ശബരിമല സ്വർണക്കൊള്ളയിൽ CBI അന്വേഷണം ആവശ്യപ്പെട്ട് രാജീവ് ചന്ദ്രശേഖർ ഹൈക്കോടതിയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
സംഭവത്തിന് അന്തർ സംസ്ഥാന ബന്ധമുണ്ടെന്നും കേന്ദ്ര അന്വേഷണം വേണമെന്നുമാണ് ആവശ്യം
കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഹൈക്കോടതിയിൽ ഹർജി നൽകി. സംഭവത്തിന് അന്തർ സംസ്ഥാന ബന്ധമുണ്ടെന്നും കേന്ദ്ര അന്വേഷണം വേണമെന്നുമാണ് ആവശ്യം. ഹർജിയിലെ സാങ്കതിക പിഴവ് പരിഹരിക്കൻ ഉള്ളതിനാൽ അടുത്ത ആഴ്ചയാകും ഹർജി പരിഗണിക്കുക. ഹർജിയിലെ ഓഡിറ്റ് ആവശ്യം സംബന്ധിച്ച് മുൻപ് ഉത്തരവായിറക്കിയതാണെന്നും കോടതി പറഞ്ഞു.
അതേസമയം ശബരിമല സ്വർണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് അംഗങ്ങളെ പ്രതിക്കൂട്ടിലാക്കി എ പത്മകുമാറിന്റെ ജാമ്യഹർജി. കേസിൽ താൻ മാത്രം എങ്ങനെ പ്രതിയാകുമെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. ബോർഡിന് തെറ്റ് പറ്റിയെങ്കിൽ എല്ലാവർക്കും കൂട്ടുത്തരവാദിത്തം ഉണ്ട്. എല്ലാം ചെയ്തത് ദേവസ്വം ബോർഡിലെ മറ്റ് അംഗങ്ങളുടെ അറിവോടെയാണെന്നാണ് പത്മകുമാറിന്റെ ജാമ്യഹർജിയിൽ പറയുന്നത്.
ഉദ്യോഗസ്ഥർ പിച്ചള പാളികൾ എന്നെഴുതിയത്, ചെമ്പ് പാളികൾ എന്ന് തിരുത്തുകയാണ് ചെയ്തത്. തിരുത്തൽ വരുത്തിയെങ്കിൽ അംഗങ്ങൾക്ക് പിന്നീടും അത് ചൂണ്ടിക്കാണിക്കാമെന്നും എ പത്മകുമാർ ജാമ്യാപേക്ഷയിൽ വാദിച്ചു. ഹർജി കൊല്ലം വിജിലൻസ് കോടതി ചൊവ്വാഴ്ച പരിഗണിച്ചേക്കും.
advertisement
Summary: BJP State President Rajeev Chandrasekhar has filed a petition in the High Court demanding a CBI investigation into the Sabarimala gold theft case. The plea claims that the incident has inter-state connections and therefore requires a central investigation. As there are technical errors in the petition that need to be rectified, it is likely to be considered only next week. The court also noted that an order regarding the audit request included in the petition had been issued previously.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
December 01, 2025 12:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല സ്വർണക്കൊള്ളയിൽ CBI അന്വേഷണം ആവശ്യപ്പെട്ട് രാജീവ് ചന്ദ്രശേഖർ ഹൈക്കോടതിയിൽ


