മന്ത്രിസഭയിൽ മുസ്ലിം മന്ത്രി ഇല്ലാത്തത് മുസ്ലിങ്ങള്‍ ബിജെപിയ്ക്ക് വോട്ടുചെയ്യാത്തതുകൊണ്ട്: രാജീവ് ചന്ദ്രശേഖർ

Last Updated:

'മുസ്ലിങ്ങള്‍ വോട്ട് ചെയ്താല്‍ മാത്രമേ മുസ്ലിം എംപി ഉണ്ടാവുകയുള്ളൂ. മുസ്ലിം എംപി ഉണ്ടായാല്‍ മാത്രമേ മുസ്ലിം മന്ത്രി ഉണ്ടാവുകയുള്ളൂ'

രാജീവ് ചന്ദ്രശേഖർ
രാജീവ് ചന്ദ്രശേഖർ
കോഴിക്കോട്: മുസ്ലിങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്യാത്തതുകൊണ്ടാണ് കേന്ദ്ര മന്ത്രിസഭയില്‍ മുസ്ലിം മന്ത്രി ഇല്ലാത്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മുസ്ലിങ്ങള്‍ ബിജെപിക്ക് വോട്ട് തരുന്നില്ല. എന്തിനാണ് കോണ്‍ഗ്രസിന് വോട്ട് നല്‍കുന്നത്. കോണ്‍ഗ്രസിന് വോട്ട് കൊടുത്താല്‍ എന്തെങ്കിലും ഗുണം കിട്ടുമോ. മുസ്ലിങ്ങള്‍ വോട്ട് ചെയ്താല്‍ മാത്രമേ മുസ്ലിം എംപി ഉണ്ടാവുകയുള്ളൂ. മുസ്ലിം എംപി ഉണ്ടായാല്‍ മാത്രമേ മുസ്ലിം മന്ത്രി ഉണ്ടാവുകയുള്ളൂ എന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കോഴിക്കോട് പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തങ്ങള്‍ ഈ തിരഞ്ഞെടുപ്പിനെ സെമി ഫൈനലോ ക്വാര്‍ട്ടര്‍ ഫൈനലോ ആയിട്ടില്ല കാണുന്നത്, ഫൈനലായിട്ടാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വികസിത കേരളമാണ് അതിന് വേണ്ടി മുന്നോട്ടുവെയ്ക്കുന്ന കാഴ്ചപ്പാട്. എല്ലാം ശരിയാവും എന്നുപറഞ്ഞ് വാഗ്ദാനം നല്‍കിയ മുന്നണി ഒന്നും ശരിയാക്കിയില്ല. അതിലൊരു മാറ്റം കൊണ്ടുവരാന്‍ ബിജെപി ആഗ്രഹിക്കുന്നുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
Summary: The reason there is no Muslim minister in the Union Cabinet is because Muslims do not vote for the BJP," said BJP State President Rajeev Chandrasekhar. "Muslims are not voting for the BJP. Why are they voting for the Congress? Will they get any benefit by voting for the Congress? Only if Muslims vote [for the BJP], will there be a Muslim MP. Only if there is a Muslim MP, will there be a Muslim minister," Rajeev Chandrasekhar said.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മന്ത്രിസഭയിൽ മുസ്ലിം മന്ത്രി ഇല്ലാത്തത് മുസ്ലിങ്ങള്‍ ബിജെപിയ്ക്ക് വോട്ടുചെയ്യാത്തതുകൊണ്ട്: രാജീവ് ചന്ദ്രശേഖർ
Next Article
advertisement
Love Horoscope Dec 28 | പങ്കാളിയെ ആഴത്തിൽ മനസ്സിലാക്കും; വൈകാരിക അടുപ്പം ഉണ്ടാകും: ഇന്നത്തെ പ്രണയഫലം
Love Horoscope Dec 28 | പങ്കാളിയെ ആഴത്തിൽ മനസ്സിലാക്കും; വൈകാരിക അടുപ്പം ഉണ്ടാകും: ഇന്നത്തെ പ്രണയഫലം
  • വിവിധ രാശിക്കാർക്ക് വൈകാരിക അടുപ്പം, ബന്ധം ശക്തിപ്പെടുത്തൽ

  • പ്രണയത്തിൽ പുതിയ തലങ്ങളിലേക്ക് കടക്കാൻ മികച്ച ദിവസമാണ്

  • മീനം രാശിക്കാർക്ക് കുടുംബ ഉത്തരവാദിത്വങ്ങളും സ്‌നേഹവും

View All
advertisement