അന്വേഷണം വേണം; ചോദ്യങ്ങള്‍ക്കുള്ള ഉത്തരം എവിടെ- ചെന്നിത്തല

Last Updated:
ഹരിപ്പാട്: ആന്റണിയുടെ കാലത്ത് അനുവദിച്ചുവെന്ന് എല്‍.ഡി.എഫ് കണ്‍വീനറും മന്ത്രി ടി.പി.രാമകൃഷ്ണനും ആരോപിക്കുന്ന മലബാര്‍ ബ്രൂവറീസ് അനുവദിച്ചത് നായനാരുടെ കാലത്തെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
1998 ല്‍ നായനാര്‍ സര്‍ക്കാരാണു ബ്രൂവറീസിന് അനുമതി നല്‍കിയത്. ഒരിക്കല്‍ അനുമതി നല്‍കിയാല്‍ ലൈസന്‍സ് നല്‍കുന്നതു നടപടിക്രമം മാത്രമാണ്. ലൈസന്‍സ് നല്‍കാനുള്ള തീരുമാനം മന്ത്രിസഭയുടേതല്ല, എക്‌സൈസ് കമ്മീഷണറുടേതാണെന്നും അദ്ദേഹം പറഞ്ഞു.
ബ്രൂവറിയില്‍ നടന്ന കോടികളുടെ അഴിമതിക്ക് തെളുവുണ്ട്. സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ തെളിവ് ഹാജരാക്കും . സമഗ്ര അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നു. ഇഷ്ടക്കാര്‍ക്കും സ്വന്തക്കാര്‍ക്കുമാണ് ഇപ്പോള്‍ അനുമതി നല്‍കിയതെന്നും അദ്ദേഹം ആരോപിച്ചു.
advertisement
1998 ല്‍ ഇ.കെ.നായനാരുടെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാരിന്റെ കാലത്താണ് ഈ ബ്രൂവറിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്. 28-9-1998ല്‍ GO(RT)no.546/98/fd ആയി ഈ ഉത്തരവ് പുറത്തിറങ്ങി. അന്നത്തെ നികുതി വകുപ്പ് സെക്രട്ടറി നടരാജനാണ് ഈ ഉത്തരവില്‍ ഒപ്പിട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് ഷാവാലസ് അസിസ്റ്റന്റ് മാനേജര്‍ ഇടതു സര്‍ക്കാരിന് അപേക്ഷ നല്‍കിയത് 15-7-97ലായിരുന്നു. അതിന്മേല്‍ എക്സൈസ് കമ്മീഷണര്‍ 21-05-98 ന് റിപ്പോര്‍ട്ട് നല്‍കി. അതിന്മേലായിരുന്നു സര്‍ക്കാരിന്റെ ഉത്തരവ്. അന്ന് എക്സൈസ് മന്ത്രി ശിവദാസമേനോന്‍ ആയിരുന്നെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
advertisement
രഹസ്യമായി മുന്നണിയേയോ, മന്ത്രിസഭയേയോ അറിയിക്കാതെ ഇഷ്ടക്കാര്‍ക്ക് ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ച് കോടികള്‍ വാങ്ങിയത് കൈയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ രക്ഷപ്പെടാനായി കച്ചിത്തുരുമ്പിലും കയറിപിടിക്കുകയാണ് ഇടതു മുന്നണി കണ്‍വീനറും മന്ത്രിയും. പക്ഷേ ആ കച്ചിത്തുരുമ്പും ഇപ്പോള്‍ പൊട്ടിപ്പോയിരിക്കുകയാണ്.ഇന്നലെ ഉന്നയിച്ച പത്ത് ചോദ്യങ്ങള്‍ക്ക് മന്ത്രി 48 മണി്കകൂര്‍ കഴിഞ്ഞിട്ടും മറുപടി പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിച്ചു കൊണ്ടു പുറത്തിറക്കിയ ഉത്തരവുകളില്‍ മുഴുവന്‍ ക്രമക്കേടാണ്. രണ്ടെണ്ണത്തില്‍ സ്ഥലത്തിന്റെ കാര്യത്തില്‍ പോലും അവ്യക്തത. കിന്‍ഫ്രയില്‍ ഇല്ലാത്ത സ്ഥലത്താണ് ബ്രൂവറി അനുവദിച്ചത്. കിന്‍ഫ്രയില്‍ ഭൂമി കൊടുത്തിട്ടില്ലെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ പറയുന്നു. കൊടുത്തു എന്ന് പറഞ്ഞ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഉത്തരവിറക്കുന്നു. ആരെയാണ് ഞങ്ങള്‍ വലിശ്വസിക്കേണ്ടതെന്നും ചെന്നിത്തല ചോദിച്ചു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അന്വേഷണം വേണം; ചോദ്യങ്ങള്‍ക്കുള്ള ഉത്തരം എവിടെ- ചെന്നിത്തല
Next Article
advertisement
അടച്ചിട്ട പബ്ബിനുമുന്നില്‍ ദേഷ്യത്തോടെ തുറിച്ചുനോക്കുന്ന സ്ത്രീയുടെ ചിത്രം! എന്താണ് അർത്ഥമാക്കുന്നതെന്ന് സോഷ്യൽ മീഡിയ
അടച്ചിട്ട പബ്ബിനുമുന്നില്‍ ദേഷ്യത്തോടെ തുറിച്ചുനോക്കുന്ന സ്ത്രീയുടെ ചിത്രം! എന്താണ് അർത്ഥമാക്കുന്നതെന്ന് സോഷ്യൽ മീഡ
  • ബംഗളൂരുവിലെ പബ്ബിന് മുന്നിലെ സ്ത്രീയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി.

  • ചിത്രം കണ്ണേറിൽ നിന്ന് സംരക്ഷിക്കാൻ ഭയപ്പെടുത്തുന്ന മുഖം വെക്കാനുള്ള ആധുനിക പതിപ്പാണെന്ന് അഭിപ്രായം.

  • ചിത്രത്തിന്റെ അർത്ഥം അന്വേഷിച്ച് ഉപയോക്താക്കൾ പല അനുമാനത്തിലുമെത്തി, നിരവധി രസകരമായ ഉത്തരങ്ങൾ.

View All
advertisement