് നിന്ന് രക്ഷപ്പെടാനുപയോഗിച്ച ചുവന്ന പോളോ കാര്‍ ഒരു ചലച്ചിത്രതാരത്തിന്റേതാണെന്നാണ് സുചന. ഇതുസംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.
യുവതിയുടെ പരാതിയിൽ കേസെടുത്ത അഞ്ചാം ദിവസവും രാഹുൽ എവിടെയന്ന ചോദ്യത്തിനു അന്വേഷണ സംഘത്തിനു ഉത്തരം കണ്ടെത്താനായിട്ടില്ല. ഇന്നലെ പുലർച്ചെ ജില്ലയിലെത്തിയ അന്വേഷണസംഘം രാഹുലിന്റെ ഫ്ലാറ്റ് കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ്. ആരോപണം വന്നതിനു പിന്നാലെ വ്യാഴാഴ്ച രാഹുൽ മുങ്ങിയതെങ്ങനെയെന്നും അന്വേഷിക്കുന്നുണ്ട്.
advertisement
കണ്ണാടിയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ നിൽക്കെയാണ്, യുവതി തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്ക് പരാതി നൽകിയതും, പിന്നാലെ രാഹുൽ ഒളിവിൽ പോയതും. സിസിടിവി ക്യാമറകളിൽ പതിയാതെയായിരുന്നു രാഹുലിന്റെ നീക്കം. കണ്ണാടിയിൽ നിന്ന് ഫ്ലാറ്റിലെത്തി പിന്നീട് ചുവന്ന കാറിൽ ജില്ല വിട്ടെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
Summary: The police conducted evidence collection with Rahul Easwar, who was arrested in the case related to revealing the identity of the survivor in the sexual assault case involving Rahul Mamkootathil MLA. Easwar was taken to his house in Powdikonam, Sreekaryam, Thiruvananthapuram, for the collection of evidence. Rahul Eswar's laptop was taken into custody.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മാങ്കൂട്ടത്തിലിനെ അനുകൂലിച്ച് ഇനിയും വിഡിയോ ചെയ്യുമെന്ന് രാഹുല്‍ ഈശ്വര്‍; ലാപ്ടോപ് കസ്റ്റഡിയിലെടുത്തു
Next Article
advertisement
മാങ്കൂട്ടത്തിലിനെ അനുകൂലിച്ച് ഇനിയും വിഡിയോ ചെയ്യുമെന്ന് രാഹുല്‍ ഈശ്വര്‍; ലാപ്ടോപ് കസ്റ്റഡിയിലെടുത്തു
മാങ്കൂട്ടത്തിലിനെ അനുകൂലിച്ച് ഇനിയും വിഡിയോ ചെയ്യുമെന്ന് രാഹുല്‍ ഈശ്വര്‍; ലാപ്ടോപ് കസ്റ്റഡിയിലെടുത്തു
  • രാഹുല്‍ ഈശ്വറിന്റെ ലാപ്ടോപ് പോലീസ് കസ്റ്റഡിയിലെടുത്തു.

  • രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച് വിഡിയോ ചെയ്യുന്നത് നിര്‍ത്തില്ലെന്ന് രാഹുല്‍ ഈശ്വര്‍.

  • രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം തിരച്ചില്‍ ശക്തമാക്കി.

View All
advertisement