വേടന്‍ ആശുപത്രിയില്‍; തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ; ദോഹയിലെ പരിപാടി മാറ്റി
- Published by:Rajesh V
- news18-malayalam
Last Updated:
ദോഹയിലെ ഷോ ഡിസംബര്‍ 12-ലേക്ക് മാറ്റിവെച്ചുവെന്നാണ് വിശദീകരണം
ആരോഗ്യപ്രശ്‌നത്തെത്തുടര്‍ന്ന് റാപ്പര്‍ വേടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാരണമെന്തെന്നതു സംബന്ധിച്ച് വ്യക്തതയില്ല. ദുബായ് മുഹൈസിനയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് വേടനെ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. ഇതേ തുടര്‍ന്ന് നവംബര്‍ 28ന് ദോഹയില്‍ നടത്താനിരുന്ന പരിപാടി മാറ്റിവെച്ചു. ഡിസംബര്‍ 12-ലേക്ക് ഷോ മാറ്റിവെച്ചുവെന്നാണ് വിശദീകരണം. അടിയന്തരമായ ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് വേടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിശദീകരണം.

Summary: Rapper Vedan's show in Qatar scheduled for 28 November 2025 has been postponed due to a sudden critical health emergency. Vedan is currently under intensive medical care. The show has now been rescheduled to 12th December 2025.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
November 26, 2025 9:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വേടന്‍ ആശുപത്രിയില്‍; തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ; ദോഹയിലെ പരിപാടി മാറ്റി


