മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എം.പി. ഇന്ന് വയനാട്ടിൽ എത്തും
- Published by:user_57
- news18-malayalam
Last Updated:
പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും രാഹുലിന്റെ യോഗങ്ങൾ
വയനാട് എംപി രാഹുൽ ഗാന്ധി ഒക്ടോബർ 19 തിങ്കളാഴ്ച കേരളത്തിൽ എത്തും. മൂന്ന് ദിവസം രാഹുൽ വയനാട് മണ്ഡലത്തിൽ ഉണ്ടാകും. ബുധനാഴ്ച ഉച്ചക്ക് ശേഷമാവും രാഹുൽ ദില്ലിക്ക് മടങ്ങുക. രാവിലെ 11.30ഓടെ കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങുന്ന രാഹുൽ 12.30ന് മലപ്പുറം കലക്ട്രേറ്റിൽ നടക്കുന്ന കോവിഡ് അവലോകന യോഗത്തിൽ പങ്കെടുക്കും. തുടർന്ന് മലപ്പുറം ഗസ്റ്റ് ഹൗസിൽ വച്ച് ഒരു വീടിന്റെ താക്കോൽ ദാന ചടങ്ങിൽ അദ്ദേഹം പങ്കെടുക്കും.
കവളപ്പാറ ദുരന്തത്തിൽ വീടും പ്രിയപ്പെട്ടവരെയും നഷ്ടമായ സഹോദരിമാരായ കാവ്യക്കും കാർത്തികക്കും വേണ്ടി കോൺഗ്രസ് നിർമിച്ച വീടിന്റെ താക്കോൽ ദാനമാണ് രാഹുൽ നിർമ്മിക്കുക. രണ്ട് മണിയോടെ കൽപറ്റക്ക് തിരിക്കുന്ന രാഹുൽ ഇന്നും നാളെയും കൽപ്പറ്റ ഗസ്റ്റ് ഹൗസിലായിരിക്കും താമസിക്കുക.
ചൊവ്വാഴ്ച വയനാട് കലക്ട്രേറ്റിൽ ചേരുന്ന കോവിഡ് അവലോകന യോഗത്തിലും മറ്റൊരു മീറ്റിംഗിലും രാഹുൽ പങ്കെടുക്കും. ബുധനാഴ്ച ഉച്ചയ്ക്ക് മാനന്തവാടി ജില്ലാ ആശുപത്രി സന്ദർശിച്ച ശേഷം രാഹുൽ മട്ടന്നൂർ വിമാനത്താവളം വഴി ദില്ലിക്ക് മടങ്ങും. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും രാഹുലിന്റെ യോഗങ്ങൾ.
advertisement
ഒരു പൊതു പരിപാടിയിലും രാഹുൽ പങ്കെടുക്കുന്നില്ല എന്നും നിവേദനങ്ങൾ സ്വീകരിക്കുന്നതും സന്ദർശകരെ അനുവദിക്കുന്നതും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ടാകും എന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. 2020 ജനുവരിയിലാണ് രാഹുൽ ഇതിന് മുൻപ് വയനാട്ടിൽ എത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 19, 2020 6:18 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എം.പി. ഇന്ന് വയനാട്ടിൽ എത്തും