ബ്രൂവറി: അഴിമതി മൂടിവയ്ക്കാന്‍ ശ്രമിക്കുന്നു; ഒന്നാംപ്രതി മുഖ്യമന്ത്രിയെന്ന് ചെന്നിത്തല
Last Updated:
തിരുവനന്തപുരം: ബ്രൂവറി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വസ്തുതകള്‍ വളച്ചൊടിച്ച് മദ്യനിര്‍മാണ ശാലകള്‍ അഴിമതി മൂടി വയ്കാനുള്ള പാഴ്ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.
ഇടതു മുന്നണിയുടെ നയം അനുസരിച്ചാണ് പുതിയ ബ്രൂവറികളും ഡിസ്റ്റലറികളും അനുവദിച്ചതെന്ന് മുഖ്യമന്ത്രി പറയുന്നു. എന്നാല്‍ മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും പടിപിടയായികുറയ്ക്കുന്നതിന്നടപടിയെടുക്കുമെന്നാണ് പ്രകടനപത്രികയിലുള്ളത്. ആടിനെ പട്ടിയാക്കുന്നതില്‍ ഇത്രയും സാമര്‍ത്ഥ്യമുണ്ടോ മുഖ്യമന്ത്രിക്കെന്നും ചെന്നിത്തല ചോദിച്ചു.
താന്‍ രേഖകള്‍ വച്ചാണ് ആരോപണമുന്നയിച്ചത്. അതില്‍ ഒന്നിനും മുഖ്യമന്ത്രിക്ക് മറുപടിയില്ല. എക്സൈസ് മന്ത്രി പറഞ്ഞ് കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ മുഖ്യമന്ത്രി ആവര്‍ത്തിക്കുകയാണ്. മദ്യ നിര്‍മാണശാലകള്‍വേണ്ടെന്ന 1999ലെ ഉത്തരവ് ആ വര്‍ഷംലഭിച്ച അപേക്ഷകള്‍ക്കേ് വേണ്ടിയാണെന്നാണ് മുഖ്യമന്ത്രി പറയുന്നു. എന്നാല്‍ ഈ ഉത്തരവ് സര്‍ക്കാരിന്റെ നയമാണെന്നു കാട്ടി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നിരവധി തവണ സത്യവാങ്ങ്മൂലം നല്‍കിയിട്ടുള്ളതാണ്. പല കോടതി ഉത്തരവുകളും ഈ ഉത്തരവ് അടിസ്ഥാനമാക്കിയുള്ളതാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
advertisement
ഇപ്പോള്‍ അപേക്ഷനല്‍കിയവര്‍മാത്രം സര്‍ക്കാര്‍ പുതുതായിമദ്യ നിര്‍മാണ ശാലകളുംഅനുവദിക്കാന്‍ പോകുന്നത്എങ്ങിനെ അറിഞ്ഞെന്ന ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല.
അനുമതി നല്‍കിയ നാല് അപേക്ഷകളിലും ദുരൂഹതയുണ്ട് രണ്ടെണ്ണത്തില്‍ സ്ഥലം എവിടെയെന്ന് പോലും പറയുന്നില്ല. ചട്ട പ്രകാരം അപേക്ഷിക്കുമ്പോള്‍ അപേക്ഷയോടൊപ്പം സ്ഥലത്തിന്റെ പ്ളാന്‍ ഉള്‍പ്പെടെയുള്ളവ സമര്‍പ്പിക്കണം.
കിന്‍ഫ്രാ പാര്‍ക്കില്‍ സ്ഥാപിക്കാന്‍ പോകുന്ന പവര്‍ ഇന്‍ഫ്രാടെക്പ്രൈവറ്റ് ലിമറ്റഡിന് അപേക്ഷ കിട്ടി 48 മണിക്കൂറിനുള്ളിലാണ് സി.പി.എം ഉന്നതന്റെ മകനായ ജനറല്‍ മാനേജര്‍ ഭൂമി അനുവദിച്ചത്. ഇദ്ദേഹത്തിന് അതിനുള്ള അധികാരമില്ല. അപേക്ഷസ്വീകരിക്കേണ്ടത് എം.ഡിയും ഭൂമി അനുവദിക്കേണ്ടത് ബിസിനസ് ഡവലപ്മെന്റ് വിഭാഗം ജനറല്‍ മാനേജറുമാണ്. ജില്ലാ വ്യവസായ സമതി പോലും ഇക്കാര്യം അറിഞ്ഞിട്ടില്ലെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.
advertisement
അടിമുടി ക്രമക്കേട് നടന്നിട്ടും എല്ലാം നിയമമാനുസൃതമാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മുന്നണിയിലോ മന്ത്രി സഭയിലോ ചര്‍ച്ച ചെയ്യാതെ ഇഷ്ടക്കാരെ വിളിച്ച് ബ്രൂവറി അനുവദിച്ചത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല ആരോപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 03, 2018 4:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബ്രൂവറി: അഴിമതി മൂടിവയ്ക്കാന്‍ ശ്രമിക്കുന്നു; ഒന്നാംപ്രതി മുഖ്യമന്ത്രിയെന്ന് ചെന്നിത്തല